14
August 2020 - 5:57 am IST

Download Our Mobile App

World

greta

ഗ്രെറ്റ തുൻബർഗും അച്ഛനും കോവിഡ് നിരീക്ഷണത്തിൽ

Published:25 March 2020

വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് ഗ്രെറ്റയും അച്ഛൻ സ്വൻഡേ തുൻബർഗും സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. അടുത്തിടെ ഇരുവരും യൂറോപ്പിലേക്ക് ട്രെയ്നിൽ യാത്ര ചെയ്തിരുന്നു.

സ്റ്റോക്ഹോം: ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്  കൊറോണ നിരീക്ഷണത്തിൽ. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് ഗ്രെറ്റയും അച്ഛൻ സ്വൻഡേ തുൻബർഗും സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. അടുത്തിടെ ഇരുവരും യൂറോപ്പിലേക്ക് ട്രെയ്നിൽ യാത്ര ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തനിക്ക് കൊറോണയുണ്ടെന്ന് സംശയിക്കുന്നുവെന്നും അതിനാൽ സെൽഫ് ഐസൊലേഷനിലാണ് എന്നുമാണ് ഗ്രെറ്റ പറയുന്നത്.

ഇരുവരും കൊറോണ ടെസ്റ്റ് നടത്തിയിട്ടില്ല. എന്നാൽ ഗ്രെറ്റയുടെ അച്ഛനും സ്വീഡിഷ് നടനുമായ സ്വൻഡേക്ക് ലക്ഷണങ്ങൾ രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. സ്വീഡനിൽ അതീവഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മാത്രമാണ് ടെസ്റ്റ് നടത്തുന്നതെന്നും ഗ്രെറ്റ പറഞ്ഞു. യുഎന്നിന്‍റെ കാലാവസ്ഥ ഉച്ചകോടിയിൽ 16 കാരിയായ ഗ്രെറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top