14
August 2020 - 5:16 am IST

Download Our Mobile App

Bollywood

deepika

രണ്ടാമതൊരു അവസരം നൽകി, എന്നിട്ടും വഞ്ചിച്ചു; മുൻ കാമുകനെ കുറിച്ച് ദീപിക പദുക്കോൺ

Published:14 March 2020

അയാൾക്ക് ഞാൻ രണ്ടാമതൊരു അവസരം കൂടി നൽകി. കാരണം അയാൾ എന്‍റെ മുൻപിൽ മറ്റൊരവസരത്തിനായി കേണപേക്ഷിച്ചു.

മുൻ കാമുകൻ തന്നെ വഞ്ചിച്ചെന്ന് ബോളിവുഡ് താരം ദീപിക പദുക്കോൺ. കാമുകന്‍റെ പേര് വെളിപ്പെടുത്താതെയാണ് പ്രണയത്തകർച്ചയെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. അയാൾ എന്നെ പറ്റിക്കുകയാണെന്ന് ഞാൻ കണ്ടുപിടിച്ചു. എന്നാൽ രണ്ടാമതൊരു അവസരത്തിനായി അയാൾ കേണപേക്ഷിച്ചതോടെ വീണ്ടും ബന്ധം തുടർന്നു. തന്‍റെ ചുറ്റുമുള്ളവർ അയാൾ വഞ്ചിക്കുകയാണെന്ന് പറഞ്ഞിരുന്നെന്നും അവസാനം കൈയോടെ പിടിച്ചു എന്നുമാണ് താരം പറയുന്നത്.

ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും താരം വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് ദീപിക തന്‍റെ പ്രണയത്തകർച്ചയെക്കുറിച്ച് മനസ് തുറന്നത്. എന്ന് സംബന്ധിച്ച് ബന്ധം എന്നത് ശാരീരികം മാത്രമല്ല മാനസികമാണ്. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. കബളിപ്പിക്കാൻ വേണ്ടി ആയിരുന്നെങ്കിൽ നിങ്ങൾ പ്രണയത്തിലാണെന്ന് നടിക്കുന്നത് എന്തിനാണ്? പ്രണയം തകർന്നപ്പോൾ എനിക്ക് വല്ലാത്ത വേദനയുണ്ടായിരുന്നു. എന്നാൽ അയാൾക്ക് ഞാൻ രണ്ടാമതൊരു അവസരം കൂടി നൽകി. കാരണം അയാൾ എന്‍റെ മുൻപിൽ മറ്റൊരവസരത്തിനായി കേണപേക്ഷിച്ചു.

അയാൾ എന്നെ വഞ്ചിക്കുകയാണെന്ന് ചുറ്റുമുള്ളവർ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഒരിക്കൽ ഞാൻ അയാളെ കൈയോടെ പിടികൂടി. എന്നിട്ടും അയാളെ മനസിൽ നിന്നും പുറത്താക്കാൻ സമയമെടുത്തു. ആദ്യം അയാൾ എന്നെ വഞ്ചിച്ചപ്പോൾ ഞങ്ങളുടെ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായതു കൊണ്ടായിരിക്കുമെന്ന് കരുതി. എന്നാൽ അതൊരു ശീലമായപ്പോൾ എനിക്ക് മനസിലായി അയാൾക്കാണ് പ്രശ്നമുള്ളതെന്ന്. ഒരിക്കൽ തിരിച്ചടി നേരിട്ടാൽ ബന്ധങ്ങളിലുള്ള വിശ്വാസം നശിക്കും ദീപിക പറഞ്ഞു.

മുൻ കാമുകനെക്കുറിച്ചുള്ള താരത്തിന്‍റെ വെളിപ്പെടുത്തൽ ബോളിവുഡിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നടനും താരത്തിന്‍റെ മുൻ കാമുകനുമായിരുന്നു രൺബീർ കപൂറിനെക്കുറിച്ചാണ് താരം പറഞ്ഞത് എന്നാണ് ഒരു വിഭാ​ഗം വിലയിരുത്തുന്നത്. ദീപികയുമായുള്ള പ്രണയത്തിന് ശേഷമാണ് കത്രീന കൈഫുമായി താരം അടുപ്പത്തിലാകുന്നത്. ഇപ്പോൾ ആലിയ ഭട്ടുമായി താരം പ്രണയത്തിലാണ്.


വാർത്തകൾ

Sign up for Newsletter



top