14
August 2020 - 5:40 am IST

Download Our Mobile App

Bollywood

nick-vicky

ഹോളി ആഘോഷിച്ച് നിക്കിനും പ്രിയങ്കയ്ക്കുമൊപ്പം വിക്കിയും കത്രീനയും

Published:07 March 2020

അംബാനിയുടെ മകൾ ഇഷ അംബാനി സംഘടിപ്പിച്ച ഹോളി ആഘോഷ പാർട്ടിയിൽ നിന്നുള്ള പ്രിയങ്കയുടെയും നിക്കിന്‍റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്.

നിറങ്ങളുടെ ആഘോഷമായ ഹോളിയ്ക്കായുള്ള ഒരുക്കങ്ങൾ ബോളിവുഡിൽ തുടങ്ങിക്കഴിഞ്ഞു. അംബാനിയുടെ മകൾ ഇഷ അംബാനി സംഘടിപ്പിച്ച ഹോളി ആഘോഷ പാർട്ടിയിൽ നിന്നുള്ള പ്രിയങ്കയുടെയും നിക്കിന്‍റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്.

ബോളിവുഡ് സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരങ്ങളാണ് പ്രിയങ്കയും നിക്ക് ജോനാസും. ഇവരെ കൂടാതെ കത്രീന കൈഫ്, വിക്കി കൗശൽ, ജാക്വലിൻ ഫെർണാണ്ടസ്, ഹുമ ഖുറേഷി എന്നിവരും ഹോളി പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു ഇഷാ അംബാനി സംഘടിപ്പിച്ച ഹോളി ആഘോഷം. വസന്തകാലത്തെ വരവേൽക്കുന്ന ആഘോഷമായതിനാൽ വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. മാർച്ച് 9-10 ദിവസങ്ങളിലാണ് ഇത്തവണ ഹോളി.


വാർത്തകൾ

Sign up for Newsletter



top