10
April 2020 - 6:18 pm IST

Download Our Mobile App

Flash News
Archives

Football

olympics-and-eurocup

ഒ​ളിം​പി​ക്സ്, യൂ​റോകപ്പ് മാറ്റിവയ്ക്കണം

Published:16 March 2020

ഒ​ളിം​പി​ക്സും യൂ​റോ ക​പ്പും മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി വി​വി​ധ കാ​യി​ക​താ​ര​ങ്ങ​ളും കാ​യി​ക സം​ഘ​ട​ന​ക​ളും രം​ഗ​ത്ത്. ലോ​കോ​ത്ത​ക ബ്രി​ട്ടീ​ഷ് അ​ത്‌​ല​റ്റ് ഗു​യ് ലി​യ​ർ​മ​ന്താ​ണ് ഒ​ളിം​പി​ക്സ് ഒ​ക്ടോ​ബ​റി​ലേ​ക്കോ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കോ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

അടച്ചിട്ട സ്റ്റേഡിയത്തിലെ ഒളിംപിക്സ് ആലോചനയില്ല

ല​ണ്ട​ൻ: ഒ​ളിം​പി​ക്സും യൂ​റോ ക​പ്പും മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി വി​വി​ധ കാ​യി​ക​താ​ര​ങ്ങ​ളും കാ​യി​ക സം​ഘ​ട​ന​ക​ളും രം​ഗ​ത്ത്. ലോ​കോ​ത്ത​ക ബ്രി​ട്ടീ​ഷ് അ​ത്‌​ല​റ്റ് ഗു​യ് ലി​യ​ർ​മ​ന്താ​ണ് ഒ​ളിം​പി​ക്സ് ഒ​ക്ടോ​ബ​റി​ലേ​ക്കോ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കോ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഒ​ളിം​പി​ക്സ് ന​ട​ത്താ​ൻ ജ​പ്പാ​ൻ ത​യാ​റാ​ണെ​ന്ന് ജ​പ്പാ​ൻ ഒ​ളിം​പി​ക് ക​മ്മി​റ്റി​യും സ​ർ​ക്കാ​രും വ്യ​ക്ത​മാ​ക്കി. നി​ശ്ച​യി​ച്ച സ​മ​യ​ത്തു ത​ന്നെ ഒ​ളിം​പി​ക്സ് ന​ട​ക്കു​മെ​ന്ന ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ പ​റ​ഞ്ഞി​രു​ന്നു. അ​ന്താ​രാ​ഷ്‌​ട്ര ഒ​ളിം​പി​ക് ക​മ്മി​റ്റി​യും ഇ​തേ​നി​ല​പാ​ടി​ൽ​ത്ത​ന്നെ​യാ​ണ്. അ​തേ​സ​മ​യം, കൊ​റോ​ണ ഏ​റ​എ നാ​ശം വി​ത​ച്ച ചൈ​ന പ​തി​യെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​ളിം​പി​ക് ട്ര​യ​ൽ​സ് ചൈ​ന​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​ളിം​പി​ക്സ് ന​ട​ത്തു​ന്ന​തി​നും യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ത​ത്കാ​ലം ഒ​രു ഡെ​ഡ് ലൈ​ൻ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഐ​ഒ​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. മേ​യ് മാ​സ​ത്തി​ൽ ടോ​ക്കി​യോ ഒ​ളിം​പി​ക്സ് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഡെ​ഡ് ലൈ​ൻ വേ​ണ​മെ​ന്നാ​യി​രു​ന്നു മു​മ്പു പ​റ​ഞ്ഞി​രു​ന്ന​ത്. അതേസമയം, അടച്ചിട്ട സ്റ്റേഡിയത്തിൽ ഒളിംപിക്സ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്ന് ഐഒസി വൃത്തങ്ങ‌ൾ അറിയിച്ചു. 

ജൂ​ണി​ൽ ന​ട​ക്കു​ന്ന യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ കൊ​റോ​ണ ഭീ​തി​യൊ​ഴി​യു​ന്ന​തു​വ​രെ  മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ യു​വേ​ഫ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​റ്റ​ലി ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. 55 അം​ഗ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി യു​വേ​ഫ ച​ർ​ച്ച ന​ട​ത്തി. വൈ​കാ​തെ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. 

ഇ​റ്റി​ലാ​യ​ൻ സീ​രീ എ ​ഫു​ട്ബോ​ൾ ലീ​ഗും സീ​സ​ൺ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്. അ​തേ​സ​മ​യം, ലാ ​ലി​ഗ നി​ശ്ച​യി​ച്ച സ​മ​യ​ത്തു​ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ലാ ​ലി​ഗ പ്ര​സി​ഡ​ന്‍റ് ഗൈ​ലം ബ​ലാ​ഗ് പ​റ​ഞ്ഞു. ഇ​പ്പോ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ലാ​ലി​ഗ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ സ്പെ​യി​നി​ലെ സ്ഥി​തി വ​ഷ​ളാ​കു​ന്ന അ​വ​സ്ഥ​യി​ൽ ലീ​ഗ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്

നീ​ളാ​ൻ ആ​ണ് സാ​ധ്യ​ത. 

ജൂ​ലൈ വ​രെ​യോ സെ​പ്റ്റം​ബ​ർ വ​രെ​യോ നീ​ണ്ടു നി​ന്നാ​ലും ലീ​ഗ് പൂ​ർ​ത്തി​യാ​ക്കും എ​ന്ന് തെ​ബാ​സ് പ​റ​ഞ്ഞു‌. യൂ​റോ ക​പ്പ് ഇ​തി​നാ​യി നീ​ട്ടി വെ​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. . ലാ​ലി​ഗ​യി​ൽ ഇ​പ്പോ​ൾ മൂ​ന്ന് താ​ര​ങ്ങ​ൾ​ക്ക് കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. യൂ​റോ​പ്പി​ലെ എ​ല്ലാ ഫു​ട്ബോ​ൾ ലീ​ഗു​ക​ളും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. 

ചാം​പ്യ​ൻ​സ്, യൂ​റോ​പ്പ ലീ​ഗു​ക​ൾ മി​നി ടൂ​ർ​ണ​മെ​ന്‍റാ​ക്കി​യേ​ക്കും
യൂ​റോ ക​പ്പി​ന്‍റെ​യും ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന്‍റെ​യും ഭാ​വി ഇ​ന്ന് യു​വേ​ഫ​യു​ടെ മീ​റ്റിം​ഗി​ൽ അ​റി​യാ​നാ​കും. ഇ​ന്നു ന​ട​ക്കു​ന്ന മീ​റ്റി​ങ്ങി​ൽ യൂ​റോ​പ്പ് നീ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കും. ചാം​പ്യ​ൻ​സ് ലീ​ഗ്, യൂ​റോ​പ്പ ലീ​ഗ് പോ​രാ​ട്ട​ങ്ങ​ൾ മി​നി ടൂ​ർ​ണ​മെ​ന്‍റാ​ക്കി മാ​റ്റാ​ൻ യു​വേ​ഫ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ളി​ലേ​ക്ക് നീ​രീ​ക്ഷ നീ​ണ്ടാ​ൽ നോ​ക്കൗ​ട്ട് ഘ​ട്ട​ങ്ങ​ളി​ലെ ര​ണ്ചു ലെ​ഗ്ഗു​ക​ൾ എ​ന്ന​ത് ഒ​രു ലെ​ഗ് ആ​ക്കി ചു​രു​ക്കി​യേ​ക്കും.

 


വാർത്തകൾ

Sign up for Newsletter



top