14
August 2020 - 5:48 am IST

Download Our Mobile App

Wellness

coronavirus-treatment

കൊ​വി​ഡ് 19 രോ​ഗ​നി​ര്‍ണ​യ രീ​തി​ക​ള്‍

Published:19 March 2020

#  ഡോ. ​കെ.​പി. അ​ര​വി​ന്ദ​ന്‍

നാം ​വ​ലി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ മാ​ത്ര​മാ​ണ്. ഇ​പ്പോ​ള്‍ ഇ​രു​പ​ത്തി​യേ​ഴ് കേ​സു​ക​ള്‍  മാ​ത്ര​മേ ഉ​ള്ളൂ എ​ന്ന​തി​ന്‍റെ അ​ർ​ഥം 27 പേ​രി​ല്‍ മാ​ത്ര​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റീ​വ് ആ​യി വ​ന്ന​ത് എ​ന്ന​തു മാ​ത്ര​മാ​ണ്. ലോ​ക​മെ​മ്പാ​ടും ഇ​തു ത​ന്നെ​യാ​ണു സ്ഥി​തി. ആ​രെ ടെ​സ്റ്റു ചെ​യ്യു​ന്നു, എ​ത്ര​പേ​രെ ടെ​സ്റ്റ് ചെ​യ്യു​ന്നു എ​ന്ന​തി​ന​നു​സ​രി​ച്ചി​രി​ക്കും എ​ത്ര രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്നു എ​ന്ന​ത്.

കേ​ര​ള​ത്തി​ലെ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള വി​ജ​യം സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ല്‍ ഇ​തൊ​രു ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണെ​ന്ന ബോ​ധം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന​താ​ണ് (ര​ജ​ത് കു​മാ​ര്‍ ഫാ​നു​ക​ളെ​പ്പോ​ലു​ള്ള​വ​രെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല). ആ​രോ​ഗ്യ മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും നേ​രി​ട്ട് ന​യി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​തി​നു മു​ഖ്യ കാ​ര​ണ​മാ​യ​തെ​ന്നു തോ​ന്നു​ന്നു. സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും നി​ര്‍ദേ​ശ​ങ്ങ​ളും പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​ന്‍ ഇ​ത് ഏ​റെ സ​ഹാ​യി​ക്കു​മെ​ന്ന​തി​ല്‍ ത​ര്‍ക്ക​മി​ല്ല. ഗ​ണ്യ​മാ​യ തോ​തി​ല്‍ കേ​സു​ക​ള്‍ കു​റ​യ്ക്കാ​നും ഒ​രു പ​ക്ഷെ ഇ​ത് ഇ​ട​യാ​ക്കി​യേ​ക്കും.

എ​ന്നാ​ല്‍ നാം ​വ​ലി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ മാ​ത്ര​മാ​ണ്. ഇ​പ്പോ​ള്‍ ഇ​രു​പ​ത്തി​യേ​ഴ് കേ​സു​ക​ള്‍  മാ​ത്ര​മേ ഉ​ള്ളൂ എ​ന്ന​തി​ന്‍റെ അ​ർ​ഥം 27 പേ​രി​ല്‍ മാ​ത്ര​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റീ​വ് ആ​യി വ​ന്ന​ത് എ​ന്ന​തു മാ​ത്ര​മാ​ണ്. ലോ​ക​മെ​മ്പാ​ടും ഇ​തു ത​ന്നെ​യാ​ണു സ്ഥി​തി. ആ​രെ ടെ​സ്റ്റു ചെ​യ്യു​ന്നു, എ​ത്ര​പേ​രെ ടെ​സ്റ്റ് ചെ​യ്യു​ന്നു എ​ന്ന​തി​ന​നു​സ​രി​ച്ചി​രി​ക്കും എ​ത്ര രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്നു എ​ന്ന​ത്.

രോ​ഗ​നി​ര്‍ണ​യ ടെ​സ്റ്റു​ക​ള്‍:

പ്ര​ധാ​ന​മാ​യും മൂ​ന്ന് സ​ങ്കേ​ത​ങ്ങ​ളാ​ണ് കൊ​വി​ഡ് രോ​ഗ​നി​ര്‍ണ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
1. വൈ​റ​സി​നെ നേ​രി​ട്ടു ക​ണ്ടെ​ത്തു​ന്ന രീ​തി​ക​ള്‍
2. വൈ​റ​സ് കാ​ര​ണം മ​നു​ഷ്യ​നി​ലു​ണ്ടാ​കു​ന്ന ആ​ന്‍റി​ബോ​ഡി​ക​ള്‍ (പ്ര​തി​വ​സ്തു​ക്ക​ള്‍) ക​ണ്ടെ​ത്തു​ന്ന രീ​തി​ക​ള്‍
3. ശ്വാ​സ​കോ​ശ​ത്തെ​യും മ​റ്റും ബാ​ധി​ച്ച ഗു​രു​ത​ര രോ​ഗം ക​ണ്ടെ​ത്തു​ന്ന രീ​തി​ക​ള്‍.

വൈ​റ​സി​നെ നേ​രി​ട്ടു ക​ണ്ടെ​ത്തു​ന്ന രീ​തി​ക​ള്‍:

കൊ​വി​ഡ്-19 എ​ന്ന രോ​ഗ​മു​ണ്ടാ​ക്കു​ന്ന SARS-CoV-2 (പ​ഴ​യ പേ​ര് NCoV-19) എ​ന്ന പു​തി​യ RNA വൈ​റ​സി​ന്‍റെ  ജ​നി​ത​ക​ക്ര​മം പൂ​ര്‍ണ​മാ​യി ക​ണ്ടെ​ത്തു​ന്ന​താ​ണ് രോ​ഗ​നി​ര്‍ണ​യ​ത്തി​ന്‍റെ ഏ​റ്റ​വും ആ​ധി​കാ​രി​ക​മാ​യ രീ​തി. 2019ന്‍റെ  അ​വ​സാ​നം ചൈ​ന​യി​ല്‍ പു​തി​യ രോ​ഗം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​ന്‍റെ ഏ​താ​നും ആ​ഴ്ക​ള്‍ക്കു​ള്ളി​ല്‍ ഇ​ത് പു​തി​യ രോ​ഗാ​ണു​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത് ഈ ​ജ​നി​ത​ക​ക്ര​മം സീ​ക്വെ​ന്‍സി​ങ്ങ്  (Sequencing - ജ​നി​ത​ക ക്ര​മം ക​ണ്ടെ​ത്തു​ന്ന സാ​ങ്കേ​തി​ക വി​ദ്യ) ചെ​യ്തി​ട്ടാ​ണ്. ചൈ​ന​ക്കാ​ര്‍ ഈ ​അ​റി​വ് പു​റം ലോ​ക​വു​മാ​യി പ​ങ്കി​ട്ടു. ഇ​തി​ന്‍റെ ഫ​ല​മാ​യി മ​റ്റു രോ​ഗ​നി​ര്‍ണ​യ ടെ​സ്റ്റു​ക​ള്‍ക്ക് രൂ​പം ന​ല്‍കാ​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍ക്കു ക​ഴി​ഞ്ഞു.

സീ​ക്വെ​ന്‍സി​ങ്ങ് എ​ന്ന ടെ​സ്റ്റ് എ​ല്ലാ രോ​ഗി​ക​ള്‍ക്കും ചെ​യ്യു​ക എ​ന്ന​ത് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. ചെ​ല​വും, സ​മ​യ​വു​മൊ​ക്കെ പ്ര​ശ്നം. പ​ക​രം വൈ​റ​സി​ന്‍റെ ജ​നി​ത​ക​ക്ര​മ​ത്തി​ലെ ത​ന​താ​യ ഭാ​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​യി- അ​താ​യ​ത് മ​റ്റു​ള്ള വൈ​റ​സു​ക​ളി​ല്‍ കാ​ണാ​ത്ത ഭാ​ഗ​ങ്ങ​ള്‍- ഉ​ണ്ടോ ഇ​ല്ല​യോ എ​ന്നു നോ​ക്കി​യാ​ല്‍ അ​ണു അ​ക​ത്ത് ക​യ​റി​യി​ട്ടു​ണ്ടോ എ​ന്ന് പ​റ​യാ​നാ​കും. PCR (Polymerase Chain Reaction) എ​ന്ന ടെ​സ്റ്റാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. RNA വൈ​റ​സ് ആ​യ​തു കൊ​ണ്ട് ആ​ദ്യം അ​തി​നെ Reverse Transcriptase എ​ന്ന എ​ന്‍സൈം ഉ​പ​യോ​ഗി​ച്ച് DNA ആ​യി മാ​റ്റേ​ണ്ടി വ​രും. അ​തി​നാ​ല്‍ RT-PCR എ​ന്ന ടെ​സ്റ്റാ​ണ് കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ ഉ​പ​യോ​ഗി​ക്കു​ക.

PCR ടെ​സ്റ്റി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണം അ​തി​ന്‍റെ കൃ​ത്യ​ത​യാ​ണ് (സാ​ങ്കേ​തി​ക​മാ​യി പ​റ​ഞ്ഞാ​ല്‍ 'specificity'- അ​താ​യ​ത് തെ​റ്റാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വ്). രോ​ഗാ​ണൂ അ​ക​ത്തു ക​യ​റി​ക്ക​ഴി​ഞ്ഞാ​ല്‍ വേ​ഗ​ത്തി​ല്‍ ത​ന്നെ ടെ​സ്റ്റ് പോ​സി​റ്റീ​വ് ആ​കു​മെ​ന്ന​താ​ണു മ​റ്റൊ​രു ഗു​ണം. പ​ക്ഷെ, രോ​ഗ​മു​ള്ള എ​ല്ലാ​വ​രി​ലും ഇ​ത് പോ​സി​റ്റി​വ് ആ​വ​ണ​മെ​ന്നി​ല്ല. സാ​ധാ​ര​ണ ഗ​തി​യി​ല്‍ രോ​ഗ​ണു​ബാ​ധി​ത​രാ​യ 10-20% പേ​രി​ല്‍ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​വാം. വൈ​റ​സ് അ​ട​ങ്ങു​ന്ന സ്ര​വ​ങ്ങ​ള്‍ എ​ടു​ക്കു​ന്ന രീ​തി​യി​ലെ പി​ഴ​വു​ക​ള്‍, മ​റ്റു സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ​യൊ​ക്കെ ഇ​തി​നു കാ​ര​ണ​മാ​വാം. കൂ​ടാ​തെ രോ​ഗാ​ണു​വി​നെ​തി​രേ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധം വി​ജ​യി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് രോ​ഗാ​ണു​വി​ന്‍റെ എ​ണ്ണം കു​റ​യു​ന്ന​തും നെ​ഗ​റ്റീ​വ് ടെ​സ്റ്റി​നു കാ​ര​ണ​മാ​വാം.

ആ​ന്‍റി​ബോ​ഡി​ക​ള്‍ ക​ണ്ടെ​ത്തു​ന്ന രീ​തി​ക​ള്‍

മ​നു​ഷ്യ​നെ ബാ​ധി​ക്കു​ന്ന പ​ല പ​ക​ര്‍ച്ച​വ്യാ​ധി​ക​ളും ല​ബോ​റ​ട്ട​റി​യി​ല്‍ നി​ര്‍ണ​യി​ക്കു​ന്ന​ത് അ​വ​യ്ക്കെ​തി​രേ​യു​ള്ള ആ​ന്‍റി​ബോ​ഡി​ക​ള്‍ ര​ക്ത​ത്തി​ല്‍ ഉ​ണ്ടോ എ​ന്നു നോ​ക്കി​യാ​ണ്. രോ​ഗം വ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ക്ക​കം ശ​രീ​രം ആ​ന്‍റി​ബോ​ഡി​ക​ള്‍ നി​ർ​മി​ച്ചു തു​ട​ങ്ങും. ആ​ദ്യം IgM എ​ന്ന ആ​ന്‍റി​ബോ​ഡി​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഒ​രു രോ​ഗാ​ണു​വി​നെ​തി​രേ​യു​ള്ള IgM ആ​ന്‍റി​ബോ​ഡി​ക​ള്‍ ഒ​രാ​ളു​ടെ ര​ക്ത​ത്തി​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​തി​ന​ർ​ഥം അ​ടു​ത്തി​ടെ അ​യാ​ള്‍ക്ക് ആ ​അ​ണു മൂ​ല​മു​ള്ള രോ​ഗം ഉ​ണ്ടാ​യി എ​ന്ന​താ​ണ്. ക്ര​മേ​ണ IgM കു​റ​യു​ക​യും IgG മാ​ത്രം നി​ല നി​ല്‍ക്കു​ക​യും ചെ​യ്യും. IgG ആ​ന്‍റി​ബോ​ഡി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​തി​ന​ർ​ഥം അ​യാ​ള്‍ക്ക് എ​പ്പോ​ഴെ​ങ്കി​ലും ആ ​രോ​ഗം പി​ടി പെ​ട്ടു എ​ന്ന​താ​ണ്.

ELISA (Enzyme Linked Immunosorbent Assay) എ​ന്ന ടെ​സ്റ്റ് വ​ഴി​യാ​ണ് ആ​ന്‍റി​ബോ​ഡി​ക​ള്‍ സാ​ധാ​ര​ണ​യാ​യി ക​ണ്ടെ​ത്തു​ന്ന​ത്. PCRനെ ​അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ ചെ​യ്യാ​മെ​ന്ന​തും ചെ​ല​വ് കു​റ​വാ​ണെ​ന്ന​തു​മാ​ണ് ഇ​തി​ന്‍റെ ഒ​രു മേ​ന്മ. പ​ക്ഷെ ഈ ​ടെ​സ്റ്റു​ക​ള്‍ രോ​ഗാ​ണു അ​ക​ത്തു ക​ട​ന്ന് ക​ഴി​ഞ്ഞ് സു​മാ​ര്‍ 10 ദി​വ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞേ പോ​സി​റ്റി​വ് ആ​വു​ക​യു​ള്ളൂ. മി​ക്ക കേ​സു​ക​ളും പോ​സി​റ്റി​വ് ആ​വ​ണ​മെ​ങ്കി​ല്‍ 14 ദി​വ​സ​മെ​ങ്കി​ലും ക​ഴി​യ​ണം.

വ​ള​രെ പെ​ട്ടെ​ന്ന്, വ​ള​രെ കു​റ​ച്ച് ര​ക്തം ഉ​പ​യോ​ഗി​ച്ച് ELISAയ്ക്ക് ​സ​മാ​ന​മാ​യ Rapid (അ​തി​വേ​ഗ) ആ​ന്‍റി​ബോ​ഡി ടെ​സ്റ്റു​ക​ള്‍ കൊ​വി​ഡ്19 രോ​ഗ​ത്തി​നു വേ​ണ്ടി ചി​ല ക​മ്പ​നി​ക​ള്‍ ഇ​റ​ക്കി​യി​ട്ടു​ണ്ട്. ചൈ​ന​യി​ല്‍ ഇ​ന്ന് വ്യാ​പ​ക​മാ​യി ഇ​വ​യാ​ണ് ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. കൂ​ടു​ത​ല്‍ പേ​രെ പ​രി​ശോ​ധി​ക്കാ​നും കൊ​ണ്ടാ​ക്റ്റു​ക​ളെ ക​ണ്ടെ​ത്താ​നും, എ​പ്പി​ഡ​മി​യോ​ള​ജി​ക്ക​ല്‍ പ​ഠ​ന​ങ്ങ​ള്‍ക്കു​മൊ​ക്കെ ഏ​റ്റ​വും അ​നു​യോ​ജ്യം ഈ ​ടെ​സ്റ്റു​ക​ളാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍ക്ക​മി​ല്ല.

ശ്വാ​സ​കോ​ശ​ത്തെ​യും മ​റ്റും ബാ​ധി​ച്ച ഗു​രു​ത​ര രോ​ഗം ക​ണ്ടെ​ത്തു​ന്ന രീ​തി​ക​ള്‍

CT Scan ആ​ണ് ഇ​വ​യി​ല്‍ ഏ​റ്റ​വും പ്ര​ധാ​നം. ശ്വാ​സ​കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കൊ​വി​ഡ് കേ​സു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ അ​നു​യോ​ജ്യ​മാ​ണ് ഈ ​ടെ​സ്റ്റ്. 


വാർത്തകൾ

Sign up for Newsletter



top