Published:23 February 2020
സംവിധായകന് എം.എ നിഷാദ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. എന്‍.അരുണ്‍ സംവിധാനം ചെയ്യുന്ന അവകാശികള്‍ എന്ന ചിത്രത്തിലാണ് എം. എ നിഷാദ് പൊലീസായി എത്തുന്നത്. സമകാലിക വിഷയങ്ങള്‍ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇര്‍ഷാദ്, ടി.ജി രവി, അനൂപ് ചന്ദ്രന്, മുഹമ്മദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
വിനു ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് അഖില്‍ നിര്‍വഹിക്കുന്നു. അന്തിവെയില്‍ പൊന്ന് എന്ന സിനിമയില്‍ ബാലതാരമായാണ് എം.എ നിഷാദിന്റെ സിനിമാ അരങ്ങേറ്റം. ക്രൈം ത്രില്ലറായി എത്തിയ തെളിവ് ആണ് എം.എ നിഷാദ് സംവിധാനം ചെയ്ത ഒടുവിലത്തെ ചിത്രം.