10
April 2020 - 5:57 pm IST

Download Our Mobile App

Flash News
Archives

Mollywood

arun-gopy

വേസ്റ്റിൽ പോലും ചിലർ നമ്മളോട് കാണിക്കുന്ന കരുതലുണ്ട്; കുറിപ്പ് പങ്കുവച്ച് സംവിധായകൻ

Published:24 March 2020

പണി നിർത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോൾ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും.

കൊറോണയുടെ പശ്ചാത്തലത്തിൽ എല്ലാവരും സുരക്ഷയുടെ ഭാഗമായി വീട്ടിൽ തന്നെ കഴിയണമെന്ന് അധികൃതരുടെ നിർദേശമുണ്ട്. എന്നാൽ എല്ലാവരും സുരക്ഷതിരായി വീട്ടിൽ ഇരിക്കുന്ന സമയത്തും ചിലർ സ്വന്തം സുരക്ഷ നോക്കാതെയും തൊഴിലെടുക്കുന്നുണ്ടെന്ന് ഓർമപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി. അവരെ മറക്കരുതെന്നും സഹജീവികളോടും കരുതൽ വേണമെന്നും അരുൺ ഫെയ്സ്ബുക്കിൽ പറയുന്നു. 

 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇന്ന് ഫ്ലാറ്റിൽ വേസ്റ്റ് എടുക്കാൻ വന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ..!! അവരെന്നെ നോക്കി അർഥഭംഗമായി ഒന്ന് ചിരിച്ചു ആ ചിരിയുടെ പിന്നാമ്പുറത്തു പറയാൻ പലതുമുണ്ടെന്നു അപ്പോൾ തന്നെ പിടികിട്ടി, അതുകൊണ്ടു തന്നെ ചോദിച്ചു... എന്തെ പറഞ്ഞത് ഇഷ്ട്ടായില്ലേ..?? ഉടൻ മറുപടി വന്നു "അയ്യോ അതുകൊണ്ടല്ല പണി നിർത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോൾ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും..!!

അത് ആലോചിക്കുമ്പോൾ വീട്ടിലിരിപ്പ് ഉറയ്ക്കില്ല..! പെട്ടെന്ന് എടുത്തിട്ട് പോകാന്നു വെച്ചാൽ.. എല്ലാരും വീട്ടിലായതു കൊണ്ട് സാധാരണയുടെ മൂന്നു ഇരട്ടിയ വേസ്റ്റ്...!!" പിന്നെ ഒന്നും പറയാതെ ഒരു ദേവതയെ പോലെ അവർ ലിഫ്റ്റിലേക്കു കയറി..!

ഇതിൽക്കൂടുതൽ എന്ത് പറയാൻ!! നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങൾ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മൾ സുരക്ഷിതരായി അകത്തിരിക്കുന്നതു..! വേസ്റ്റ് പാടില്ല എന്നല്ല വേസ്റ്റിൽ പോലും ചിലർ നമ്മളോട് കാണിക്കുന്ന കരുതലുണ്ട്..! അവരേയും ഓർക്കുക


വാർത്തകൾ

Sign up for Newsletter



top