09
August 2020 - 4:36 pm IST

Download Our Mobile App

Special

pallattu-pathmanabhan

ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ

Published:22 March 2020

വൈകിട്ട് അഞ്ചു മണിക്ക് കൈയടിച്ചും പാത്രങ്ങളിൽ കൊട്ടിയും ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാനായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ‌‌ദിവസം ആഹ്വാനം ചെയ്തത്. ഇതു പ്രകാരം രാജ്യമൊന്നാകെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുമ്പോഴായിരുന്നു ബ്രഹ്മദത്തനും അവർക്കൊപ്പം ചേർന്നത്

പാലാ: കൊവിഡ് 19നെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന്‍റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ച്  കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ. ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് മേലമ്പാറയിലെ പല്ലാട്ട് തറവാട്ടിലെ മണി മുഴക്കിയാണു ബ്രഹ്മദത്തൻ പ്രധാനമന്ത്രിയുടെ ആഹ്വാനം പിന്തുടർന്നത്. വൈകിട്ട് അഞ്ചു മണിക്ക് കൈയടിച്ചും പാത്രങ്ങളിൽ കൊട്ടിയും ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാനായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ‌‌ദിവസം ആഹ്വാനം ചെയ്തത്. ഇതു പ്രകാരം രാജ്യമൊന്നാകെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുമ്പോഴായിരുന്നു ബ്രഹ്മദത്തനും അവർക്കൊപ്പം ചേർന്നത്.

 

ഫെസ്റ്റിവൽ കോഓർഡിനേഷൻ കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ് അഡ്വ. പല്ലാട്ട് രാജേഷിന്‍റെ ഉടമസ്ഥതയിലുള്ള കൊമ്പനാണു ബ്രഹ്മദത്തൻ. തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിന്‍റെ രാത്രി പൂരത്തിനും ഏറ്റുമാനൂർ, കിടങ്ങൂർ തുടങ്ങി വിവിധ ഉത്സവങ്ങൾക്കും തിടമ്പേറ്റിയിട്ടുള്ള ബ്രഹ്മദത്തൻ കേരളത്തിലെ മിക്ക പൂരങ്ങളിലെയും സ്ഥിരസാന്നിധ്യമാണ്.കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഉത്സവങ്ങളും പൂരങ്ങളും നിർത്തിവച്ചതോടെ അപ്രതീക്ഷിതമായി ലഭിച്ച വിശ്രമകാലത്തിലാണു തികഞ്ഞ ശാന്തസ്വഭാവിയായ കൊമ്പൻ.


വാർത്തകൾ

Sign up for Newsletter



top