10
April 2020 - 3:18 pm IST

Download Our Mobile App

Flash News
Archives

National

veerappan

വീരപ്പന്‍റെ മകൾ ബിജെപിയിൽ ചേർന്നു

Published:22 February 2020

അഭിഭാഷകയായ വിദ്യാ റാണി ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തക കൂടിയാണ്.

ചെന്നൈ: ക്രുപ്രസിദ്ധ വനം കൊളളക്കാരനായിരുന്ന വീരപ്പന്‍റെ മകൾ ബിജെപിയിൽ ചേർന്നു. അഭിഭാഷകയായ വിദ്യാ റാണി ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തക കൂടിയാണ്. ബിജെപി നേതാവ് മുരളീധർ റാവുവിന്‍റെ സാന്നിധ്യത്തിലായിരുന്നു വിദ്യാ റാണി പാർട്ടി അംഗത്വം എടുത്തത്.

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ സന്ദനക്കാട് വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വീരപ്പന്‍റെ മൂത്തമകളാണ് വിദ്യാ റാണി. വർഷങ്ങൾക്ക് മുൻപ് അച്ഛന്‍റെ ആഗ്രഹം സഫലീകരിക്കാൻ ഐഎഎസ് കോച്ചിങ്ങിന് ചേർന്ന് വിദ്യാ റാണി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top