10
April 2020 - 6:20 pm IST

Download Our Mobile App

Flash News
Archives

National

yogi-adityanath

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പൊതുചടങ്ങിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ്

Published:25 March 2020

അയോധ്യയിൽ ശ്രീരാമന്‍റെ വിഗ്രഹം താത്ക്കാലികമായി സ്ഥാപിച്ചിടത്തു നിന്നു രാമജന്മഭൂമിയിൽ സ്ഥിരമായി ഒരിടത്തേക്ക് മാറ്റുന്ന ചടങ്ങിലാണ് യോഗി പങ്കെടുത്തത്.

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പൊതുചടങ്ങിൽ പങ്കെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിൽ ശ്രീരാമന്‍റെ വിഗ്രഹം താത്ക്കാലികമായി സ്ഥാപിച്ചിടത്തു നിന്നു രാമജന്മഭൂമിയിൽ സ്ഥിരമായി ഒരിടത്തേക്ക് മാറ്റുന്ന ചടങ്ങിലാണ് യോഗി പങ്കെടുത്തത്.

രാമക്ഷേത്രം നിർമിക്കുന്ന വരെ ഇവിടെയാകും വിഗ്രഹം വയ്ക്കുക. ചൊവ്വാഴച രാത്രി അയോധ്യയിൽ എത്തിയ യോഗി ബുധനാഴ്ച രാവിലെയാണ് ചടങ്ങിൽ പങ്കെടുത്തത്. നവരാത്രിയുടെ ആദ്യ ദിനത്തോട് അനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന്‍റെ തുടക്കമായാണ് ഈ ചടങ്ങ് നടത്തിയത്.

ഏപ്രിൽ ആദ്യ ആഴ്ച മുതൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

 


വാർത്തകൾ

Sign up for Newsletter



top