10
April 2020 - 3:24 pm IST

Download Our Mobile App

Flash News
Archives

Mollywood

prithviraj

കുടുംബചിത്രവുമായി പൃഥിയും ഇന്ദ്രജിത്തും; അല്ലിയെവിടെയെന്ന് ആരാധകർ

Published:23 February 2020

ഇരുവരേയും പോലെ തന്നെ ഇവരുടെ കുടുംബത്തേയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. സിനിമ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ഇവർ ആരാധകരുമായി പങ്കുയ്ക്കാറുണ്ട്.

മലയാളികളുടെ പ്രിയ താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരേയും പോലെ തന്നെ ഇവരുടെ കുടുംബത്തേയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. സിനിമ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ഇവർ ആരാധകരുമായി പങ്കുയ്ക്കാറുണ്ട്. ഇത്തവണ ഒരു കുടുംബ ചിത്രവുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്തിന്‍റെ ഭാര്യ പൂർണിമയും പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയും.

ഇന്ദ്രജിത്തും പൂർണിമയും മക്കളായ പ്രാർഥന, നക്ഷത്ര എന്നിവരും പൃഥ്വിരാജും സുപ്രിയയുമാണ് ഫോട്ടൊയിലുള്ളത്. എന്നാൽ ഫോട്ടൊ കണ്ട എല്ലാവരും അന്വേഷിക്കുന്നത് അല്ലി മോളെയാണ്. എന്‍റെ കുട്ടു പെട്ടെന്ന് ഉറങ്ങിപ്പോയി എന്ന് സുപ്രിയ പറഞ്ഞപ്പോൾ അല്ലിയെ കുറിച്ച് എന്‍റെ രസഗുള എന്നാണ് പൂർണിമ കുറിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 

♥️♥️♥️

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

 

കഴിഞ്ഞ ദിവസം സുകുമാരന്‍റേയും മല്ലികാ സുകുമാരന്‍റേയും ഒരു പഴയകാല ചിത്രവും പൂർണിമ പങ്കുവച്ചിരുന്നു. അമ്മേ, നിങ്ങളെന്തു സുന്ദരിയാണ് എന്ന അടിക്കുറിപ്പോടെയായിരുന്നു പൂർണിമ ചിത്രം പങ്കുവച്ചത്. പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ ഇപ്പോൾ ഒരു നിർമാതാവ് കൂടിയാണ്. വിവാഹ ശേഷം അഭിനയം നിർത്തിയ പൂർണിമ 17 വർഷങ്ങൾക്കു ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചു വരവും നടത്തിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

When you get an unwanted fringe thanks to thaadikaran’s relentless thaadi

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top