14
August 2020 - 5:56 am IST

Download Our Mobile App

World

coronavirus-spreading

കൊ​വി​ഡ് 19: ലക്ഷം കടക്കുന്നതിൽ അതിവേഗം

Published:25 March 2020

അ​ടു​ത്ത 11 ദി​വ​സം കൊ​ണ്ടു ര​ണ്ടു​ല​ക്ഷം പേ​രി​ൽ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. പി​ന്നീ​ടു നാ​ലു ദി​വ​സം കൊ​ണ്ടു മൂ​ന്നു ല​ക്ഷം ക​ട​ന്നെ​ന്നു ഡ​ബ്ല്യു​എ​ച്ച്ഒ ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ധാ​നം ഗ​ബ്രി​യൂ​സ​സ്. രാ​ജ്യ​ങ്ങ​ൾ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്തേ തീ​രു. നി​ര​ന്ത​ര പ​രി​ശോ​ധ​ന​യും സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്ക​ലും മാ​ത്ര​മാ​ണു മാ​ർ​ഗം. 

ജ​നീ​വ: കൊ​വി​ഡ് 19 പ​ട​രു​ന്ന​തി​ന്‍റെ വേ​ഗം വ​ർ​ധി​ച്ചെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 67 ദി​വ​സം കൊ​ണ്ടാ​ണ് രോ​ഗം ല​ക്ഷം പേ​രി​ലേ​ക്കു വ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, അ​ടു​ത്ത 11 ദി​വ​സം കൊ​ണ്ടു ര​ണ്ടു​ല​ക്ഷം പേ​രി​ൽ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. പി​ന്നീ​ടു നാ​ലു ദി​വ​സം കൊ​ണ്ടു മൂ​ന്നു ല​ക്ഷം ക​ട​ന്നെ​ന്നു ഡ​ബ്ല്യു​എ​ച്ച്ഒ ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ധാ​നം ഗ​ബ്രി​യൂ​സ​സ്. രാ​ജ്യ​ങ്ങ​ൾ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്തേ തീ​രു. നി​ര​ന്ത​ര പ​രി​ശോ​ധ​ന​യും സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്ക​ലും മാ​ത്ര​മാ​ണു മാ​ർ​ഗം. 

പ്ര​തി​രോ​ധി​ച്ച​തു​കൊ​ണ്ടു മാ​ത്രം ഫു​ട്ബോ​ൾ മ​ത്സ​രം ജ​യി​ക്കാ​നാ​വി​ല്ല. ആ​ക്ര​മ​ണ​വും വേ​ണം. അ​തു​പോ​ലെ വൈ​റ​സി​നെ​തി​രാ​യ ആ​ക്ര​മ​ണ ത​ന്ത്ര​ങ്ങ​ളും ആ​വി​ഷ്ക​രി​ക്ക​ണം- ഫി​ഫ പ്ര​സി​ഡ​ന്‍റ് ഗി​യാ​നി ഇ​ൻ​ഫാ​ന്‍റ​ന്‍റി​നൊ​യ്ക്കൊ​പ്പം കി​ക്ക് ഔ​ട്ട് കൊ​റോ​ണ വൈ​റ​സ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട ഗ​ബ്രി​യൂ​സ​സ് പ​റ​ഞ്ഞു. 

എ​ല്ലാ​വ​രും വീ​ട്ടി​ൽ​ത്ത​ന്നെ ക​ഴി​യു​ക. പ​ര​സ്പ​രം അ​ക​ലം പാ​ലി​ക്കു​ക. ഇ​തൊ​ക്കെ​യേ വൈ​റ​സി​നെ​തി​രേ ഇ​പ്പോ​ൾ ഫ​ല​പ്ര​ദ​മാ​കൂ. സം​ശ​യം തോ​ന്നു​ന്ന എ​ല്ലാ​വ​രെ​യും പ​രി​ശോ​ധി​ക്കു​ക​യം പോ​സി​റ്റി​വ് കേ​സു​ക​ളി​ൽ സ​മ്പ​ർ​ക്ക വി​ല​ക്ക് ക​ർ​ശ​ന​മാ​ക്കു​ക​യും ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​വും ഉ​ണ​ര​ണ​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ ആ​ഹ്വാ​നം ചെ​യ്തു. 

അ​തേ​സ​മ​യം, രോ​ഗം ബാ​ധി​ച്ചു 335 പേ​ർ മ​രി​ച്ച ബ്രി​ട്ട​നി​ൽ ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും വാ​ങ്ങാ​നാ​യും വീ​ട്ടി​ലി​രു​ന്ന് ചെ​യ്യാ​നാ​വാ​ത്ത ജോ​ലി​ക​ൾ​ക്കും മാ​ത്ര​മേ ആ​ളു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി​യു​ള്ളൂ. 

രോ​ഗ​ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യ ഇ​റ്റ​ലി​യി​ൽ നി​ന്നു നേ​രി പ്ര​തീ​ക്ഷ​യു​ണ്ടാ​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. ഇ​ന്ന​ലെ 602 പേ​രാ​ണു മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യ്ക്കു​ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ മ​ര​ണ​നി​ര​ക്കാ​ണി​ത്. രാ​ജ്യ​ത്ത് ഇ​തേ​വ​രെ കൊ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 6,077 ആ‍യി ഉ​യ​ർ​ന്നു. 

എ​ന്നാ​ൽ, സ്പെ​യ്‌​നി​ൽ ഇ​ന്ന​ലെ 462 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 2,182 ആ​യി. 27 ശ​ത​മാ​ന​മാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. ഫ്രാ​ൻ​സി​ൽ 186 പേ​ർ മ​രി​ച്ചു. രാ​ജ്യ​ത്താ​കെ 860 മ​ര​ണം. ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.  രോ​ഗ​ഭീ​ഷ​ണി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടോ​ക്കി​യൊ ഒ​ളിം​പി​ക്സ് ഒ​രു വ​ർ​ഷ​ത്തേ​ക്കു മാ​റ്റി​വ​യ്ക്കു​ന്ന​തു പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് ഐ​ഒ​സി അം​ഗം ഡി​ക്ക് പൗ​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. ഒ​ളിം​പി​ക്സി​നു ടീ​മി​നെ അ​യ​യ്ക്കി​ല്ലെ​ന്ന് ഓ​സ്ട്രേ​ലി​യ​യും ക്യാ​ന​ഡ​യും ബ്രി​ട്ട​നും നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

481 പേ​ർ മ​രി​ച്ച യു​എ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ്റ്റേ​റ്റ് ഗ​വ​ർ​ണ​ർ​മാ​രു​ടെ​യും സി​റ്റി മേ​യ​ർ​മാ​രു​ടെ​യും സ​ഹ​ക​ര​ണം തേ​ടി. വൈ​റ​സ് ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യ വാ​ഷി​ങ്ട​ൺ, കാ​ലി​ഫോ​ർ​ണി​യ, ന്യൂ​യോ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ദേ​ശീ​യ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഇ​ന്നു മു​ത​ൽ 21 ദി​വ​സ​ത്തെ അ​ട​ച്ചു​പൂ​ട്ട​ൽ പ്ര​ഖ്യാ​പി​ച്ചു.


വാർത്തകൾ

Sign up for Newsletter



top