14
August 2020 - 4:54 am IST

Download Our Mobile App

Updates

carnival-cinemas

കാ​ർ​ണി​വ​ൽ സ്ക്രീ​നു​ക​ൾ ലേ​സ​ർ ആ​കു​ന്നു

Published:29 February 2020

ആ​ഗോ​ള​ത​ല​ത്തി​ലെ സി​നി​മാ സാ​ങ്കേ​തി​ക​വി​ദ്യാ പ്ര​മു​ഖ​രാ​യ ക്രി​സ്റ്റീ​സ് ആ​ർ​ജി​ബി പ്യു​ർ ലേ​സ​ർ സി​നി​മാ പ്രൊ​ജ​ക്റ്റ​റു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക

മും​ബൈ: രാ​ജ്യ​ത്തൊ​ട്ടാ​കെ​യു​ള്ള കാ​ർ​ണി​വ​ൽ സി​നി​മാ​സ് മ​ൾ​ട്ടി​പ്ലെ​ക്സു​ക​ളി​ലെ സ്ക്രീ​നു​ക​ൾ അ​ത്യാ​ധു​നി​ത ദൃ​ശ്യ​വി​സ്മ​യം സ​മ്മാ​നി​ക്കു​ന്ന ലേ​സ​ർ പ്രൊ​ജ​ക്‌​ഷ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക്. ആ​ഗോ​ള​ത​ല​ത്തി​ലെ സി​നി​മാ സാ​ങ്കേ​തി​ക​വി​ദ്യാ പ്ര​മു​ഖ​രാ​യ ക്രി​സ്റ്റീ​സ് ആ​ർ​ജി​ബി പ്യു​ർ ലേ​സ​ർ സി​നി​മാ പ്രൊ​ജ​ക്റ്റ​റു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. റി​യ​ൽ​ലേ​സ​ർ ഇ​ല്യൂ​മി​നേ​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത. ടി​എ​സ്ആ​ർ ഫി​ലിം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ആ​യി​രി​ക്കും ഇ​വ സ്ഥാ​പി​ക്കു​ക​യും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്യു​ക. ഇ​തി​നൊ​പ്പം നൂ​ത​ന ഡോ​ൾ​ബി സി​സ്റ്റ​ങ്ങ​ളും സ്ഥാ​പി​ക്കും.

സ്‌​ക്രീ​ൻ എ​ണ്ണ​ത്തി​ൽ രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ മ​ൾ​ട്ടി​പ്ല​ക്‌​സ് ശൃം​ഖ​ല​യാ​ണ് ശ്രീ​കാ​ന്ത് ഭാ​സി സ്ഥാ​പ​ക ചെ​യ​ർ​മാ​നാ​യ മും​ബൈ ആ​സ്ഥാ​ന​മാ​യ കാ​ർ​ണി​വ​ൽ സി​നി​മാ​സ്. 200 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​യാ​ണ് സ്ക്രീ​നു​ക​ളു​ടെ ന​വീ​ക​ര​ണം. എ​ല്ലാ പ്രൊ​ജ​ക്ഷ​ൻ സി​സ്റ്റ​ങ്ങ​ളും ഏ​റ്റ​വും പു​തി​യ ആ​ർ​ജി​ബി ലേ​സ​ർ സി​സ്റ്റ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ടി‌​എ​സ്‌​ആ​റു​മാ​യി ദീ​ർ​ഘ​കാ​ല ക​രാ​ർ കാ​ർ​ണി​വ​ൽ ഒ​പ്പി​ട്ടു. 

മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് ലോ​കോ​ത്ത​ര സി​നി​മാ അ​നു​ഭ​വം പ​ക​രു​ക എ​ന്ന​താ​ണ് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലേ​ക്കു മാ​റു​ന്ന​തി​ന്‍റെ മു​ഖ്യ​ല​ക്ഷ്യ​മെ​ന്ന് ശ്രീ​കാ​ന്ത് ഭാ​സി ചൂ​ണ്ടി​ക്കാ​ട്ടി. 350 പ്രൊ​ജ​ക്റ്റ​റു​ക​ൾ​ക്കാ​ണ് നി​ല​വി​ലെ ക​രാ​റെ​ന്ന് കാ​ർ​ണി​വ​ൽ സി​നി​മാ​സ് സി​ഇ​ഒ മോ​ഹ​ൻ ഉം​റോ​ത്ക​ർ പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള​തും പു​തി​യ​തു​മാ​യ സ്‌​ക്രീ​നു​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ലേ​സ​റാ​ക്കി മാ​റ്റും. മി​ക​ച്ച 3ഡി ​ദൃ​ശ്യാ​നു​ഭ​വം, സു​ഖ​ക​ര​മാ​യ ശ​ബ്ദാ​നു​ഭ​വം, കു​റ​ഞ്ഞ വൈ​ദ്യു​തി ഉ​പ​ഭോ​ഗം എ​ന്നി​വ​യെ​ല്ലാം ഇ​തു ല​ഭ്യ​മാ​ക്കും. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ക്രി​സ്റ്റി ആ​ർ​ജി​ബി റി​യ​ൽ​ലേ​സ​ർ പ്രൊ​ജ​ക്റ്റ​റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് കാ​ർ​ണി​വ​ൽ സി​നി​മാ​സാ​ണ്. ലേ​സ​റി​ലേ​ക്കു മാ​റു​ന്ന​തോ​ടെ നി​ല​വി​ലെ ഡി​ജി​റ്റ​ൽ ലാം​പു​ക​ളു​ടെ ഉ​പ​ഭോ​ഗ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​വു​ക​യും മ​ലി​നീ​ക​ര​ണ​മ​ട​ക്ക​മു​ള്ള​വ ഒ​ഴി​വാ​കു​ക​യും ചെ​യ്യും- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കാ​ർ​ണി​വ​ൽ സി​നി​മാ​സി​ന് നി​ല​വി​ൽ 20 സം​സ്ഥാ​ന​ങ്ങ​ളി​ലെ 105 ന​ഗ​ര​ങ്ങ​ളി​ൽ 150 ഇ​ട​ങ്ങ​ളി​ലാ​യി 425 സ്‌​ക്രീ​നു​ക​ളു​ണ്ട്. 2021ഓ​ടെ രാ​ജ്യ​ത്തൊ​ട്ടാ​കെ 1,000 സ്ക്രീ​നു​ക​ൾ എ​ന്നാ​താ​ണു ല​ക്ഷ്യം. പ്ര​തി​വ​ർ​ഷം അ​ഞ്ചു​കോ​ടി കാ​ണി​ക​ളാ​ണു കാ​ർ​ണി​വ​ലി​ൽ എ​ത്തു​ന്ന​ത്. കാ​ണി​ക​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​വു​റ്റ തി​യെ​റ്റ​ർ അ​നു​ഭ​വം ല​ഭി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത സ്ക്രീ​നു​ക​ളി​ൽ അ​റ്റ്മോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഡോ​ൾ​ബി സൗ​ണ്ട് സി​സ്റ്റ​ങ്ങ​ളും സ്ഥാ​പി​ക്കു​മെ​ന്ന് ഉം​റോ​ത്ക​ർ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം കൂ​ട്ടു​ന്ന​തി​നാ​യി പ്രൊ​ജ​ക്ട​റു​ക​ളും ഡോ​ൾ​ബി സൗ​ണ്ടും ചേ​ർ​ന്ന് 350 സ്‌​ക്രീ​നു​ക​ളി​ൽ 200 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കും. സ്‌​ക്രീ​നി​ന്‍റെ എ​ണ്ണം കൂ​ട്ടു​ക​യാ​ണെ​ങ്കി​ൽ തു​ക ആ​നു​പാ​തി​ക​മാ​യി ഉ​യ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങി​ൽ കാ​ർ​ണി​വ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ശ്രീ​കാ​ന്ത് ഭാ​സി, ടി​എ​സ്ആ​ർ ഫി​ലിം​സ് ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ ത​ൻ ശ്രീ ​ദ​ത്തോ ഡോ. ​എം.​പി. രാ​മ​സ്വാ​മി, ക്രി​സ്റ്റി ഡി​ജി​റ്റ​ൽ സി​സ്റ്റം​സ് ഏ​ഷ്യ പ​സ​ഫി​ക് സെ​യ്ൽ​സ് സീ​നി​യ​ർ ഡ​യ​റ​ക്റ്റ​ർ ഡോ​ൺ ഷോ​വ്, ഡോ​ൾ​ബി ല​ബോ​റ​ട്ടീ​സ് സെ​യ്ൽ വി​ഭാ​ഗം സീ​നി​യ​ർ ഡ​യ​റ​ക്റ്റ​ർ ഫ്ര​ഡ​റി​ക് ഡീ​നിം​ഗെ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


വാർത്തകൾ

Sign up for Newsletter



top