10
April 2020 - 5:32 pm IST

Download Our Mobile App

Flash News
Archives

Updates

nirmala-sitharaman

ഏ​പ്രി​ലി​ല്‍ കാ​ത്തി​രി​ക്കു​ന്നു, ഈ ​നാ​ല് മാ​റ്റ​ങ്ങ​ള്‍

Published:16 March 2020

ആ​ദാ​യ നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ് ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ന​ട​പ്പി​ല്‍ വ​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന സാ​മ്പ​ത്തി​ക മാ​റ്റ​ങ്ങ​ള്‍ ഇ​വ​യാ​ണ്.

കൊ​ച്ചി: ആ​ദാ​യ നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ് ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ന​ട​പ്പി​ല്‍ വ​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന സാ​മ്പ​ത്തി​ക മാ​റ്റ​ങ്ങ​ള്‍ ഇ​വ​യാ​ണ്.

1. പു​തി​യ നി​കു​തി സ​മ്പ്ര​ദാ​യം

ധ​ന​മ​ന്ത്രി നി​ര്‍മ്മ​ല സീ​താ​രാ​മ​ന്‍ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പു​തി​യ നി​കു​തി ഘ​ട​ന ഏ​പ്രി​ല്‍ ഒ​ന്നി​ന് നി​ല​വി​ല്‍ വ​രും. അ​തേ​സ​മ​യം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന രീ​തി തു​ട​രു​ക​യും ചെ​യ്യും. നി​കു​തി​ദാ​യ​ക​ര്‍ക്ക് അ​വ​രു​ടെ താ​ത്പ​ര്യ​മ​നു​സ​രി​ച്ച്, നി​ക്ഷേ​പ രീ​തി​യ​നു​സ​രി​ച്ച് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താം. പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍ഡി​ന്‍റെ അ​റി​യി​പ്പ് അ​നു​സ​രി​ച്ച് പ​ഴ​യ​തും പു​തി​യ​തു​മാ​യ രീ​തി​ക​ള്‍ ഒ​രോ വ​ര്‍ഷ​ത്തേ​യും നി​ക്ഷേ​പ​വും നേ​ട്ട​വും നോ​ക്കി നി​കു​തി ദാ​യ​ക​ന് അ​വ​ലം​ബി​ക്കാ​വു​ന്ന​താ​ണ്. ഭ​വ​ന വാ​യ്പാ പ​ലി​ശ, മു​ത​ല്‍, എ​ല്‍ ഐ ​സി, മ്യൂ​ച്ച്വ​ല്‍ ഫ​ണ്ട് പോ​ലു​ള​ള നി​കു​തി സം​ര​ക്ഷ​ണ ഉ​പാ​ധി​ക​ള്‍ക്ക് കി​ഴി​വു​ക​ളും നി​കു​തി ഒ​ഴി​വു​ക​ളും ല​ഭി​ക്കു​ന്ന​താ​ണ് പ​ഴ​യ രീ​തി. എ​ന്നാ​ല്‍ 80 സി ​അ​ട​ക്ക​മു​ള്ള ച​ട്ട​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള ഇ​ത്ത​രം നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് യാ​തൊ​രു വി​ധ ഒ​ഴി​വു​ക​ളും പ​രി​ഗ​ണി​ക്കാ​ത്ത​താ​ണ് പു​തി​യ നി​കു​തി സ​മ്പ്ര​ദാ​യം. അ​തേ​സ​മ​യം ഇ​വി​ടെ ഒ​രോ സ്ലാ​ബി​നും കു​റ​ഞ്ഞ നി​കു​തി​യെ അ​ട​യ്ക്കേ​ണ്ട​തു​ള്ളു. അ​തു​കൊ​ണ്ട് വ്യ​ക്തി​ക​ള്‍ അ​വ​രു​ടെ വ​രു​മാ​നം, നി​ക്ഷേ​പം ഇ​ങ്ങ​നെ പ​ല ഘ​ട​ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി വേ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍.
 
അ​ഞ്ച് ല​ക്ഷം വ​രെ​യു​ള​ള വ​രു​മാ​ന​ത്തി​ന് നി​കു​തി​യി​ല്ല. അ​ഞ്ച് മു​ത​ല്‍ 7.5 ല​ക്ഷം വ​രെ 10 ശ​ത​മാ​ന​മാ​ണ് നി​കു​തി. 7.5 മു​ത​ല്‍ 10 ല​ക്ഷം വ​രെ 15 ശ​ത​മാ​ന​വും 10 മു​ത​ല്‍ 12.5 ല​ക്ഷം വ​രെ 20 ശ​ത​മാ​ന​വും 12.5 മു​ത​ല്‍ 15 വ​രെ 25 ശ​ത​മാ​ന​വും 15 ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ് വ​രു​മാ​ന​മെ​ങ്കി​ല്‍ 30 ശ​ത​മാ​ന​വും- ഇ​ങ്ങ​നെ​യാ​ണ് പു​തി​യ നി​കു​തി സ്ലാ​ബ്. ഒ​ഴി​വു​ക​ളും കി​ഴി​വു​ക​ളും വേ​ണ്ട എ​ന്നു​ള്ള​വ​ര്‍ക്ക് ഇ​ത് തെ​ര​ഞ്ഞെ​ടു​ക്കാം.

2. അ​ടി​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ന്‍സ് ക​വ​റേ​ജ്

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് മേ​ഖ​ല​യി​ലേ​ക്ക് പ​ര​മാ​വ​ധി ആ​ളു​ക​ളെ ഉ​ള്‍പ്പെ​ടു​ത്തു​വാ​നു​ത​കു​ന്ന അ​ടി​സ്ഥാ​ന പോ​ളി​സി​യാ​യ ആ​രോ​ഗ്യ സ​ഞ്ജീ​വ​നി ഏ​പ്രി​ല്‍ ഒ​ന്നി​ന് നി​ല​വി​ല്‍ വ​രും. ഇ​ൻ​ഷ്വ​റ​ന്‍സ് എ​ടു​ക്കു​ന്ന​യാ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന പോ​ളി​സി​യാ​യി​രി​ക്കും ആ​രോ​ഗ്യ സ​ഞ്ജീ​വ​നി. ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഈ ​പോ​ളി​സി​യു​ടെ ക​വ​റേ​ജ് എ​ന്ന​തി​നാ​ല്‍ ഇ​ട​ത്ത​ട്ടു​കാ​ര്‍ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​യി​രി​ക്കു​മി​ത്. നി​ല​വി​ല്‍ വി​വി​ധ ക​മ്പ​നി​ക​ള്‍ ന​ല്‍കു​ന്ന വൈ​വി​ധ്യ​മാ​ര്‍ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് പോ​ളി​സി​ക​ളി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളും മ​റ്റും ക്ലെ​യിം സെ​റ്റി​ല്‍മെ​ന്‍റ് അ​ട​ക്ക​മു​ള​ള കാ​ര്യ​ങ്ങ​ളി​ല്‍ പി​ന്നീ​ട് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ൻ​ഷ്വ​റ​ന്‍സ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി എ​ല്ലാ ക​മ്പ​നി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന പോ​ളി​സി​ക​ള്‍ക്ക് ഒ​രേ പേ​രും സ്വ​ഭാ​വ​വു​മാ​യി​രി​ക്ക​ണ​മെ​ന്ന് നി​ശ്ച​യി​ച്ച​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി "ആ​രോ​ഗ്യ സ​ഞ്ജീ​വ​നി പോ​ളി​സി' എ​ന്ന പൊ​തു നാ​മ​ത്തോ​ടൊ​പ്പം ക​മ്പ​നി​ക​ളു​ടെ പേ​രും ചേ​ര്‍ത്ത് അ​ടി​സ്ഥാ​ന പോ​ളി​സി​ക​ള്‍ വി​ത​ര​ണം ചെ​യ്യാം. ഇ​തോ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളു​ടെ​യും ഇ​ട​ത്ത​ര​ക്കാ​രാ​യ ആ​ളു​ക​ളെ​യും ഇ​ൻ​ഷ്വ​റ​ന്‍സ് പ്രാ​തി​നി​ധ്യം ഉ​യ​രു​മെ​ന്ന് ക​രു​തു​ന്നു.  

3. പാ​ന്‍- ആ​ധാ​ര്‍ ബ​ന്ധം

പാ​ന്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന ദി​വ​സം മാ​ര്‍ച്ച് 31 ആ​ണ്. അ​താ​യ​ത് ഏ​പ്രി​ല്‍ ഒ​ന്നി​ന് മു​മ്പ് പാ​ന്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ലി​യ തു​ക പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​ന്നേ​ക്കാം.  ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണ​മ​നു​സ​രി​ച്ച് മാ​ര്‍ച്ച് 31 ന് ​മു​മ്പ് ഇ​രു രേ​ഖ​ക​ളും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ര്‍ 10,000 രൂ​പ പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​രും. ആ​ദാ​യ നി​കു​തി ച​ട്ട​ത്തി​ന്‍റെ സെ​ക്ഷ​ന്‍ 272 ബി ​അ​നു​സ​രി​ച്ച് അ​നു​ച്ഛേ​ദം 139 എ ​യി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ അ​സ​സിം​ഗ് ഓ​ഫി​സ​ര്‍ക്ക് 10000 രൂ​പ പെ​നാ​ല്‍റ്റി നി​ര്‍ദേ​ശി​ക്കാം. എ​ന്നാ​ല്‍ ഇ​ത് ക​ര്‍ശ​ന​മാ​യി ന​ട​പ്പാ​ക്കു​മോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. മാ​ര്‍ച്ച് 31 ന​കം ബ​ന്ധി​പ്പി​ക്ക​ല്‍ ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ല്‍ പാ​ന്‍ കാ​ര്‍ഡ് പി​ന്നീ​ട് പ്ര​വ​ര്‍ത്ത​ന ര​ഹി​ത​മാ​കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.  ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 30.75 കോ​ടി പാ​ന്‍ കാ​ര്‍ഡു​ക​ളാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി ഏ​ഴു വ​രെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. എ​ട്ട് ത​വ​ണ തീ​യ​തി നീ​ട്ടി ന​ല്‍കി​യി​ട്ടും 17 കോ​ടി​യി​ലേ​റെ കാ​ര്‍ഡു​ക​ള്‍ ഇ​നി​യും ബ​ന്ധി​പ്പി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

4. വി​ദേ​ശ​യാ​ത്ര​യ്ക്ക് ചെ​ല​വേ​റും

വി​ദേ​ശ​യാ​ത്ര​യ്ക്ക് ഇ​നി ചെ​ല​വേ​റും. ബ​ജ​റ്റി​ലെ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് ഏ​പ്ര​ല്‍ ഒ​ന്നു മു​ത​ല്‍ വി​ദേ​ശ​യാ​ത്ര​ക​ള്‍ ടി ​സി എ​സി(​ഉ​റ​വി​ട നി​കു​തി)​ന്‍റെ പ​രി​ധി​യി​ലാ​കും. ഏ​പ്രി​ല്‍ ഒ​ന്നി​ന് ശേ​ഷം ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍ അ​ന്ത​ര്‍ദേ​ശീ​യ യാ​ത്ര​ക​ള്‍ക്ക് അ​വ​രു​ടെ ഇ​ട​പാ​ടു​കാ​രി​ല്‍ നി​ന്ന് അ​ഞ്ച് ശ​ത​മാ​നം നി​കു​തി ഉ​റ​വി​ട​ത്തി​ല്‍ നി​ന്ന് ശേ​ഖ​രി​ക്ക​ണം. അ​തേ​സ​മ​യം പാ​ന്‍ കാ​ര്‍ഡി​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ല്‍ ഇ​ത് 10 ശ​ത​മാ​ന​മാ​യി​രി​ക്കും. 


വാർത്തകൾ

Sign up for Newsletter



top