10
April 2020 - 5:59 pm IST

Download Our Mobile App

Flash News
Archives

Gulf

Saudi-Arabia

സൗദിയിൽ 21 ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു

Published:23 March 2020

21 ദിവസത്തേക്കാണു നിശാനിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. തിങ്കാളാഴ്ച വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. 21 ദിവസത്തേക്കാണു നിശാനിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സൗദിയില്‍ ഇതുവരെ 511 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൂടാതെ യുഎഇയില്‍ വിമാന വിലക്ക് കര്‍ശനമാക്കി. യുഎഇ എല്ലാ യാത്രാവിമാനങ്ങളും നിര്‍ത്തി. ചരക്കു വിമാനങ്ങള്‍ക്കും അടിയന്തര ഒഴിപ്പിക്കലിനുള്ളവയ്ക്കും മാത്രമാകും ഒഴിവ്. കൊറോണ ഏഷ്യയില്‍ കടുത്ത നാശം വിതക്കുമെന്ന സൂചന നിലനില്‍ക്കെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

കര്‍ശന മുന്‍കരുതലുകൾക്കിടെയും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. പൊതു-സ്വകാര്യ രംഗത്തെ സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top