10
April 2020 - 5:09 pm IST

Download Our Mobile App

Flash News
Archives

Hollywood

tom-hanks

കോവിഡ് 19: ചികിത്സയിലിരുന്ന നടൻ ടോം ഹാങ്ക്സ് ആശുപത്രി വിട്ടു

Published:17 March 2020

ഓസ്‌ട്രേലിയയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതേസമയം അദ്ദേഹത്തിന്‍റെ ഭാര്യ റിത വില്‍സണ്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.

സിഡ്‌നി: കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്‌സ് ആശുപത്രി വിട്ടു. ഓസ്‌ട്രേലിയയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതേസമയം അദ്ദേഹത്തിന്‍റെ ഭാര്യ റിത വില്‍സണ്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. നിരവധി തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ടോം ഹാങ്ക്‌സ് തന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിലിരിക്കെയാണ് ഓസ്‌ട്രേലിയയില്‍ വച്ച് കൊറോണ സ്ഥിരീകരിച്ചത്.

ഗായികയും ഗാനരചയിതാവുമായ വില്‍സണ്‍ കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് സിഡ്‌നിയിലും ബ്രിസ്‌ബേനിലും സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇരുവരുമായി നേരിട്ട് ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രാലയം ശ്രമം നടത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഇതുവരെ 400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ അഞ്ച് പേര്‍ മരിച്ചു. തങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെ കുറിച്ചും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ പരിചരണത്തെക്കുറിച്ചും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top