10
April 2020 - 2:54 pm IST

Download Our Mobile App

Flash News
Archives

Mollywood

dileep

പുതിയ ചിത്രവുമായി ദിലീപും കാവ്യയും

Published:24 February 2020

ഇരുവരുടേയും ഒരു പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.

സിനിമ പ്രേമികൾക്ക് ഏറെയിഷ്ടമുള്ള താരദമ്പതികളാണ് ദിലീപും കാവ്യയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുമുണ്ട്. ഇരുവരുടേയും ഒരു പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. കേശു ഈ വീടിന്‍റെ നാഥൻ എന്ന ചിത്രത്തിനു വേണ്ടി തല മൊട്ടയടിച്ച ലുക്കിലാണ് ദിലീപ്.

ദിലീപും കാവ്യ മാധവനും 2016 നവംബർ 25 നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2019 ഒക്ടോബർ 19 ന് ഇരുവർക്കും പെൺകുഞ്ഞു പിറന്നു.

വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്. കഴിഞ്ഞ ദിവസം മഹാലക്ഷ്മിക്കൊപ്പമുള്ള ദിലീപിന്‍റെ ചിത്രവും പുറത്തുവന്നിരുന്നു.


വാർത്തകൾ

Sign up for Newsletter



top