13
July 2020 - 4:35 am IST

Download Our Mobile App

Wellness

corona-precautions

കൊ​വി​ഡ് 19 പ്ര​തി​രോ​ധം എ​ങ്ങ​നെ

Published:23 March 2020

# ഡോ. ​ഷ​ര്‍മ​ദ് ഖാ​ന്‍ (സീ​നി​യ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഗ​വ. ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി, ചേ​ര​മാ​ന്‍ തു​രു​ത്ത് )

രോ​ഗി​യാ​യ ഒ​രാ​ള്‍ തു​മ്മു​ക​യോ ചു​മ​യ്ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ തെ​റി​ക്കു​ന്ന തു​പ്പ​ല്‍ ക​ണ​ങ്ങ​ളാ​ണു രോ​ഗം പ​ര​ത്തു​ന്ന​ത്. മ​തി​യാ​യ മു​ന്‍ക​രു​ത​ല്‍ ഇ​ല്ലാ​തെ തു​മ്മു​മ്പോ​ള്‍ വ​ലി​യ തു​പ്പ​ല്‍ ക​ണി​ക​ക​ള്‍ ഒ​ന്ന​ര മീ​റ്റ​ര്‍ വ​രെ​യും ചെ​റി​യ​വ അ​തി​ലും കൂ​ടു​ത​ല്‍ അ​ക​ല​ത്തി​ലും  പ​ര​ക്കാ​വു​ന്ന​താ​ണ്.

കു​റ​ഞ്ഞ​ത് ഒ​രു മീ​റ്റ​റെ​ങ്കി​ലും മ​റ്റൊ​രാ​ളു​മാ​യി അ​ക​ലം പാ​ലി​ച്ചാ​ല്‍ അ​യാ​ള്‍ തു​മ്മു​ക​യോ തു​പ്പു​ക​യോ ചു​മ​യ്ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ ഉ​ണ്ടാ​കാ​വു​ന്ന ഡ്രോ​പ്‌​ലെ​റ്റ് ഇ​ന്‍ഫെ​ക്ഷ​ന്‍ ത​ട​യാം. രോ​ഗി​യാ​യ ഒ​രാ​ള്‍ തു​മ്മു​ക​യോ ചു​മ​യ്ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ തെ​റി​ക്കു​ന്ന തു​പ്പ​ല്‍ ക​ണ​ങ്ങ​ളാ​ണു രോ​ഗം പ​ര​ത്തു​ന്ന​ത്. മ​തി​യാ​യ മു​ന്‍ക​രു​ത​ല്‍ ഇ​ല്ലാ​തെ തു​മ്മു​മ്പോ​ള്‍ വ​ലി​യ തു​പ്പ​ല്‍ ക​ണി​ക​ക​ള്‍ ഒ​ന്ന​ര മീ​റ്റ​ര്‍ വ​രെ​യും ചെ​റി​യ​വ അ​തി​ലും കൂ​ടു​ത​ല്‍ അ​ക​ല​ത്തി​ലും  പ​ര​ക്കാ​വു​ന്ന​താ​ണ്.

ഹ​സ്ത​ദാ​നം വ​ഴി മ​റ്റൊ​രാ​ളെ​യോ സ്വ​ന്തം കൈ​കൊ​ണ്ടാ​യാ​ല്‍ പോ​ലും മു​ഖ​ത്തോ സ്പ​ര്‍ശി​ക്ക​രു​ത്. പ​ല പ്ര​ത​ല​ങ്ങ​ളി​ല്‍ തൊ​ട്ട കൈ​ക​ളി​ല്‍നി​ന്നും രോ​ഗം പ​ക​രു​വാ​ന്‍ അ​ത് ഇ​ട​യാ​ക്കും. കൊ​റോ​ണ വൈ​റ​സ് മൂ​ന്നു ദി​വ​സ​ത്തി​ല​ധി​കം ജീ​വ​നോ​ടെ​യി​രി​ക്കു​ന്ന പ്ര​ത​ല​ങ്ങ​ളു​മു​ണ്ട്. അ​വി​ട​ങ്ങ​ളി​ല്‍ തൊ​ടു​ന്ന​വ​ര്‍ ആ ​കൈ​ക​ള്‍ കൊ​ണ്ട് മു​ക്കും ക​ണ്ണും വാ​യും സ്പ​ര്‍ശി​ക്കു​മ്പോ​ള്‍ അ​ണു​ക്ക​ള്‍ സം​ക്ര​മി​ക്കു​ന്നു. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളെ​ക്കാ​ള്‍ അ​ട​ച്ചി​ട്ട​തും ശീ​തീ​ക​രി​ച്ച​തു​മാ​യ മു​റി​ക​ളി​ല്‍ വൈ​റ​സ് കൂ​ടു​ത​ല്‍ സ​മ​യം നി​ല​നി​ല്‍ക്കും.

എ​ത്ര ശ്ര​ദ്ധി​ച്ചാ​ലും പ്ര​ത​ല​ങ്ങ​ളി​ലും മു​ഖ​ത്തും തൊ​ടാ​നി​ട​യു​ണ്ട് എ​ന്ന​തി​നാ​ല്‍ ഇ​ട​യ്ക്കി​ടെ സോ​പ്പു​പ​യോ​ഗി​ച്ചു കൈ​ക​ള്‍ ക​ഴു​കു​ക. യാ​ത്ര​ചെ​യ്തു വ​ന്നാ​ല്‍ സോ​പ്പ് തേ​ച്ചു കു​ളി​ക്കു​ക. സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ന്ന​ത് വൈ​റ​സ് ന​ശി​ക്കാ​നി​ട​യാ​ക്കു​ന്നു. വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ന്‍ ഏ​റ്റ​വും ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യാ​ണ് ബ്രേ​ക്ക് ദ ​ചെ​യി​ൻ എ​ന്ന സ​ര്‍ക്കാ​ര്‍ നി​ര്‍ദ്ദേ​ശം.

കൊ​റോ​ണ​യ്ക്ക് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ഇ​നി ക​ണ്ടു​പി​ടി​ക്കാ​ന്‍ ഇ​രി​ക്കു​ന്ന​തേ​യു​ള്ളൂ. രോ​ഗ പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള ഒ​രാ​ള്‍ക്ക് രോ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും രോ​ഗ തീ​വ്ര​ത കു​റ​യ്ക്കു​ന്ന​തി​നും സാ​ധി​ക്കും. ആ​യ​തി​നാ​ല്‍ രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​വാ​ന്‍ ശ്ര​ദ്ധി​ക്കു​ക. പ​ത്തു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, അ​റു​പ​ത് വ​യ​സി​ല്‍ കൂ​ടു​ത​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, കി​ഡ്‌​നി രോ​ഗ​മു​ള്ള​വ​ര്‍, ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​ര്‍, കീ​മോ​തെ​റാ​പ്പി​ക്ക് വി​ധേ​യ​രാ​യ​വ​ര്‍, ദീ​ര്‍ഘ​നാ​ളാ​യി പ്ര​മേ​ഹ​വും ഹൃ​ദ്രോ​ഗ​വു​മു​ള്ള​വ​ര്‍, ശ്വാ​സം മു​ട്ടു​ള്ള​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, കി​ട​പ്പു രോ​ഗി​ക​ള്‍ എ​ന്നി​വ​ര്‍ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​രാ​ണ്. ഒ​രു രോ​ഗ​വും ഇ​ല്ലാ​ത്ത​വ​ര്‍ അ​വ​രു​ടെ പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍ദ്ധി​പ്പി​ക്കു​ന്ന​തി​നു ശ്ര​ദ്ധ ന​ല്‍ക​ണം. 

 പ്ര​തി​രോ​ധ ശേ​ഷി കൂ​ട്ടു​ന്ന​തി​നാ​യി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വെ​ള്ളം തി​ള​പ്പി​ച്ചാ​റ്റി കു​ടി​ക്കു​വാ​നു​ള്ള ഷ​ഡം​ഗ ചൂ​ർ​ണം, പു​ക​യ്ക്കു​ന്ന​തി​ന് അ​പ​രാ​ജി​ത ധൂ​മ ചൂ​ർ​ണം, ക​ഴി​ക്കു​ന്ന​തി​ന് ദ്രാ​ക്ഷാ​ദി​ക​ഷാ​യം, ഇ​ന്ദു​കാ​ന്തം ക​ഷാ​യം, ഗു​ളൂ​ച്യാ​ദി ക​ഷാ​യം, ഗു​ളൂ​ചീ ചൂ​ർ​ണം, സു​ദ​ര്‍ശ​നം ഗു​ളി​ക, വി​ല്വാ​ദി ഗു​ളി​ക, ദൂ​ഷീ വി​ഷാ​രി ഗു​ളി​ക എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ല്‍കി വ​രു​ന്നു.

കൃ​ത്യ​നി​ഷ്ട, ദി​ന​ച​ര്യ, കാ​ലാ​വ​സ്ഥ​യ്ക്ക​നു​സ​രി​ച്ച ച​ര്യ​ക​ള്‍ എ​ന്നി​വ പാ​ലി​ക്ക​ണം. എ​ളു​പ്പം ദ​ഹി​ക്കു​ന്ന​തും ശു​ദ്ധ​വു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം. ത​ണു​ത്ത​വ ഒ​ഴി​വാ​ക്ക​ണം. ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ക്കു പോ​ലും തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ചി​കി​ത്സി​ക്ക​ണം. ഒ​ന്നു ശ്ര​ദ്ധി​ച്ചാ​ല്‍ ന​മ്മ​ള്‍ എ​ത്ര പ്രാ​വ​ശ്യ​മാ​ണ് വാ​യി​ലും ക​ണ്ണി​ലും മു​ക്കി​ലും സ്പ​ര്‍ശി​ക്കു​ന്ന​തെ​ന്ന് അ​ത്ഭു​ത​പ്പെ​ട്ടു​പോ​കും. അ​ത്ര​യും ത​വ​ണ പ​ല പ്ര​ത​ല​ത്തി​ലു​മു​ള്ള വൈ​റ​സു​ക​ളെ സ്പ​ര്‍ശി​ച്ച കൈ​ക​ളി​ലൂ​ടെ ന​മു​ക്ക് വൈ​റ​സ് ബാ​ധ ല​ഭി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്ക​ണ്ട. ആ​യ​തി​നാ​ല്‍

തു​മ്മു​ന്ന​തി​നും ചീ​റ്റു​ന്ന​തി​നും തു​പ്പു​ന്ന​തി​നും ചു​മ​യ്ക്കു​ന്ന​തി​നും ഒ​രു മ​ര്യാ​ദ കാ​ണി​ക്കാ​ന്‍  ശ്ര​ദ്ധി​ച്ചേ മ​തി​യാ​കൂ. തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് മു​ഖം ക​വ​ര്‍ ചെ​യ്യു​ന്ന​താ​ണ് ഏ​റ്റ​വും ന​ല്ല​ത്. വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും 14 ദി​വ​സ​മെ​ങ്കി​ലും വീ​ട്ടി​ല്‍ ത​ന്നെ വി​ശ്ര​മി​ക്കു​ക. പൊ​തു​ഇ​ട​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കാ​ന്‍ പാ​ടി​ല്ല. ആ ​വീ​ട്ടി​ലു​ള്ള മ​റ്റു​ള്ള​വ​രും പു​റ​ത്തി​റ​ങ്ങാ​തെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത കാ​ണി​ക്കു​ക.

ന​മ്മു​ടെ അ​ശ്ര​ദ്ധ കൊ​ണ്ട് മ​റ്റു​ള്ള​വ​ര്‍ക്ക് അ​സു​ഖം വ​ന്നാ​ല്‍ അ​തു ക​റ​ങ്ങി​ത്തി​രി​ഞ്ഞ് ന​മു​ക്കും ന​മ്മു​ടെ വേ​ണ്ട​പ്പെ​ട്ട​വ​ര്‍ക്കും ത​ന്നെ കി​ട്ടു​മെ​ന്നോ​ര്‍ക്കു​ക. വി​വാ​ഹം, മ​ര​ണം, ഉ​ത്സ​വം, ന​മ​സ്‌​കാ​രം, പ്രാ​ർ​ഥ​ന, ക​ളി​ക​ള്‍ തു​ട​ങ്ങി എ​ന്തു​ത​ന്നെ ആ​യാ​ലും കൂ​ട്ടം കൂ​ട​രു​ത് എ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കു​ക ത​ന്നെ വേ​ണം.

 കൊ​റോ​ണ​യെ​ക്കാ​ള്‍ കേ​മ​ന്മാ​രാ​യ നി​പ്പ​യും മ​റ്റും ന​മ്മ​ള്‍ അ​തി​ജീ​വി​ച്ചു എ​ന്ന​തു ശ​രി​ത​ന്നെ. എ​ന്നാ​ല്‍ അ​ത് ഒ​രു രാ​ജ്യ​ത്തോ ഒ​രു പ്ര​ദേ​ശ​ത്തോ മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ല്‍ കൊ​റോ​ണ മി​ക്ക​വാ​റും എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ഏ​താ​ണ്ട് ഒ​രേ സ​മ​യം വ്യാ​പി​ക്കു​ന്നു​ണ്ട് എ​ന്ന കാ​ര്യം അ​റി​യാ​മ​ല്ലോ. ആ​യ​തി​നാ​ല്‍ കൊ​റോ​ണ​യ്‌​ക്കെ​തി​രേ​യു​ള്ള പ്ര​തി​രോ​ധം ഓ​രോ​രു​ത്ത​രു​ടെ​യും പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി മാ​റി​യി​രി​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top