08
August 2020 - 5:35 pm IST

Download Our Mobile App

Flash News
Archives

Special

trump

ബാഹുബലിയായി ട്രംപ്; വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Published:23 February 2020

ബാഹുബലി നായകൻ പ്രഭാസിന്‍റെ തലവെട്ടിമാറ്റി ട്രംപിന്‍റെ തലവെച്ച മോർഫ് ചെയ്ത വിഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ന്യൂഡൽഹി: ബാഹുബലി ചിത്രത്തിലെ എഡിറ്റ് ചെയ്ത വിഡിയോ ട്വീറ്റ് ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ബാഹുബലി നായകൻ പ്രഭാസിന്‍റെ തലവെട്ടിമാറ്റി ട്രംപിന്‍റെ തലവെച്ച മോർഫ് ചെയ്ത വിഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച കൂട്ടുകാർക്കൊപ്പം ചെലവഴിക്കുന്നതിനായി ഞാൻ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് ട്രംപ് ഈ വിഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോർഫ് ചെയ്ത വിഡിയോയിലുണ്ട്. മോദിയുടെ ഭാര്യ യശോദ ബെന്നും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രംപ് വാൾ പിടിച്ച് യുദ്ധം ചെയ്യുന്നതും രഥത്തിലും കുതിരപ്പറുത്തും കയറുന്നതെല്ലാം വിഡിയോയിൽ കാണാം.

ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്രംപ് ആയുഷ്മാൻ ഖുറാന നായകനാകുന്ന റൊമാന്‍റിക്-കോമഡി ചിത്രത്തെയും അഭിനന്ദിച്ചിരുന്നു. സ്വവർഗാനുരാഗികളുടെ കഥ പറയുന്ന ഖുറാനയുടെ ശുഭ് മംഗൽ സ്യാദാ സാവ്ധാൻഎന്ന ചിത്രത്തെയാണ് ട്രംപ് പുകഴ്ത്തിയത്. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പീറ്റർ താച്ചെലിന്‍റെ ട്വീറ്റ് പങ്കുവെച്ച ട്രംപ് മഹത്തായതെന്ന് ട്വിറ്ററിൽ കുറിക്കുകയും ചെയ്തിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top