13
July 2020 - 4:19 am IST

Download Our Mobile App

Hollywood

daniel-dae-kim

ഹോളിവുഡ് നടൻ ഡാനിയൽ ഡെ കിമ്മിന് കൊറോണ സ്ഥിരീകരിച്ചു

Published:20 March 2020

ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഞാന്‍ പെട്ടെന്ന് ഓക്കെയാകും. എന്നാല്‍ എന്‍റെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവക്കാന്‍ ആഗ്രഹിക്കുന്നു.

ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവരം പുറത്തുവിട്ടത്. തനിക്ക് കൊറോണ ടെസ്റ്റ് പോസിറ്റീവാണെന്നും കൊറോണക്കെതിരെ പോരാടുന്ന എന്‍റെ അനുഭവങ്ങള്‍ എന്ന് പറഞ്ഞാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഞാന്‍ പെട്ടെന്ന് ഓക്കെയാകും. എന്നാല്‍ എന്‍റെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവക്കാന്‍ ആഗ്രഹിക്കുന്നു.

ഇത് നിങ്ങള്‍ക്കും സഹയകമാകും. എല്ലാവരും ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു എന്ന് താരം വിഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. തോര്‍, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇഡ്രിസ് എല്‍ബ, റെയ്ച്ചല്‍ മാത്യൂസ്, ഗെയിം ഓഫ് ത്രോണ്‍സ് താരങ്ങളായ ക്രിസ്റ്റഫര്‍ ഹിവ്ജു, ഇന്ദിര വര്‍മ എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്സും അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ റിത വില്‍സണും രോഗം ഭേദമായിരുന്നു.


വാർത്തകൾ

Sign up for Newsletter



top