10
April 2020 - 3:51 pm IST

Download Our Mobile App

Flash News
Archives

National

delhi

ഡൽഹി സംഘർഷം: മരണം അഞ്ചായി, പത്തിടത്ത് നിരോധനാജ്ഞ

Published:25 February 2020

വടക്ക് കിഴക്കൻ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. ​ഒരു പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും നാ​ലു സി​വി​ലി​യ​ൻ​മാ​രു​മാ​ണ് മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റാ​യി തു​ട​രു​ന്ന അ​ക്ര​മ​ത്തി​ൽ 50 പേ​ർ​ക്കു പ​രുക്കേ​റ്റി​ട്ടു​ണ്ട്.

ന്യൂഡൽഹി: പൗരത്വ നിയമഭേദ​ഗതിയെ സംബന്ധിച്ചുള്ള സം​ഘ‌‌‌ർഷങ്ങളിൽ ഡൽഹിയിൽ മരണം അഞ്ചായി. വടക്ക് കിഴക്കൻ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. ​ഒരു പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും നാ​ലു സി​വി​ലി​യ​ൻ​മാ​രു​മാ​ണ് മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റാ​യി തു​ട​രു​ന്ന അ​ക്ര​മ​ത്തി​ൽ 50 പേ​ർ​ക്കു പ​രുക്കേ​റ്റി​ട്ടു​ണ്ട്. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളു​ടെ ത​ല​യ്ക്കാ​ണു വെ​ടി​യേ​റ്റി​രി​ക്കു​ന്ന​ത്. ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​യ ര​ത്ത​ൻ ലാ​ലാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​നു ക​ല്ലേ​റി​ലാ​ണ് പ​രുക്കേ​റ്റ​ത്.

അ​ക്ര​മ​ത്തി​ൽ മ​റ്റൊ​രു ഡെ​പ്യൂ​ട്ടി പൊലീ​സ് ക​മ്മീ​ഷ​ണ​ർ അ​മി​ത് ശ​ർ​മ​യ്ക്കും പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. മ​രി​ച്ച മ​റ്റു​ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത​യി​ല്ല. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ഇ​ര​ച്ചു​ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ, അ​ക്ര​മി​ക​ൾ പൊലീ​സി​നു നേ​ർ​ക്ക് തോ​ക്കു ചൂ​ണ്ടി വെ​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നു. തോ​ക്കു​മാ​യി എ​ത്തി​യ യു​വാ​വ് എ​ട്ടു റൗ​ണ്ട് വെ​ടി​യു​തി​ർ​ത്ത​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമം വ്യാപിക്കുന്നത് തടയാൻ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. സംഘ‌ർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹി പരിസ്ഥിതി മന്ത്രി ദോപാൽ റായി അ‌‌ർദ്ധരാത്രിയോടെ ലഫ്നന്‍റ് ​ഗവ‌ർണറുമായി കൂടിക്കാഴ്ച നടത്തി. അ​മെ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാൾ​ഡ് ട്രം​പും സം​ഘ​വും എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ൻപാ​ണു ഡ​ൽ​ഹി​യി​ൽ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഭ​ജ​ൻ​പു​ർ, മൗ​ജ്പു​ർ, ക​ർ​ദം​പു​രി എ​ന്നി​വി​ട ങ്ങ​ളാ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ഇതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ ഓ‌‌ർഡിനേഷൻ കമ്മിറ്റി പൊലീസിൽ പരാതി നൽകി. മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സംഘ‌ർഷത്തിനിടെ പൊലീസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.


വാർത്തകൾ

Sign up for Newsletter



top