10
April 2020 - 5:55 pm IST

Download Our Mobile App

Flash News
Archives

Mollywood

mamta

നടി മംമ്ത മോഹൻദാസ് വീട്ടിൽ നിരീക്ഷണത്തിൽ; ചിത്രം പങ്കുവച്ച് താരം

Published:19 March 2020

യുഎസിലെ ലോസ്ആഞ്ചലസിൽ നിന്നാണ് താരം മടങ്ങിയെത്തിയത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസൊലേഷനില്‍ കഴിയേണ്ടതുണ്ട്. സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിത്.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ നടി മംമ്ത മോഹൻദാസ് വീട്ടിൽ സ്വയം ക്വാറന്‍റൈനിൽ. യുഎസിലെ ലോസ്ആഞ്ചലസിൽ നിന്നാണ് താരം മടങ്ങിയെത്തിയത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസൊലേഷനില്‍ കഴിയേണ്ടതുണ്ട്. സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിത്.

സെല്‍ഫ് ഐസൊലേഷനെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായിട്ടാണ് കാണേണ്ടത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശത്തു നിന്നെത്തുന്നവര്‍ ഐസൊലേഷനില്‍ ചെലവഴിക്കണം. കോവിഡ് എവിടെയുമെത്താം.

ഒരേ മനസോടെയുള്ള പോരാട്ടത്തിലൂടെ മാത്രമേ നമുക്കിതിനെ തോല്‍പ്പിക്കാനാവൂ. ഐസൊലേഷനെ കുറിച്ച് മംമ്ത പറഞ്ഞു. ഈ മാസം 21 ന് ബിഗ് ബി സിനിമയുടെ രണ്ടാം ഭാഗമായ ബിലാലിന്‍റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് മംമ്ത കേരളത്തിലെത്തിയത്.


വാർത്തകൾ

Sign up for Newsletter



top