10
April 2020 - 6:28 pm IST

Download Our Mobile App

Flash News
Archives

Decor

clothe

അലമാര ഭംഗിയായി അടുക്കിവയ്ക്കാൻ ചില വഴികൾ...

Published:29 February 2020

മാത്രമല്ല എവിടെയെങ്കിലും പോകുമ്പോൾ അല്ലെങ്കിൽ രാവിലെ വസ്ത്രങ്ങൾ കണ്ടെടുത്താനുള്ള തെരച്ചിലും ഇതിലൂടെ അവസാനിപ്പിക്കാം.

വീട്ടിൽ അലമാര അടുക്കിപ്പെറുക്കുക എന്നു പറയുന്നത് കുറച്ച് മെനക്കേടുള്ള പണിയാണ്. എന്നാൽ കുറച്ചു നേരം ഒന്നു ശ്രദ്ധിച്ചാൽ അലമാര ഭംഗിയായി വയ്ക്കാം. മാത്രമല്ല എവിടെയെങ്കിലും പോകുമ്പോൾ അല്ലെങ്കിൽ രാവിലെ വസ്ത്രങ്ങൾ കണ്ടെടുത്താനുള്ള തെരച്ചിലും ഇതിലൂടെ അവസാനിപ്പിക്കാം. എത്ര വിലപിടിച്ച വസ്ത്രം ഉണ്ടെങ്കിലും അത് ഭംഗിയായി സൂക്ഷിച്ചില്ലെങ്കിൽ ഒരു കാര്യവുമില്ല. അലമാര അടുക്കിപ്പെറുക്കാനുള്ള ചില എളുപ്പവഴികൾ നോക്കാം.

* ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ അല്ലെങ്കിൽ നിങ്ങൾ ധരിക്കുമെന്ന് തോന്നുന്ന വസ്ത്രങ്ങൾ വൃത്തിയായി മടക്കി സൂക്ഷിക്കാം. ഒരിക്കലും ഉപയോഗിക്കാത്ത വസ്ത്രങ്ങൾ ചിലപ്പോൾ നമ്മുടെ അലമാരയിൽ ഇരിപ്പുണ്ടായിരിക്കും. നിങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ സാധ്യതയില്ലെങ്കിൽ വെറുതെ സ്ഥലം കളയാം എന്ന് മാത്രമെയുള്ളു. അതിനാൽ ഒരു വസ്ത്രം എടുത്താൽ സൂക്ഷിക്കണോ വേണ്ടയോ എന്ന് ശരിക്ക് ആലോചിച്ച് തീരുമാനിക്കുക. 

* നിങ്ങൾ സൂക്ഷിക്കാൻ തീരുമാനിച്ച ഡ്രസുകൾ തെരഞ്ഞെടുക്കുക. ഇനി അവ ഭംഗിയായി അടുക്കി വയ്ക്കാം. ഓഫിസിൽ ധരിക്കാനുള്ളത്, വീട്ടിൽ ധരിക്കുന്നത്, ആഘോഷവേളയിൽ, യാത്രകളിൽ ധരിക്കുന്നത് എന്നിങ്ങനെ തരം തിരിക്കാം. ഓരോ വിഭാഗത്തിലുംപ്പെട്ട വസ്ത്രങ്ങളെ നിറം അനുസരിച്ച് തരം തിരിച്ച് വക്കുന്നതും അലമാര ഭംഗിയായിരിക്കാൻ സഹായിക്കും. 

* വസ്ത്രം നിങ്ങളുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് ചുളിവുകളില്ലാതെ വൃത്തിയായി നല്ല ഹാൻഗറിൽ തൂക്കിയിട്ടാൽ നിങ്ങളുടെ വസ്ത്രങ്ങൾ എപ്പോഴും വൃത്തിയായിരിക്കും.


വാർത്തകൾ

Sign up for Newsletter



top