13
July 2020 - 3:21 am IST

Download Our Mobile App

Trends

malavika-mohanan

സിംപിളായി മാളവിക മോഹനൻ; ചിത്രമേറ്റെടുത്ത് സോഷ്യൽ മീഡിയ

Published:18 March 2020

തമിഴില്‍ മാളവികയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് മാസ്റ്റര്‍. മാസ്റ്ററിന്‍റെ ഓഡിയോ ലോഞ്ച് അടുത്തിടെയാണ് ചെന്നൈയില്‍ നടന്നത്.

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മാളവിക മോഹനൻ. രജനീകാന്തിന്‍റെ പേട്ടയിലൂടെ മാളവിക തമിഴിലും തിളങ്ങി. അഭിനയത്തിനൊപ്പം തന്നെ മോഡലിങ് രംഗത്തും സജീവമാണ് മാളവിക. പേട്ടയ്ക്ക് പിന്നാലെ വിജയിയുടെ നായികയായി മാസ്റ്ററിലും മാളവിക അഭിനയിച്ചിരുന്നു.

മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസ്റ്ററിന്‍റെ ഓഡിയോ ലോഞ്ച് അടുത്തിടെയാണ് ചെന്നൈയില്‍ നടന്നത്.

ചടങ്ങില്‍ മറ്റു താരങ്ങള്‍ക്കൊപ്പം മാളവികയും തിളങ്ങിയിരുന്നു. ഓഡിയോ ലോഞ്ചിനിടെ എടുത്ത ചിത്രങ്ങള്‍ നടി തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മാളവികയുടെ ചിരിച്ചുകൊണ്ടുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

നേരത്തെ ലാക്മി ഫാഷൻ വീക്കിലെ മാളവികയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം പേട്ടയിലെ ശ്രദ്ധേയ പ്രകടനമാണ് മാളവികയെ വിജയ് ചിത്രത്തിലേക്ക് എത്തിച്ചത്.

മാസ്റ്ററിന് വേണ്ടി മാളവിക നേരത്തെ പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു. തമിഴില്‍ മാളവികയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് മാസ്റ്റര്‍. വിജയ്ക്കും മാളവിക മോഹനും പുറമെ വിജയ് സേതുപതിയും മാസ്റ്ററില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തില്‍ ദളപതിയുടെ വില്ലന്‍ വേഷത്തിലാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. വിജയ് ചിത്രത്തിലെ പാട്ടുകളെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു.

അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. മാസ്റ്ററില്‍ ഒരു കോളെജ് അധ്യാപകനായാണ് വിജയ് എത്തുന്നത്.

96 താരം ഗൗരി കിഷനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ കൈദിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും മാസ്റ്ററില്‍ എത്തുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top