10
April 2020 - 3:38 pm IST

Download Our Mobile App

Flash News
Archives

Kerala

psc1

പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്

Published:23 February 2020

ത​മ്പാ​നൂ​രി​ലെ വീ​റ്റോ, ല​ക്ഷ്യ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. വീറ്റോ എന്ന പരിശീലന കേന്ദ്രത്തിലെ റെയ്ഡിനിടെ പരിശീലനം നൽകിയിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയിലായി.

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​രി​ലെ പി​എ​സ്‌സി ​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പി​എ​സ്‌​സി പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്നു എ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണു റെ​യ്ഡ്. സെ​ക്ര​ട്ടേ​റി​യ​റ്റ് പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി​ നോ​ക്കു​ന്ന മൂ​ന്നു പേ​ർ​ക്കെ​തി​രെ​യാ​ണു പ​രാ​തി ഉ​യ​ർ​ന്ന​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ ദീ​ർ​ഘ​കാ​ല അ​വ​ധി​യെ​ടു​ത്താ​ണു പ​രി​ശീ​ല​ന കേ​ന്ദ്രം ന​ട​ത്തു​ന്ന​ത്.

ത​മ്പാ​നൂ​രി​ലെ വീ​റ്റോ, ല​ക്ഷ്യ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ പേ​രി​ലാ​ണ് ഇ​വ​ർ സ്ഥാ​പ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. വീറ്റോ എന്ന പരിശീലന കേന്ദ്രത്തിലെ റെയ്ഡിനിടെ പരിശീലനം നൽകിയിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയിലായി. ലക്ഷ്യ എന്ന പരിശീലന കേന്ദ്രം സെക്രട്ടറിയേറ്റിലെ ഷിബു എന്ന ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ പേരിലുള്ളതാണെന്നും കണ്ടെത്തി.

സം​ഭ​വ​ത്തി​ൽ പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി​യും പി​എ​സ്‌​സി സെ​ക്ര​ട്ട​റി​യും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ, പി​എ​സ്‌​സി​യു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ബ​ന്ധം എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണു വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ആ​രോ​പ​ണ വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ശുപാ​ർ​ശ ഫെ​ബ്രു​വ​രി ആ​ദ്യം പി​എ​സ്‌​സി സെ​ക്ര​ട്ട​റി പൊ​തു​ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യി​രു​ന്നു. പൊ​തു​ഭ​ര​ണ​വ​കു​പ്പ് പ​രാ​തി വി​ജി​ല​ൻ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ർ​ന​ട​പ​ടി​ക​ൾ.


വാർത്തകൾ

Sign up for Newsletter



top