10
April 2020 - 3:35 pm IST

Download Our Mobile App

Flash News
Archives

Mollywood

hridayam

വിനീത് ശ്രീനിവാസന്‍റെ 'ഹൃദയം' സെറ്റിലെത്തി ലോകേഷ് കനകരാജ്

Published:24 February 2020

ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മാസ്റ്റേഴ്‌സിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജ് സന്ദര്‍ശിച്ചതാണ് പുതിയ വാർത്ത.

വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാലാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മാസ്റ്റേഴ്‌സിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജ് സന്ദര്‍ശിച്ചതാണ് പുതിയ വാർത്ത. വിനീത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ലോകേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മാസ്‌റ്റേഴ്‌സിന് എല്ലാ ആശംസകളും നേര്‍ന്നാണ് വിനീതിന്‍റെ പോസ്റ്റ്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ് ഒരുക്കുന്നത്.

ഛായാഗ്രഹണം വിശ്വജിത്ത് നിര്‍വഹിക്കുന്നു. സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്. സിനിമാ നിര്‍മാണ കമ്പനി മെറിലാന്‍റ് 40 വര്‍ഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. മെറിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്. ഈ വര്‍ഷം ഓണം റിലീസായി ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top