10
April 2020 - 6:27 pm IST

Download Our Mobile App

Flash News
Archives

Football

isl-playoffs

പ്ലേ ​ഓ​ഫി​ന്‍റെ പെ​രു​മ്പ​റ

Published:29 February 2020

# ഷൈ​ജു ദാ​മോ​ദ​ര​ൻ

മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ കൊ​ൽ​ക്ക​ത്ത , ചെ​ന്നൈ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബെം​ഗ​ളു​രു​വും റെ​ക്കോ​ഡ് അ​ഞ്ചാം വ​ട്ടം പ്ലേ​ഓ​ഫി​ലെ​ത്തു​ന്ന ഗോ​വ​യും ചേ​രു​മ്പോ​ൾ സെ​മി ലൈ​ന​പ്പ് പൂ​ർ​ത്തി​യാ​വു​ന്നു

നാ​ലു മാ​സ​ത്തെ ആ​വേ​ശ​ത്തി​നും 90 മ​ത്സ​ര​ങ്ങ​ൾ​ക്കും ശേ​ഷം ഹീ​റോ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ സെ​മി​ഫൈ​ന​ൽ പ്ലേ ​ഓ​ഫി​ന് ഇന്ന് തു​ട​ക്കം. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ കൊ​ൽ​ക്ക​ത്ത , ചെ​ന്നൈ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബെം​ഗ​ളു​രു​വും റെ​ക്കോ​ഡ് അ​ഞ്ചാം വ​ട്ടം പ്ലേ​ഓ​ഫി​ലെ​ത്തു​ന്ന ഗോ​വ​യും ചേ​രു​മ്പോ​ൾ സെ​മി ലൈ​ന​പ്പ് പൂ​ർ​ത്തി​യാ​വു​ന്നു. 274 ഗോ​ളു​ക​ൾ നി​ല​വി​ൽ സ്‌​കോ​ർ ചെ​യ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞ ആ​റാം സീ​സ​ണി​ൽ ഇ​തേ​വ​രെ ഒ​രു മ​ത്സ​ര​ത്തി​ലെ ശ​രാ​ശ​രി 3.04 ഗോ​ൾ എ​ന്ന ക​ണ​ക്കും പു​തി​യ ഐ​എ​സ്എ​ൽ റെ​ക്കോ​ഡാ​ണ്.

ചെ​ന്നൈ​യി​ലെ മ​റീ​ന അ​രീ​ന​യി​ൽ ആ​തി​ഥേ​യ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ് സി ​ടേ​ബി​ൾ ടോ​പ്പേ​ഴ്‌​സാ​യ എ​ഫ് സി ​ഗോ​വ​യെ ആ​ണ് ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ പ്ലേ​ഓ​ഫി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ നേ​രി​ടു​ക. മാ​ർ​ച്ച് ഒ​ന്നി​ന് ​ഞാ​യ​റാ​ഴ്ച ര​ണ്ടാം പ്ലേ ​ഓ​ഫി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ ബെം​ഗ​ളു​രു എ​ഫ് സി  ​എ​ടി​കെ യെ ​നേ​രി​ടും. ര​ണ്ടു പ്ലേ ​ഓ​ഫി​ന്‍റെ​യും ര​ണ്ടാം പാ​ദം ഗോ​വ കോൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി യ​ഥാ​ക്ര​മം മാ​ർ​ച്ച് 7,8 തീ​യ​തി​ക​ളി​ലാ​ണ്.

കോ​ച്ചു മാ​റി , ചെ​ന്നൈ​യും

സീ​സ​ണി​ലെ ആ​ദ്യ​ത്തെ ആ​റു മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ഒ​രു വി​ജ​യം മാ​ത്ര​മാ​യി​രു​ന്നു മ​റീ​ന മ​ച്ചാ​ൻ​സി​ന് അ​വ​കാ​ശ​പ്പെ​ടാ​നു​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ​ത്തെ നാ​ലു ക​ളി​ക​ളി​ൽ നി​ന്നാ​കെ നേ​ടി​യ​ത് ഒ​രു ഗോ​ളും. ജോ​ൺ ഗ്രി​ഗ​റി​യോ​ടു ടാ​റ്റാ പ​റ​ഞ്ഞ് ഓ​വ​ൻ കോ​യ​ലി​നെ പു​തി​യ ഹെ​ഡ്‌​കോ​ച്ചാ​യി നി​യ​മി​ച്ച ശേ​ഷം ചെ​ന്നൈ നേ​ടി​യ​ത് പു​ത്ത​നു​ണ​ർ​വ്വും പു​തു​ശൈ​ലി​യും . ആ​ക്ര​മ​ണ ഫു​ട്‌​ബോ​ളി​ന്‍റെ ത​ത്വ​ശാ​സ്ത്ര​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന കോ​യ​ലി​നു കീ​ഴി​ൽ റാ​ഫേ​ൽ ക്രി​വ​ല്ലാ​റോ​യെ​ന്ന പ്ലേ ​മേ​ക്കിം​ഗ് മി​ഡ്ഫീ​ൽ​ഡ​ർ​ക്ക് ത​ന്‍റെ യ​ഥാ​ർ​ത്ഥ ക​ഴി​വു​ക​ൾ ഡി​സ്‌​പ്ലേ ചെ​യ്യാ​ൻ സാ​ധി​ച്ചു. ക്രി​വ​ല്ലാ​റോ​യു​ടെ പാ​സ്സു​ക​ളു​മാ​യി ലി​ത്വാ​നി​യ​ൻ സ്‌​ട്രൈ​ക്ക​ർ നെ​രി​യ​സ് വാ​ൽ​സ്‌​കി​സ് നി​ര​ന്ത​രം ഗോ​ള​ടി​ക്കാ​നും തു​ട​ങ്ങി.

അ​നി​രു​ദ്ധ് ഥാ​പ്പ​യു​ടെ ഡി​ഫ​ൻ​സ് മി​ഡ്ഫീ​ൽ​ഡ് ക​ഴി​വു​ക​ളെ പൂ​ർ​ണ​മാ​യി വി​ശ്വ​സി​ച്ച കോ​യ​ൽ അ​യാ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്വാ​ത​ന്ത്ര്യ​ങ്ങ​ളും അ​നു​വ​ദി​ച്ചു. വിം​ഗ് ബാ​ക്ക് സ്ഥാ​ന​ത്തു മാ​ത്രം ക​ളി​ച്ചി​രു​ന്ന എ​ഡ്വി​ൻ വാ​ൻ​സ്‌​പോ​ൾ അ​വി​ടെ ഥാ​പ്പ​യ്ക്കു പ​റ്റി​യ കൂ​ട്ടാ​ളി​യാ​യി. ര​ണ്ട് യു​വ ഇ​ന്ത്യ​ൻ ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ ടീ​മി​ന്‍റെ തി​രി​ച്ചു​വ​ര​വി​നു ചു​ക്കാ​ൻ പി​ടി​ച്ചു.  ചേ​രും​പ​ടി​യെ​ന്നോ​ണ​മി​താ ഇ​പ്പോ​ൾ ഥാ​പ്പ​യ്‌​ക്കൊ​പ്പം എ​ഡ്വി​നും ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മി​ന്‍റെ ലോ​ക​ക​പ്പ് യോ​ഗ്യ​താ ക്യാ​മ്പി​ലെ​ത്തി. കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ​തി​രെ കൊ​ച്ചി​യി​ൽ നേ​ടി​യ 6-3 ജ​യം സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ പി​റ​ന്ന മ​ത്സ​ര​മെ​ന്ന നി​ല​യി​ലും ശ്ര​ദ്ധേ​യ​മാ​യി.

സ്ഥി​ര​ത , ഗോ​വ

ഐ​എ​സ്എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​ത്തി​നു​ട​മ​ക​ളാ​ണ് എ​ഫ് സി ​ഗോ​വ. ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് ഗോ​വ സെ​മി ഫൈ​ന​ൽ പ്ലേ ​ഓ​ഫ് ക​ളി​ക്കു​ന്ന​ത് ഇ​തൊ​രു റെ​ക്കോ​ഡാ​ണ്. ഫ​ട്ടോ​ർ​ഡ​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ് സി ​ക്കെ​തി​രെ 3-0 ന്‍റെ വി​ജ​യം നേ​ടി​ക്കൊ​ണ്ടു തു​ട​ങ്ങി​യ ഗോ​വ 6 മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ 9 പോ​യ​ന്‍റി​ൽ മാ​ത്ര​മാ​യി​രു​ന്നു. ഡി​സം​ബ​ർ ആ​ദ്യ വാ​രം കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്‌​സി​നെ​തി​രെ നേ​ടി​യ 2-2 ന്‍റെ സ​മ​നി​ല അ​വ​ർ​ക്കൊ​രു വേ​റി​ട്ട തി​രി​ച്ച​റി​വാ​യി​രു​ന്നു. കോ​റോ​യും ബോ​മ​സും ജാ​ഹു​വു​മി​ല്ലാ​തെ ക​ളി​ച്ചി​ട്ടും മൊ​ർ​ത്താ​ദ ഫോ​ളി​നെ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ചു​വ​പ്പു കാ​ർ​ഡി​ലൂ​ടെ ന​ഷ്ട​മാ​യി​ട്ടും പി​റ​കി​ൽ നി​ന്ന് പൊ​രു​തി​ക്ക​യ​റി വ​ന്നാ​ണ് അ​വ​ര​ന്ന് സ​മ​നി​ല​യു​മാ​യി മ​ട​ങ്ങി​യ​ത്.

പു​തു​വ​ർ​ഷ​ത്തി​ൽ കോ​ച്ച് സെ​ർ​ജി​യോ ലൊ​ബേ​റ​യു​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന പു​റ​ത്താ​ക്ക​ലി​ലും ഗോ​വ കു​ലു​ങ്ങി​യി​ല്ല. ട്രാ​ക്കു തെ​റ്റാ​തെ അ​വ​ർ യാ​ത്ര തു​ട​രു​ന്നു. 14 ഗോ​ള​ടി​ച്ചു ക​ഴി​ഞ്ഞ ഫെ​റാ​ൻ കോ​റോ , 11 ഗോ​ളും 10 അ​സി​സ്റ്റു​ക​ളു​മാ​യി മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ​ക്കി​ട​യി​ലെ സൂ​പ്പ​ർ​സ്റ്റാ​ർ ഹ്യു​ഗോ ബോ​മ​സ് , 3 ഗോ​ളും 2 അ​സി​സ്റ്റു​മാ​യി സെ​ന്‍റ​ർ ബാ​ക്ക് മൊ​ർ​ത്താ​ദ ഫോ​ൾ . 2015 ലും ​ക​ഴി​ഞ്ഞ സീ​സ​ണി​ലും ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ ഐ​എ​സ്എ​ൽ ട്രോ​ഫി ന​ഷ്ട​മാ​യ ഗോ​വ ഇ​ക്കു​റി ഉ​റ​ച്ച ചു​വ​ടു​ക​ളു​മാ​യാ​ണ് പ്ലേ ​ഓ​ഫി​നെ​ത്തു​ന്ന​ത്. 39 പോ​യ​ന്‍റു​മാ​യി ടേ​ബി​ൾ ടോ​പ്പേ​ഴ്‌​സ് സ്ഥാ​ന​ത്തെ​ത്തി പ്ര​ഥ​മ ഐ​എ​സ്എ​ൽ ഷീ​ൽ​ഡ് നേ​ടി​ക്ക​ഴി​ഞ്ഞ അ​വ​ർ ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​താ​ദ്യ​മാ​യി എ​എ​ഫ്‌​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക​ളി​ക്കു​ന്ന ആ​ദ്യ ക്ല​ബ്ബു​മാ​യി മാ​റു​ക​യാ​ണ്. 2021 ൽ ​ഏ​ഷ്യ​യി​ലെ ന​മ്പ​ർ വ​ൺ ക്ല​ബ്ബ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ ഇ​നി എ​ഫ് സി ​ഗോ​വ പ്ര​തി​നി​ധാ​നം ചെ​യ്യും.

ക്ലാ​സി​ക് ബെം​ഗ​ളു​രു

നി​ല​വി​ലു​ള്ള ചാ​മ്പ്യ​ന്മാ​രാ​യ ബെം​ഗ​ളു​രു എ​ഫ് സി ​താ​ര​ത​മ്യേ​ന കു​റ​ച്ചു നി​റം മ​ങ്ങി​യ സീ​സ​ണാ​ണ് ഇ​തെ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​കാ​മെ​ങ്കി​ലും ക​റ​തീ​ർ​ന്ന പ്രൊ​ഫ​ഷ​ണ​ലു​ക​ളാ​യ അ​വ​ർ​ക്ക് നി​ർ​ണാ​യ​ക നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ൾ എ​ങ്ങി​നെ ക​ട​ന്നു​കൂ​ട​ണ​മെ​ന്ന ന​ല്ല ധാ​ര​ണ​യു​ണ്ട്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് ബി ​എ​ഫ് സി ​ടോ​പ്പ് 4 ൽ ​എ​ത്തു​ന്ന​ത്. പോ​യ വ​ർ​ഷം നേ​ടി​യ ഐ​എ​സ്എ​ൽ ട്രോ​ഫി നി​ല​നി​ർ​ത്താ​ൻ അ​വ​ർ​ക്കു ക​ഴി​ഞ്ഞാ​ൽ അ​തു ച​രി​ത്ര​മാ​കും. കാ​ര​ണം ഒ​രു ചാ​മ്പ്യ​ൻ ടീ​മും ഇ​തേ വ​രെ ഐ​എ​സ്എ​ൽ കി​രീ​ടം ഡി​ഫ​ൻ​ഡ് ചെ​യ്തി​ട്ടി​ല്ല.

തു​ട​ർ​ച്ച​യാ​യ മൂ​ന്നു സ​മ​നി​ല​ക​ളോ​ടെ​യാ​ണ് ബി ​എ​ഫ് സി ​തു​ട​ങ്ങി​യ​ത്. ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​വ​യ്‌​ക്കെ​തി​രെ ഉ​ദാ​ന്ത നേ​ടി​യ ഏ​ക ഗോ​ൾ മാ​ത്ര​മാ​യി​രു​ന്നു അ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​തും. എ​ന്നാ​ൽ പ​രി​ക്കു മാ​റി പാ​ർ​ത്താ​ലു മ​ട​ങ്ങി​വ​ന്ന​തോ​ടെ ക​ഥ​മാ​റി. ബെം​ഗ​ളു​രു​വി​ന്‍റെ മി​ഡ്ഫീ​ൽ​ഡ് പാ​ർ​ത്താ​ലു നി​യ​ന്ത്രി​ക്കാ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ പ​ഴ​യ ബി ​എ​ഫ് സി ​ക്ലാ​സ് തി​രി​ച്ചെ​ത്തി. മി​ക്കു​വി​ന്‍റെ അ​ഭാ​വ​ത്തി​ൽ സ്‌​ട്രൈ​ക്കിം​ഗ് ചു​മ​ത​ല​ക​ൾ ഒ​റ്റ​യ്ക്ക് ചു​മ​ലി​ലേ​റ്റേ​ണ്ടി വ​ന്നി​ട്ടും സു​നി​ൽ ഛേത്രി ​ഇ​തു​വ​രെ ഒ​മ്പ​തു ഗോ​ള​ടി​ച്ചു ക​ഴി​ഞ്ഞു. ഫെ​ബ്രു​വ​രി​യി​ൽ ലീ​ഗി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ചെ​ന്നൈ , എ​ടി​കെ ടീ​മു​ക​ളോ​ടു സ​മ​നി​ല​യും കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നോ​ടു തോ​ൽ​വി​യും പി​ണ​ഞ്ഞ​താ​ണ് പോ​യ​ന്‍റ് പ​ട്ടി​ക​യി​ൽ വീ​ണ്ടും ഒ​ന്നാം സ്ഥാ​നം നേ​ടാ​മെ​ന്ന ബി ​എ​ഫ് സി ​യു​ടെ മോ​ഹ​ങ്ങ​ൾ​ക്കു വി​ല​ങ്ങു​ത​ടി​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​എ​ഫ്‌​സി ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ മാ​ല​ദ്വീ​പ് ക്ല​ബ്ബാ​യ മാ​സി​യ​യോ​ട് തോ​റ്റു പു​റ​ത്താ​യ​തും ഐ​എ​സ്എ​ൽ പ്ലേ ​ഓ​ഫി​നു മു​മ്പ് ബെം​ഗ​ളു​രു​വി​നൊ​രു ക്ഷീ​ണം ത​ന്നെ​യാ​ണ്.

പ്രൗ​ഢം കോൽ​ക്ക​ത്ത

കോൽ​ക്ക​ത്ത​യി​ല്ലാ​തെ എ​ന്താ​ഘോ​ഷം ...?  ഐ​എ​സ്എ​ല്ലി​ൽ മു​മ്പ് ര​ണ്ടു വ​ട്ടം ചാ​മ്പ്യ​ന്മാ​രാ​യ ടീം ​ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് വീ​ണ്ടു​മൊ​രു പ്ലേ ​ഓ​ഫി​ന് ക​ച്ച മു​റു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം സെ​മി​ഫൈ​ന​ൽ ക​ളി​ക്കാ​തെ വീ​ട്ടി​ലി​രു​ന്ന ക്ഷീ​ണം മാ​റ്റാ​നെ​ത്തു​ന്ന എ​ടി​കെ യു​ടെ ഏ​റ്റ​വും വ​ലി​യ ക​രു​ത്ത് അ​വ​രു​ടെ ഓ​സ്‌​ട്രേ​ലി​യ​ൻ ലീ​ഗ് താ​ര​ങ്ങ​ളാ​യ റോ​യ് കൃ​ഷ്ണ​യും ഡേ​വി​ഡ് വി​ല്യം​സും ത​ന്നെ. സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കൊ​ച്ചി​യി​ൽ കെ ​ബി എ​ഫ് സി​യോ​ട് 2-1 ന് ​തോ​റ്റു തു​ട​ങ്ങി​യ ടീ​മാ​ണ് കോൽ​ക്ക​ത്ത.

സീ​സ​ണി​ലെ ഏ​റ്റ​വും ബാ​ല​ൻ​സ്ഡ് സൈ​ഡ്. 16 ഗോ​ളു​ക​ൾ മാ​ത്രം വ​ഴ​ങ്ങി​യ ടീം. ​ത്രൂ ബോ​ളു​ക​ളി​ലും കൗ​ണ്ട​ർ അ​റ്റാ​ക്കിം​ഗി​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ക​ട​നം. മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ടീ​മി​ലേ​ക്കു തി​രി​ച്ചു വ​ന്ന കോ​ച്ച് അ​ന്‍റോ​ണി​യോ ലോ​പ​സ് ഹ​ബാ​സി​ന്‍റെ ത്രീ ​മെ​ൻ ഡി​ഫ​ൻ​സും ഫൈ​വ് മെ​ൻ മി​ഡ്ഫീ​ൽ​ഡും എ​തി​രാ​ളി​ക​ളെ വ​ട്ടം ക​റ​ക്കി. സൂ​സൈ​രാ​ജ് , പ്ര​ബി​ർ​ദാ​സ് എ​ന്നീ മി​ക​ച്ച വിം​ഗ​ർ​മാ​ർ കോ​ച്ചി​ന്‍റെ ക​ളി ശൈ​ലി​ക്ക് മൈ​താ​ന​ത്ത് ഊ​ർ​ജം പ​ക​ർ​ന്നു. ര​ണ്ടു പേ​രും ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ ക്യാ​മ്പി​ലു​മെ​ത്തി. ഡി​ഫ​ൻ​സി​ലെ വ​ന്മ​തി​ലാ​യി​രു​ന്ന ക്യാ​പ്ട​ൻ അ​ഗ​സ് ഇ​നി​ഗെ​സി​ന്‍റെ അ​ഭാ​വം ഇ​നി പ്ലേ ​ഓ​ഫി​ൽ ചെ​റി​യൊ​രു ത​ല​വേ​ദ​ന​യാ​ണ്. അ​ത്ത​രം വ​ല്ലാ​യ്മ​ക​ളെ മു​ന്നേ​റ്റ​ത്തി​ൽ റോ​യ് കൃ​ഷ്ണ​യു​ടെ സ്പീ​ഡ് ഗോ​ള​ടി കൊ​ണ്ടു മ​റി​ക​ട​ക്കാ​നാ​വും കൊ​ൽ​ക്ക​ത്ത ശ്ര​മി​ക്കു​ക. 


വാർത്തകൾ

Sign up for Newsletter



top