13
July 2020 - 3:02 am IST

Download Our Mobile App

Food

orange-icecream

ഓറഞ്ച് ഐസ്ക്രീം ഒന്ന് പരീക്ഷിച്ചാലോ

Published:29 February 2020

ഓറഞ്ച് കൈകൊണ്ട് പിഴിഞ്ഞു നീരെടുക്കുക. ഇതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്തു മിക്സ് ചെയ്തു വെക്കുക.

ഐസ്ക്രീം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ചൂടുകാലത്ത് വീട്ടിൽ പെട്ടെന്നുണ്ടാക്കാവുന്ന ഒന്നാണ് ഓറഞ്ച് ഐസ്ക്രീം. 

ചേരുവകൾ

ഓറഞ്ച് – 3 എണ്ണം
വിപ്പിങ് ക്രീം – 1കപ്പ്
മിൽക്ക് മെയ്ഡ് – അര കപ്പ്
ലെമൺ ജ്യൂസ് – 1ടേബിൾ സ്പൂൺ
ലെമൺ സെസ്റ്റ് – 1ടേബിൾ സ്പൂൺ
ഓറഞ്ച് കളർ – 1 ഡ്രോപ്പ്

തയാറാക്കുന്ന വിധം

ഓറഞ്ച് കൈകൊണ്ട് പിഴിഞ്ഞു നീരെടുക്കുക. ഇതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്തു മിക്സ് ചെയ്തു വെക്കുക. വിപ്പിങ് ക്രീം ബീറ്റ് ചെയ്ത് അതിലേക്ക് ഓറഞ്ച് മിക്സ് ചേർത്തു ബീറ്റ് ചെയ്യുക. ശേഷം ലെമൺ ജ്യൂസ്, ലെമൺ സിസ്റ്റ് മിക്സ് ചെയ്ത് 3/4മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം എടുത്ത് വീണ്ടും ബീറ്റ് ചെയ്ത് 5/6 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം ഉപയോഗിക്കാം.


വാർത്തകൾ

Sign up for Newsletter



top