09
August 2020 - 4:32 pm IST

Download Our Mobile App

Football

isl-2020-final

ഫൈ​ന​ൽ ഓ​ഫ് സൈ​ല​ൻ​സ്

Published:14 March 2020

# ഷൈ​ജു ദാ​മോ​ദ​ര​ൻ

ചെ​ന്നൈ-​കൊ​ൽ​ക്ക​ത്ത ടീ​മു​ക​ൾ മൂ​ന്നാം കി​രീ​ട​ത്തി​നാ​യി ഏ​റ്റ​മു​ട്ടു​ന്ന​ത് ആ​ര​വ​മൊ​ഴി​ഞ്ഞ ഗ്യാ​ല​റി​ക​ൾ​ക്കു മു​ന്നി​ലാ​ണ്. ഐ​എ​സ്എ​ല്ലി​ലെ കൊ​റോ​ണ എ​ഫ​ക്ട്. ഫൈ​ന​ൽ ഓ​ഫ് സൈ​ല​ൻ​സ്.

ഫ​ത്തോ​ർ​ഡ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ച​രി​ത്ര​ത്താ​ളു​ക​ളി​ലേ​ക്ക് ഇ​താ ഒ​ര​പൂ​ർ​വ്വ​ത കൂ​ടി. 94 മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ആ​റാം സീ​സ​ൺ ഫൈ​ന​ൽ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത അ​ട​ച്ചി​ട്ട സ്‌​റ്റേ​ഡി​യ​ത്തി​ലാ​വും അ​ര​ങ്ങേ​റു​ക. ചെ​ന്നൈ-​കൊ​ൽ​ക്ക​ത്ത ടീ​മു​ക​ൾ മൂ​ന്നാം കി​രീ​ട​ത്തി​നാ​യി ഏ​റ്റ​മു​ട്ടു​ന്ന​ത് ആ​ര​വ​മൊ​ഴി​ഞ്ഞ ഗ്യാ​ല​റി​ക​ൾ​ക്കു മു​ന്നി​ലാ​ണ്. ഐ​എ​സ്എ​ല്ലി​ലെ കൊ​റോ​ണ എ​ഫ​ക്ട്. ഫൈ​ന​ൽ ഓ​ഫ് സൈ​ല​ൻ​സ്. എ​ന്നാ​ൽ , ക​ളി​യു​ടെ ത​ൽ​സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​നു ത​ട​സ്സ​മി​ല്ല.
ആ​തി​ഥേ​യ​രാ​യ എ​ഫ്സി ഗോ​വ​യെ​യും നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ ബം​ഗ​ളു​രു​വി​നെ​യും പ്ലേ ​ഓ​ഫി​ൽ നി​ശ​ബ്ദ​രാ​ക്കി​യാ​ണ് ചെ​ന്നൈ​യും കോ​ൽ​ക്ക​ത്ത​യും ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. മു​മ്പ് ര​ണ്ടു ത​വ​ണ വീ​തം ഐ​എ​സ്എ​ൽ കി​രീ​ടം നേ​ടി​യ ച​രി​ത്ര​മു​ള്ള ര​ണ്ടു ടീ​മു​ക​ളാ​ണി​വ​ർ. അ​തി​നാ​ൽ ഇ​ക്കു​റി ഫൈ​ന​ൽ ആ​രു നേ​ടി​യാ​ലും അ​ത് സ​മ്മോ​ഹ​ന​മാ​യ മൂ​ന്നാം കി​രീ​ട​മാ​ണ്. ഐ​എ​സ്എ​ല്ലി​ൽ പു​തി​യൊ​രു റെ​ക്കോ​ഡും.

2014 ലെ ​പ്ര​ഥ​മ ഐ​എ​സ്എ​ല്ലും പി​ന്നീ​ട് മൂ​ന്നാം സീ​സ​ണു​മാ​ണ് എ​ടി​കെ സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടു ത​വ​ണ​യും ചി​റ​കു​ള്ള ക​ടു​വ​ക​ളോ​ട് ഫൈ​ന​ലി​ൽ കീ​ഴ​ട​ങ്ങി​യ​ത് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്. ര​ണ്ട്-​നാ​ല് സീ​സ​ണു​ക​ളി​ലാ​യി​രു​ന്നു ചെ​ന്നൈ​യി​ന്‍റെ കി​രീ​ട വി​ജ​യ​ങ്ങ​ൾ. 2015 ലെ ​സീ​സ​ൺ-2 ൽ ​ഫ​ത്തോ​ർ​ഡ​യി​ൽ ഗോ​വ​യെ വീ​ഴ്ത്തി​യാ​യി​രു​ന്നു ആ​ദ്യ കി​രീ​ട​മെ​ങ്കി​ൽ 2017-18 ലെ ​നാ​ലാം സീ​സ​ണി​ൽ ശ്രീ ​ക​ണ്ഠീ​ര​വ​യി​ൽ ബെം​ഗ​ളു​രു​വി​നെ തോ​ൽ​പ്പി​ച്ച് ര​ണ്ടാം കി​രീ​ടം.

ക​ലാ​ശ​പ്പോ​രി​നെ​ത്തു​ന്ന ര​ണ്ടു ടീ​മു​ക​ളും ആ​റാം സീ​സ​ണി​ലെ സൂ​പ്പ​ർ പെ​ർ​ഫോ​മ​ൻ​സി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ​വ​രാ​ണ്. 36 ഗോ​ളു​ക​ൾ നേ​ടി​ക്ക​ഴി​ഞ്ഞ എ​ടി​കെ 9 ക്ലീ​ൻ ഷീ​റ്റു​ക​ളും ഇ​തി​നോ​ട​കം സ്വ​ന്ത​മാ​ക്കി. ആ​ദ്യ​ത്തെ ആ​റു ക​ളി​ക​ളി​ൽ നി​ന്ന് നാ​ലു ഗോ​ൾ മാ​ത്രം നേ​ടാ​ൻ സാ​ധി​ച്ച ചെ​ന്നൈ​യി​ൻ ഇ​പ്പോ​ൾ അ​വ​സാ​ന 14 ക​ളി​ക​ളി​ൽ നി​ന്ന് 34 ഗോ​ളു​ക​ളാ​ണ് സ്‌​ക്കോ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഓ​വ​ൻ കോ​യ​ൽ എ​ന്ന പ​രി​ശീ​ല​ക​ന്‍റെ മാ​ജി​ക് ആ​ണ് ഈ ​സീ​സ​ണി​ലെ ചെ​ന്നൈ​യി​ൻ എ​ഫ് സി. ​ജോ​ൺ ഗ്രി​ഗ​റി​യെ പു​റ​ത്താ​ക്കി​യ​തി​നു ശേ​ഷം ലീ​ഗി​ലെ ഏ​ഴാം മ​ത്സ​ര​ത്തി​ലാ​ണ് കോ​യ​ൽ ചു​മ​ത​ല​യേ​റ്റ​ത്. അ​വി​ശ്വ​സ​നീ​യ​മാ​യൊ​രു തി​രി​ച്ചു​വ​ര​വാ​ണ് അ​വി​ടം മു​ത​ൽ ക​ണ്ട​ത്.

മ​റു​വ​ശ​ത്ത് അ​ന്‍റോ​ണ്യോ ലോ​പ്പ​സ് ഹ​ബാ​സി​ന് കൊ​ൽ​ക്ക​ത്ത​യ്‌​ക്കൊ​പ്പം ര​ണ്ടാം കി​രീ​ട​മാ​ണ് ല​ക്ഷ്യം. 2014 ലെ ​ഒ​ന്നാം ഐ​എ​സ്എ​ൽ എ​ടി​കെ വി​ജ​യി​ച്ച​ത് ഹ​ബാ​സി​ന്‍റെ കീ​ഴി​ൽ​ത്ത​ന്നെ​യാ​യി​രു​ന്നു. കൗ​ണ്ട​ർ അ​റ്റാ​ക്കും ത്രൂ ​ബോ​ളു​ക​ളു​മാ​ണ് ഹ​ബാ​സി​ന്‍റെ പ്ര​ധാ​ന ആ​യു​ധ​ങ്ങ​ൾ. പ്ര​ബി​ർ ദാ​സ് , സൂ​സൈ​രാ​ജ് എ​ന്നീ മി​ക​ച്ച ര​ണ്ടു വിം​ഗ​ർ​മാ​രും റോ​യ് കൃ​ഷ്ണ - ഡേ​വി​ഡ് വി​ല്യം​സ് എ​ന്നീ ലോ​കോ​ത്ത​ര സ്‌​ട്രൈ​ക്ക​ർ​മാ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്നു. അ​നി​രു​ദ്ധ് ഥാ​പ്പ് - എ​ഡ്വി​ൻ വാ​ൻ​സ് പോ​ൾ എ​ന്നീ ര​ണ്ടു മി​ക​ച്ച ഇ​ന്ത്യ​ൻ ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡ​ർ​മാ​രും റാ​ഫേ​ൽ ക്രി​വ​ല്ലാ​റോ എ​ന്ന പ്ലേ ​മേ​ക്ക​റും ഗോ​ൾ സ്‌​ക്കോ​ർ ചെ​യ്യാ​ൻ നെ​രി​യു​സ് വാ​ൽ​സ്‌​കി​സു​മാ​ണ് ചെ​ന്നൈ​യു​ടെ വ​ജ്രാ​യു​ധ​ങ്ങ​ൾ.

15 ഗോ​ൾ നേ​ടി​ക്ക​ഴി​ഞ്ഞ റോ​യ് കൃ​ഷ്ണ ഗോ​ൾ​ഡ​ൻ​ബൂ​ട്ട് വി​ജ​യ​ത്തി​ന​രി​കി​ലാ​ണ്. 14 ഗോ​ളു​ക​ളു​മാ​യി വാ​ൽ​സ്‌​കി​സ് പി​ന്നാ​ലെ​യു​ണ്ട്. 15 ഗോ​ൾ 15 മാ​ച്ചു​ക​ളി​ൽ നി​ന്ന് സ്‌​ക്കോ​ർ ചെ​യ്ത ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ഓ​ഗ്‌​ബെ​ച്ചെ​യും ഇ​പ്പോ​ഴും ഇ​പ്പ​ട്ടി​ക​യി​ൽ നി​ല​നി​ൽ​ക്കു​ന്നു. സു​വ​ർ​ണ​പാ​ദു​ക​ത്തി​നാ​യി എ​ന്താ​യാ​ലും ഒ​രു മു​ക്കു​തി​ര​പ്പ​ന്ത​യം ത​ന്നെ അ​ര​ങ്ങേ​റു​ക​യാ​ണി​പ്പോ​ൾ. 

ഫൈ​ന​ലി​ന് പ​ന്തു​രു​ളും മു​മ്പ് ക​ണ​ക്കി​ലെ ക​ളി​ക​ളി​ൽ ഇ​നി​യും പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. കൊ​ൽ​ക്ക​ത്ത - ചെ​ന്നൈ അ​വ​സാ​ന നാ​ല് ഐ​എ​സ്എ​ൽ മാ​ച്ചു​ക​ളി​ൽ മൂ​ന്നും ജ​യി​ച്ച​ത് കൊ​ൽ​ക്ക​ത്ത​യാ​ണെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും അ​വ​സാ​ന​മാ​ച്ചി​ൽ 3-1 ന്‍റെ ജ​യം ചെ​ന്നൈ​ക്കാ​യി​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യം.  2015 ലാ​ണ് ഇ​തി​നു മു​മ്പ് ഐ​എ​സ്എ​ൽ നോ​ക്കൗ​ട്ടി​ൽ ഇ​രു​വ​രും നേ​ർ​ക്കു​നേ​ർ ക​ളി​ച്ച​ത്. ര​ണ്ടാം സീ​സ​ണി​ന്‍റെ സെ​മി. അ​ന്നും 4-2 ന്‍റെ അ​ഗ്രി​ഗേ​റ്റി​ൽ ചെ​ന്നൈ ജ​യി​ച്ചു​ക​യ​റി.


വാർത്തകൾ

Sign up for Newsletter



top