10
April 2020 - 3:09 pm IST

Download Our Mobile App

Flash News
Archives

Kerala

bhim-army

ഭാരത് ബന്ദ് തുടങ്ങി; കെഎസ്ആർടിസി സർവീസിന് മുടക്കമില്ല

Published:23 February 2020

രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കെഎസ്ആർടിസി സർവീസുകൾ മുടക്കമില്ലാതെ നടക്കും.

കൊച്ചി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. ബന്ദിനെ പിന്തുണച്ച് സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വർഗ സംഘടനകൾ ഹർത്താൽ തുടങ്ങി. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കെഎസ്ആർടിസി സർവീസുകൾ മുടക്കമില്ലാതെ നടക്കും.

സർവീസുകൾ മുടക്കം കൂടാതെ നടത്തണമെന്നു കാണിച്ചു കെഎസ്ആർടിസി ഓപ്പറേഷൻസ് ഡപ്യൂട്ടി മാനേജർ എല്ലാ ഡിപ്പോ അധികൃതർക്കും നോട്ടിസ് നൽകിയിരുന്നു. സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സർവീസുകളും നടത്തണമെന്നാണ് നിർദേശം. വിമാനത്താവളം, റെയ്ൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം സർവീസ് നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതിനിടെ, മഹാത്മാഗാന്ധി സർവകലാശാല ഇന്ന് വിവിധ കേന്ദ്രങ്ങളിൽ നടത്താനിരുന്ന പിഎച്ച്ഡി. കോഴ്സ് വർക്ക് പരീക്ഷ മാറ്റിവച്ചതായി പ്രോ വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ബന്ദിനെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top