10
April 2020 - 5:46 pm IST

Download Our Mobile App

Flash News
Archives

Market

kochausep-chittilappalli-v-guard

വി-​ഗാ​ര്‍ഡ്; കേ​ര​ള​ത്തി​ന്‍റെ വി​ജ​യ​വ​ഴി

Published:23 March 2020

1977ല്‍ ​തു​ട​രെ തു​ട​രെ മാ​റി​കൊ​ണ്ടി​രു​ന്ന വോ​ള്‍ട്ടേ​ജ് പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ഹാ​ര​മാ​യി വി-​ഗാ​ര്‍ഡെ​ന്ന ആ​ശ​യം ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ന്‍ കൊ​ച്ചൗ​സേ​പ്പി​ന് വ​ലി​യ അ​ധ്വാ​നം ത​ന്നെ ന​ട​ത്തേ​ണ്ടി വ​ന്നു.

ബി​സി​ന​സ് രം​ഗ​ത്ത് വി-​ഗാ​ര്‍ഡ് കേ​ര​ള​ത്തി​ന്‍റെ മു​ഖ​മാ​ണ്. കേ​ര​ള​ത്തി​ല്‍ വ്യ​വ​സാ​യ​ങ്ങ​ള്‍ വാ​ഴി​ല്ലെ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞി​രു​ന്ന കാ​ല​ത്താ​ണ് കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പ​ള്ളി എ​ന്ന വ്യ​വ​സാ​യി സ്റ്റെ​ബി​ലൈ​സ​ര്‍ എ​ന്ന ക​മ്പ​നി​യു​മാ​യി എ​ത്തു​ന്ന​ത്. 1977ല്‍ ​തു​ട​രെ തു​ട​രെ മാ​റി​കൊ​ണ്ടി​രു​ന്ന വോ​ള്‍ട്ടേ​ജ് പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ഹാ​ര​മാ​യി വി-​ഗാ​ര്‍ഡെ​ന്ന ആ​ശ​യം ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ന്‍ കൊ​ച്ചൗ​സേ​പ്പി​ന് വ​ലി​യ അ​ധ്വാ​നം ത​ന്നെ ന​ട​ത്തേ​ണ്ടി വ​ന്നു. തൃ​ശൂ​രി​ലെ ഒ​രു സാ​ധാ​ര​ണ ക​ര്‍ഷ​ക കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച കൊ​ച്ചൗ​സേ​പ്പ് പ​ഠ​ന​ത്തി​ല്‍ മി​ടു​ക്ക​നാ​യി​രു​ന്നു. തൃ​ശൂ​രി​ലെ സെ​ന്‍റ് തോ​മ​സ് കോ​ളെ​ജി​ല്‍ നി​ന്നും ഫി​സി​ക്സി​ല്‍ ബി​രു​ദം നേ​ടി​യ ശേ​ഷം ഒ​രു ഇ​ല​ക്‌​ട്രോ​ണി​ക്സ് സ്ഥാ​പ​ന​ത്തി​ല്‍ സൂ​പ്പ​ര്‍വൈ​സ​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. കു​റ​ച്ചു നാ​ളു​ക​ള്‍ക്ക് ശേ​ഷം ജോ​ലി രാ​ജി വ​ച്ച് സ്വ​ന്ത​മാ​യി വ്യ​വ​സാ​യം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചു. വ്യ​വ​സാ​യ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ഘ​ട്ടം വ​ള​രെ​യ​ധി​കം പ്ര​തി​സ​ന്ധി​ക​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു.

27ാം വ​യ​സി​ൽ അ​ച്ഛ​ന്‍റെ കൈ​യി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യാ​ണ് വി-​ഗാ​ര്‍ഡ് വോ​ള്‍ട്ടേ​ജ് സ്റ്റെ​ബി​ലൈ​സ​റു​ക​ളു​ടെ മാ​നു​ഫാ​ക്ച്ച​റി​ങ് യൂ​ണി​റ്റ് തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന യൂ​ണി​റ്റി​നെ പി​ന്നീ​ട് മി​ക​ച്ച ഒ​രു വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യി വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഠി​ന​മാ​യ പ​രി​ശ്ര​മം ഉ​ണ്ടാ​യി​രു​ന്നു.

 പു​തി​യ ഉ​ത്പ​ന്നം വി​പ​ണി​യി​ല്‍ ഇ​റ​ക്കു​മ്പോ​ള്‍ നേ​രി​ടേ​ണ്ടി വ​ന്ന എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളും അ​ദ്ദേ​ഹം നേ​രി​ട്ടു. ടി​വി​യും ഫ്രി​ഡ്ജും മ​റ്റ് ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും കേ​ര​ള​ത്തി​ലെ വീ​ടു​ക​ളി​ല്‍ കൂ​ടി​യ​തോ​ടെ വി-​ഗാ​ര്‍ഡി​ന്‍റെ ആ​വ​ശ്യ​ക​ത​യും വ​ർ​ധി​ച്ചു. കേ​ര​ള​ത്തി​ലെ ഇ​ല​ക്‌‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി-​ഗാ​ര്‍ഡ് ഒ​രു ത​രം​ഗം ത​ന്നെ സൃ​ഷ്ടി​ച്ചു. അ​ങ്ങ​നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ എ​ഴു​തി​യ പേ​രാ​യി വി-​ഗാ​ര്‍ഡ്.

വൈ​വി​ധ്യ​വ​ത്ക്ക​ര​ണ​മാ​യി​രു​ന്നു വി-​ഗാ​ര്‍ഡി​ന്‍റെ വി​ജ​യ​വ​ഴി​യി​ലെ പ്ര​ധാ​ന ഗു​ണം. സ്റ്റെ​ബി​ലൈ​സ​ര്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വ​ന്നു​തു​ട​ങ്ങി​യ​തോ​ടെ ക​മ്പ​നി മ​റ്റു ബി​സി​ന​സി​ലേ​ക്ക് തി​രി​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് പ​മ്പ്സ് ആ​ൻ​ഡ് മോ​ട്ടോ​ഴ്സ്, ഇ​ല​ക്‌​ട്രി​ക് വാ​ട്ട​ര്‍ ഹീ​റ്റ​ര്‍, സോ​ളാ​ര്‍ വാ​ട്ട​ര്‍ ഹീ​റ്റ​ര്‍ അ​ങ്ങ​നെ നി​ര​വ​ധി ഇ​ല​ക്‌​ട്രോ​ണി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തു​ന്ന​ത്. 50 മി​ല്യ​ണ്‍ വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കു വേ​ണ്ടി 200 ഓ​ളം വി​ത​ര​ണ​ക്കാ​രും 900ല​ധി​കം റീ​ട്ടെ​യ്ല്‍ വ്യാ​പാ​രി​ക​ളും ഇ​ന്ന് വി​ഗാ​ര്‍ഡി​നാ​യി മാ​ര്‍ക്ക​റ്റി​ല്‍ ഉ​ണ്ട്.

2000ത്തി​ല്‍ കൊ​ച്ചി​യി​ല്‍ വ​ണ്ട​ര്‍ലാ എ​ന്ന പേ​രി​ല്‍ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്ക് സ്ഥാ​പി​ച്ചു. ജ​ന​കീ​യ​മാ​യി മാ​റി​യ ഈ ​പ​ദ്ധ​തി​ക്കു ശേ​ഷം ബം​ഗ​ളൂ​രു​വി​ൽ 2005ല്‍ ​അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്ക് തു​ട​ങ്ങി. ഇ​ക്കൂ​ട്ട​ത്തി​ല്‍ മൂ​ന്നാ​മ​ത്തെ സം​രം​ഭ​മാ​യ ഹൈ​ദ​രാ​ബാ​ദി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്ക് 2016ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. മൂ​ന്ന് പാ​ര്‍ക്കു​ക​ളും മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. റി​യ​ല്‍എ​സ്റ്റേ​റ്റ് രം​ഗ​ത്തെ ചു​വ​ടു​വ​യ്പാ​യ വീ​ഗാ​ലാ​ൻ​ഡ് ഡെ​വ​ല​പ്പേ​ഴ്സ് 2012ലാ​ണ് തു​ട​ങ്ങി​യ​ത്. ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തി​ലു​ള്ള വ​സ്ത്ര നി​ർ​മാ​ണ സം​രം​ഭ​മാ​ണ് 1995ല്‍ ​ഷീ​ല കൊ​ച്ചൗ​സേ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ങ്ങി​യ വി-​സ്റ്റാ​ര്‍ ക്രി​യേ​ഷ​ന്‍സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്.

മ​നു​ഷ്യ സ്നേ​ഹി

അ​വ​യ​വ ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തി​ക​ഞ്ഞ മ​നു​ഷ്യ സ്നേ​ഹി​യാ​യ കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പ​ള്ളി വൃ​ക്ക ദാ​നം ചെ​യ്ത​ത്. 2011ല്‍ ​ട്ര​ക്ക് ഡ്രൈ​വ​റാ​യ വ്യ​ക്തി​ക്ക് വേ​ണ്ടി​യാ​ണ് വൃ​ക്ക ദാ​നം ചെ​യ്ത​ത്. കേ​ര​ള​ത്തി​ലെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കി​ഡ്നി ഫെ​ഡ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ​യു​മാ​യി ചേ​ര്‍ന്നാ​ണ് അ​ദ്ദേ​ഹം കി​ഡ്നി ചെ​യി​നി​ന് തു​ട​ക്ക​മി​ട്ട​ത്. അ​വ​യ​വ​ദാ​ന​ത്തെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്യാം​പെ​യി​നു​ക​ള്‍ക്ക് മു​ന്‍തൂ​ക്കം ന​ല്‍കി​ക്കൊ​ണ്ടാ​ണ് സം​ഘ​ട​ന പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. സാ​മൂ​ഹ്യ ബോ​ധ​മു​ള്ള വ്യ​ക്തി എ​ന്ന നി​ല​യ്ക്ക് നോ​ക്കു​കൂ​ലി, തെ​രു​വു​നാ​യ പ്ര​ശ്നം, ഹ​ര്‍ത്താ​ലു​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യി ശ​ബ്ദ​മു​യ​ര്‍ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അം​ഗീ​കാ​ര​ങ്ങ​ള്‍

1993ല്‍ ​ബെ​സ്റ്റ് എ​ന്‍റ​ര്‍പ്രെ​ണ​ര്‍ അ​വാ​ര്‍ഡ് അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. 1993 മു​ത​ല്‍ 95 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ വ്യ​ക്തി​ഗ​ത ഉ​യ​ര്‍ന്ന നി​കു​തി ദാ​താ​വ് എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തെ പു​ര​സ്‌​കാ​രം ന​ല്‍കി ആ​ദ​രി​ച്ചു. ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ള്‍ക്കു​ള്ള 1998ലെ ​ഇ​ന്‍ഡ​സ്ട്രി എ​ക്സ​ല​ന്‍സ് അ​വാ​ര്‍ഡ്, 2000ത്തി​ലെ ബി​സി​ന​സ് ദീ​പി​ക അ​വാ​ര്‍ഡ്, 2007ല്‍ ​ധ​നം മാ​ഗ​സി​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ ബി​സി​ന​സ് മാ​ന്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം, 2010ല്‍ ​ദേ​ശീ​യ സു​ര​ക്ഷാ മി​ഷ​ന്‍റെ സാ​മൂ​ഹ്യ സു​ര​ക്ഷാ അ​വാ​ര്‍ഡ് എ​ന്നി​വ കി​ട്ടി​യി​ട്ടു​ണ്ട്. 2011ല്‍ ​മ​നോ​ര​മ ന്യൂ​സ് മേ​ക്ക​ര്‍, ബി​സി​ന​സ് മാ​ന്‍ ഒ​ഫ് ദ ​ഇ​യ​ര്‍, ടൂ​റി​സം മാ​ന്‍ ഒ​ഫ് ദ ​ഇ​യ​ര്‍ എ​ന്നീ അ​വാ​ര്‍ഡു​ക​ളും നേ​ടി.

കു​ടും​ബം

വി-​സ്റ്റാ​ര്‍ ക്രി​യേ​ഷ​ന്‍സ് മേ​ധാ​വി ഷീ​ല​യാ​ണ് ഭാ​ര്യ. അ​രു​ണ്‍, മി​ഥു​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. അ​രു​ണ്‍ വ​ണ്ട​ര്‍ല‌​യു​ടെ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റും, മി​ഥു​ന്‍ വി-​ഗാ​ര്‍ഡ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്‍റെ എം​ഡി​യു​മാ​ണ്. പ്രി​യ, ജോ​ഷ്ന എ​ന്നി​വ​ര്‍ മ​രു​മ​ക്ക​ളും, ആ​ര​വ്, അ​ന​ഖ എ​ന്നി​വ​ര്‍ പേ​ര​ക്കു​ട്ടി​ക​ളു​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top