10
April 2020 - 3:22 pm IST

Download Our Mobile App

Flash News
Archives

National

modi6

ട്രംപും മോദിയും മൊട്ടേര സ്റ്റേഡിയത്തിൽ; നമസ്തേ ട്രംപ് തുടങ്ങി

Published:24 February 2020

പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും പരിപാടിക്കെത്തി. ഭാരത് മാതാ കീ ജയ് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങി. നമസ്തേ ട്രംപ് എന്ന് മൂന്നു വട്ടം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സ്വാഗതം ചെയ്തു.

ന്യൂഡൽഹി: അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൊട്ടേര സ്റ്റേഡിയത്തിലെത്തി. ലക്ഷകണക്കിന് ആളുകളാണ് സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് പരിപാടിക്കെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും പരിപാടിക്കെത്തി. ഭാരത് മാതാ കീ ജയ് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങി. നമസ്തേ ട്രംപ് എന്ന് മൂന്നു വട്ടം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സ്വാഗതം ചെയ്തു.

ഇന്ത്യ യുഎസ് ബന്ധം എക്കാലത്തേയും ഏറ്റവും ശക്തമായ നിലയിലെന്ന് ട്രംപിനേയും മെലാനിയയേയും സ്വാഗതം ചെയ്തു കൊണ്ട് മോദി പറഞ്ഞു. ഇന്ത്യ യുഎസ് സൗഹൃദത്തിൽ കുറഞ്ഞ കാലം കൊണ്ട് വലിയ മാറ്റം ഉണ്ടായി. ഇത് ഗുജറാത്താണ് എന്നാൽ നിങ്ങളെ വരവേൽക്കുന്നത് മൊത്തം രാജ്യവും ചേർന്നാണ്.

 അഞ്ച് മാസം മുൻപ് ഹൗഡി മോദിയിലൂടെ ഞാൻ യുഎസ് സന്ദർശനം തുടങ്ങി. ഇന്ന് നമസ്തേ ട്രംപിലൂടെ ട്രംപ് അദ്ദേഹത്തിന്‍റെ ഇന്ത്യൻ യാത്ര തുടങ്ങുന്നു. അമെരിക്ക സ്റ്റാച്യൂ ഓഫ് ലിബർട്ടിയിൽ അഭിമാനം കൊള്ളുമ്പോൾ ഇന്ത്യ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

courtesy: ANI


വാർത്തകൾ

Sign up for Newsletter



top