09
August 2020 - 4:01 pm IST

Download Our Mobile App

Reviews

malayalam-movie-trip-movie

എം.ജി.യുടെ രണ്ടാമത്തെ ചിത്രം 'ട്രിപ്പ്' തീയേറ്ററുകളിൽ; മികച്ച പ്രതികരണം

Published:24 February 2020

യുവാക്കളിലെ മയക്കുമരുന്ന് ഉപയോഗത്തിലേക്കും ദോഷവശങ്ങളിലേക്കും സാമൂഹിക, കുടുംബ  പ്രശ്‌നങ്ങളിലേക്കും വിരൽചൂണ്ടുന്നതാണ് സിനിമ. കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ മൂലം ലഹരിയിലേക്ക് വീഴുന്ന യുവാവിന്റെ ജീവിതത്തിലൂടെ കൂട്ടുകാർ നടത്തുന്ന യാത്രാന്വേഷണമാണ് സിനിമ

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല നിർമിച്ച രണ്ടാമത്തെ സിനിമ 'ട്രിപ്പി'ന് മികച്ച പ്രതികരണം. യുവാക്കളിലെ മയക്കുമരുന്ന് ഉപയോഗത്തിലേക്കും ദോഷവശങ്ങളിലേക്കും സാമൂഹിക, കുടുംബ  പ്രശ്‌നങ്ങളിലേക്കും വിരൽചൂണ്ടുന്നതാണ് സിനിമ. കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ മൂലം ലഹരിയിലേക്ക് വീഴുന്ന യുവാവിന്റെ ജീവിതത്തിലൂടെ കൂട്ടുകാർ നടത്തുന്ന യാത്രാന്വേഷണമാണ് സിനിമ.

പുതുമുഖങ്ങളെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്ന ജയരാജിന്റെ ശിഷ്യൻ അൻവർ അബ്ദുള്ളയും എം.ആർ. ഉണ്ണിയും ചേർന്ന് സംവിധാനം നിർവഹിച്ച ട്രിപ്പിന് ജാസിഗിഫ്റ്റാണ് സംഗീതം നൽകിയിരിക്കുന്നത്. അഞ്ച് പാട്ടുകൾക്ക് കെ. ജയകുമാർ, റഫീഖ് അഹമ്മദ്, ഒ.വി. ഉഷ തുടങ്ങിയവരാണ് വരികളെഴുതിയിട്ടുള്ളത്. എ. മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എം.ആർ. ഉണ്ണിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് അൻവർ അബ്ദുള്ളയാണ്. ഡോ.സന്തോഷ് പി.തമ്പി ആണ് ലൈൻ പ്രൊഡ്യൂസർ. സർക്കാരിന്റെയും വിവിധ സർവ്വകലാശാലകളുടെയും സഹകരണത്തോടെയാണ് ചിത്രം ഒരുക്കിയത്.

കണ്ണൂർ മുതൽ വർക്കല വരെയുള്ള കേരളത്തിന്റെ തീരപ്രദേശത്തുകൂടിയുള്ള യാത്രയായാണ്  ട്രാവൽ മൂവിയുടെ കഥ മുന്നോട്ട് പോകുന്നത്. പയ്യോളി കൊളാബ ബീച്ചിന്റെ ദൃശ്യഭംഗി ചിത്രത്തിന് മിഴിവേകുന്നു. ആര്യ രമേഷ്,  കല്ല്യാൺ ഖന്ന, റെജിൻ രാജ്, മാസ്റ്റർ ഗൗതം, കെ.ടി.സി അബ്ദുള്ള, ഗിരീഷ് രാംകുമാർ, ശിവഗംഗ നാഥ്,  രാജീവൻ വെള്ളൂർ, പി.കെ. ഹരികുമാർ, രാജീവ് മോഹൻ, ജി.ശ്രീകുമാർ, അനീഷ് ഗോപാൽ,  ജ്യൂവൽ ബേബി  എന്നിവരുൾപ്പെടെ മുപ്പതോളം താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

കെ.ടി.സി അബ്ദുള്ള അവസാനമായി അഭിനയിച്ച ചിത്രമാണിത്.  ഗായകർ: ജാസി ഗിഫ്റ്റ്, നജീം അർഷാദ്, വൈക്കം വിജയലക്ഷ്മി, പി.വി.പ്രീത.  ചിത്രസംയോജനം: റിഞ്ചു ആർ.വി.  അസോസിയേറ്റ് ഡയറക്ടർ: നവാസ് അലി. അസിസ്റ്റന്റ് ഡയറക്ടർമാർ: ബാലു കുടമാളൂർ, ശ്രീകാന്ത്.  ചമയം: മിറ്റാ ആന്റണി. വസ്ത്രാലങ്കാരം: ജയരാജ് വാടാനാകുറിശ്ശി. കലാസംവിധാനം: അനീഷ് ഗോപാൽ. പി.ആർ.ഒ: ജി. ശ്രീകുമാർ. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര. യൂണിറ്റ് പ്രൊഡക്ഷൻ മാനേജർ: വി. സുരേഷ്‌കുമാർ. സ്റ്റുഡിയോ: ചിത്രാഞ്ജലി. പരസ്യകല: യെല്ലോ ടൂത്ത്. ശബ്ദവിന്യാസം: വിനോദ് പി.ശിവറാം. സ്റ്റിൽസ്: ശേഖരാജ് എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. 

ഏറ്റുമാനൂർ യു.ജി.എം. തീയേറ്ററിൽ നടന്ന റിലീസ് ചടങ്ങിൽ നടനും നിർമ്മാതാവുമായ പ്രേംപ്രകാശ്, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, ഡോ. സന്തോഷ് പി. തമ്പി, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം, ചേർത്തല, ഏറ്റുമാനൂർ, തലയോലപ്പറമ്പ്, എറണാകുളം, നോർത്ത് പറവൂർ, തൃശൂർ, ചിറ്റൂർ എന്നിവിടങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.


വാർത്തകൾ

Sign up for Newslettertop