14
August 2020 - 5:33 am IST

Download Our Mobile App

Market

eastern-brand

ലോ​കം കീ​ഴ​ട​ക്കി​യ അ​ടി​മാ​ലി രു​ചി​യു​ടെ ന​റു​മ​ണം

Published:25 March 2020

താ​ന്‍ ഒ​രു പ​ല​ച​ര​ക്ക് ക​ട​യി​ല്‍ ഒ​തു​ങ്ങു​ന്നി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ച എം.​ഇ. മീ​രാ​ന്‍, വി​വി​ധ ക​മ്പ​നി​ക​ളു​ടെ (ബ​ഹു​രാഷ്‌ട്ര ക​മ്പ​നി​ക​ള്‍ ഉ​ള്‍പ്പെ​ടെ) വി​ത​ര​ണ​ക്കാ​ര​നാ​യി. പി​ന്നെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍  അ​ടി​മാ​ലി​യു​ടെ അ​തി​രു​ക​ള്‍ ഭേ​ദി​ച്ച് സ്വ​ന്തം ബ്രാ​ന്‍ഡു​മാ​യി സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ വി​പ​ണി​യി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ ത​നി​ക്ക് പ്രി​യ​പ്പെ​ട്ട പ​ല​ച​ര​ക്കു​ക​ട നി​ര്‍ത്തേ​ണ്ടി വ​ന്നു. കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് പ​റ​ക്കാ​ന്‍ അ​നി​വാ​ര്യ​മാ​ണി​തെ​ന്ന തി​രി​ച്ച​റി​വോ​ടെ, മീ​രാ​ന്‍ ഈ​സ്റ്റേ​ണ്‍ ബ്രാ​ന്‍ഡി​ന് രൂ​പം ന​ല്‍കി

1975ല്‍ ​അ​ടി​മാ​ലി​യി​ലെ ചെ​റി​യ ക​ട​യു​ടെ മു​ന്‍പി​ല്‍ നി​റം മ​ങ്ങി​യ ഒ​രു ബോ​ര്‍ഡ് തൂ​ങ്ങി​യി​രു​ന്നു, "ഈ​സ്റ്റേ​ണ്‍ ട്രേ​ഡി​ങ്സ് ക​മ്പ​നി, അ​ടി​മാ​ലി'... അ​വി​ടെ നി​ന്നാ​ണ് സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ, ക​റി​പൗ​ഡ​റു​ക​ളു​ടെ, മ​സാ​ല​ക​ളു​ടെ ലോ​ക​ത്തെ തി​ള​ങ്ങു​ന്ന സൂ​ര്യ​നാ​യി മാ​റി​യ ഈ​സ്റ്റേ​ണ്‍ ബ്രാ​ന്‍ഡി​ന്‍റെ തു​ട​ക്കം. അ​ടി​മാ​ലി​യി​ലെ ഈ ​കൊ​ച്ചു​ക​ട​യി​ല്‍ നി​ന്നാ​ണ് ഈ​സ്റ്റേ​ണ്‍ ബ്രാ​ന്‍ഡ് ഉ​ദി​ച്ചു​യ​ര്‍ന്ന​ത്.   .

താ​ന്‍ ഒ​രു പ​ല​ച​ര​ക്ക് ക​ട​യി​ല്‍ ഒ​തു​ങ്ങു​ന്നി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ച എം.​ഇ. മീ​രാ​ന്‍, വി​വി​ധ ക​മ്പ​നി​ക​ളു​ടെ (ബ​ഹു​രാഷ്‌ട്ര ക​മ്പ​നി​ക​ള്‍ ഉ​ള്‍പ്പെ​ടെ) വി​ത​ര​ണ​ക്കാ​ര​നാ​യി. പി​ന്നെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍  അ​ടി​മാ​ലി​യു​ടെ അ​തി​രു​ക​ള്‍ ഭേ​ദി​ച്ച് സ്വ​ന്തം ബ്രാ​ന്‍ഡു​മാ​യി സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ വി​പ​ണി​യി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ ത​നി​ക്ക് പ്രി​യ​പ്പെ​ട്ട പ​ല​ച​ര​ക്കു​ക​ട നി​ര്‍ത്തേ​ണ്ടി വ​ന്നു. കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് പ​റ​ക്കാ​ന്‍ അ​നി​വാ​ര്യ​മാ​ണി​തെ​ന്ന തി​രി​ച്ച​റി​വോ​ടെ, മീ​രാ​ന്‍ ഈ​സ്റ്റേ​ണ്‍ ബ്രാ​ന്‍ഡി​ന് രൂ​പം ന​ല്‍കി.

ക​മ്പ​നി​ക​ളു​ടെ വി​ത​ര​ണ​ക്കാ​ര​നാ​യി​രു​ന്ന​പ്പോ​ള്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് വി​പ​ണ​നം ചെ​യ്യേ​ണ്ട​ത്, വി​ത​ര​ണ ശൃം​ഖ​ല കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​ത്, പ​ര​സ്യ​പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍ (പോ​സ്റ്റ​റു​ക​ള്‍ ക​ട​ക​ളു​ടെ സ​മീ​പം പ​തി​പ്പി​ക്കു​ന്ന​തു​ള്‍പ്പെ​ടെ) എ​ല്ലാം പ​ഠി​ച്ച് ഈ​സ്റ്റേ​ണ്‍ ബ്രാ​ന്‍ഡി​നെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ്വീ​കാ​ര്യ​ത നേ​ടി​യ ബ്രാ​ന്‍ഡാ​ക്കി മാ​റ്റാ​ന്‍ മീ​രാ​ന് അ​ധി​ക സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല. ശ​ക്ത​മാ​യ മാ​നെ​ജ്‌​മെന്‍റ്, മി​ക​ച്ച പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍ എ​ന്നി​വ വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ ക​മ്പ​നി​യെ കൂ​ടു​ത​ല്‍ ഉ​യ​ര​ത്തി​ലേ​ക്ക് എ​ത്തി​ച്ചു. ഇ​ന്ന് ക​റി​പൗ​ഡ​ര്‍ രം​ഗ​ത്ത് മാ​ത്ര​മ​ല്ല, കു​പ്പി​യി​ലാ​ക്കി​യ കു​ടി​വെ​ള്ളം, കാ​പ്പി​പ്പൊ​ടി, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല, റ​ബ​ര്‍ വ്യ​വ​സാ​യം, ടൂ​റി​സം, മെ​ത്ത​ക​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ശ​ക്ത​മാ​യ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് 2011 സെ​പ്റ്റം​ബ​റി​ല്‍ എം.ഇ.മീ​രാ​ന്‍ അന്തരിച്ചതോടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ എം.എ. ന​വാ​സ് ഈ​സ്റ്റേ​ണ്‍ ഗ്രൂ​പ്പി​ന്‍റെ ചെ​യ​ര്‍മാ​നാ​യി സാ​ര​ഥ്യം ഏ​റ്റെ​ടു​ത്തു. ഈ​സ്റ്റേ​ണ്‍ കോ​ണ്‍ഡി​മെ​ന്‍റ്​സിന്‍റെ എം​ഡി ഫി​റോ​സ് മീ​രാ​നാ​ണ്. 200ല്‍പ്പ​രം ഉത്പ​ന്ന​ങ്ങ​ള്‍ ഈ​സ്റ്റേ​ണ്‍ ബ്രാ​ന്‍ഡി​ല്‍ ഇ​ന്ത്യ​യി​ലും വി​ദേ​ശ വി​പ​ണി​ക​ളി​ലും സാ​ന്നി​ധ്യ​മ​റി​യിച്ച് ക​ഴി​ഞ്ഞു. പു​തി​യ ത​ല​മു​റ, പ്രൊ​ഫ​ഷ​ണ​ല്‍ മാ​നെജ്‌​മെന്‍റ് രീ​തി​ക​ളു​ടെ പി​ന്‍ബ​ല​ത്തോ​ടെ ലോ​ക​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ന്ന ക​മ്പ​നി​യാ​യി ഈ​സ്റ്റേ​ണി​നെ മാ​റ്റി​ക്ക​ഴി​ഞ്ഞു. കേ​ര​ള വി​പ​ണി​യു​ടെ 70 ശതമാനം ഈ​സ്റ്റേ​ണ്‍ ബ്രാ​ന്‍ഡി​ന് സ്വ​ന്തം. ഇ​ന്ത്യ​യി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യു​ള്ള 10 ഫാ​ക്റ്റ​റി​ക​ള്‍, 30 ല​ക്ഷം ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍/​കി​രാ​ന ഷോ​പ്പു​ക​ളി​ലൂ​ടെ ഈ​സ്റ്റേ​ണ്‍ ക​റി-​മ​സാ​ല​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും ശ​ക്ത​മാ​യ വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്നു. സ്‌​പൈ​സ​സ് ബോ​ര്‍ഡി​ന്‍റെ മി​ക​ച്ച സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​ണ്‍സ്യൂ​മ​ര്‍ പാ​യ്ക്ക് ക​യ​റ്റു​മ​തി​ക്കു​ള്ള അ​വാ​ര്‍ഡ് ക​ഴി​ഞ്ഞ 20 കൊ​ല്ല​മാ​യി ഈ​സ്റ്റേ​ണി​ന് സ്വ​ന്തമാണ്. യൂ​റോ​പ്പി​ലും അ​മെ​രി​ക്ക​യി​ലും മി​ഡി​ല്‍ ഈ​സ്റ്റി​ലും ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ഈ​സ്റ്റേ​ണ്‍ സ്വീ​കാ​ര്യ​ത നേ​ടി​ക്ക​ഴി​ഞ്ഞു.

മ​റ്റ് സ്‌​പൈ​സ​സ് ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ വി​ത​ര​ണ ശൈ​ലി​യാ​ണ് ഈ​സ്റ്റേ​ണ്‍ ബ്രാ​ന്‍ഡി​ന്‍റെ ശ​ക്തി. ഉത്പ​ന്ന​ങ്ങ​ള്‍ ഫാ​ക്റ്റ​റി​ക​ളി​ല്‍ നി​ന്നും ചൂ​ടാ​റും മു​ന്‍പേ, പു​തു​മ​യോ​ടെ, നി​റ​വും മ​ണ​വും ഒ​ട്ടും പോ​കാ​തെ ഒ​രാ​ഴ്ച്ച​യ്ക്കു​ള്ളി​ല്‍ ത​ന്നെ വീ​ട്ട​മ്മ​മാ​രു​ടെ പ​ക്ക​ല്‍ എ​ത്തി​ക്കാ​ന്‍ ഈ​സ്റ്റേ​ണ്‍ സ്വ​ന്ത​മാ​യി ഒ​രു വാ​ഹ​ന നി​ര തന്നെ നി​ര​ത്തി​ലി​റ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. 500ല്‍പ്പ​രം ട്ര​ക്കു​ക​ള്‍ ഈ​സ്റ്റേ​ണ്‍ ഉ​ത്പ​ന്ന​ങ്ങ​ളെ നേ​രി​ട്ട് 160 ല​ക്ഷ​ത്തി​ല്‍പ്പ​രം പ​ല​ച​ര​ക്കു​ക​ട​ക​ളി​ല്‍ എ​ത്തി​ക്കു​ന്നു. ക​ട​ക​ളി​ല്‍ ഏ​ഴ് ദി​വ​സം കൂ​ടു​മ്പോ​ള്‍ ഈ​സ്റ്റേ​ണ്‍ വ​ണ്ടി​ക​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം മാ​ത്രം സ്റ്റോ​ക്ക് വി​ല്‍ക്കു​ന്നു.

സ്‌​പൈ​സ​സ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ക​മ്പ​നി​യാ​ണ് ഈ​സ്റ്റേ​ണ്‍ എ​ന്ന് തി​രി​ച്ച​റി​ഞ്ഞ മ​ക്കോ​ര്‍മി​ക് ക​മ്പ​നി (ന്യൂ​യോ​ര്‍ക്ക് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​ത്), 35 മി​ല്യ​ണ്‍ ഡോ​ള​ര്‍ മു​ട​ക്കി ഈ​സ്റ്റേ​ണ്‍ കോ​ണ്‍ഡി​മെന്‍റ്​സിന്‍റെ 25 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ 2010ല്‍ ​വാ​ങ്ങി. സു​ഗ​ന്ധ വി​ള​ക​ളു​ടെ മൂ​ല്യ​വ​ർധി​ത ഉത്പ​ന്ന​ങ്ങ​ളു​ടെ ഏ​റ്റവും വ​ലി​യ ക​മ്പ​നി​യാ​ണ് ബ​ഹു​രാഷ്‌ട്ര ക​മ്പ​നി​യാ​യ മ​ക്കോ​ര്‍മി​ക്. ഈ​സ്റ്റേ​ണ്‍ സ്ഥാ​പ​ക​ന്‍ എം.​ഇ. മീ​രാ​ന്‍റെ മൂ​ല്യ​ങ്ങ​ളെ​ല്ലാം സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ത​ന്നെ ടെ​ക്‌​നോ​ള​ജി​യി​ലും മാ​നെജ്‌​മെന്‍റി​ലും വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലും ക​മ്പ​നി​യെ ഔ​ന്ന​ത്യ​ത്തി​ലെ​ത്തി​ക്കാ​ന്‍ പു​തി​യ സാ​ര​ഥി​ക്ക് സാ​ധി​ച്ചു​വെ​ന്ന് ഈ​സ്റ്റേ​ണി​ന്‍റെ വ​ള​ര്‍ച്ച​യും ക​യ​റ്റു​മ​തി​യി​ലെ മു​ന്നേ​റ്റ​വും വി​ല്‍പ്പ​ന​യി​ലും ലാ​ഭ​ത്തി​ലും ഉ​ണ്ടാ​യ വ​ര്‍ധ​ന​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. 

ഓ​രോ പ്ര​ദേ​ശ​ത്തെ​യും വി​പ​ണി​യെക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി. ഉ​ത്പ​ന്നം എ​ല്ലാ​യി​ട​ത്തും എ​ത്തി​ക്കു​ന്ന​തി​നാ​യി ക​ഠി​നാധ്വാന​വും ഏ​റെ നി​ക്ഷേ​പ​വും ആ​വ​ശ്യ​മാ​യി​വ​ന്നു. മ​റ്റൊ​രു വി​പ​ണി​യി​ലേ​ക്ക് പോ​കു​മ്പോ​ള്‍ അ​വി​ടുത്തെ ആ​ളു​ക​ളു​ടെ അ​ഭി​രു​ചി​യ​നു​സ​രി​ച്ച് മാ​റു​ക​യാ​ണ് പ​തി​വെ​ങ്കി​ല്‍ ഈ​സ്റ്റേ​ണ്‍ അ​ക്കാ​ര്യ​ത്തി​ല്‍ ധീ​ര​മാ​യ ഒ​രു ചു​വ​ടു​വെ​പ്പാ​ണ് എ​ടു​ത്ത​ത്. കേ​ര​ളീ​യ ത​നി​മ​യു​ള്ള രു​ചി​യി​ല്‍ നി​ന്ന് അ​ല്‍പ്പം പോ​ലും മാ​റാ​ന്‍ ത​യാ​റാ​യി​ല്ല. രു​ചി​യും മേ​ന്മ​യും തി​രി​ച്ച​റി​ഞ്ഞ് അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ര്‍ ഈ​സ്റ്റേ​ണ്‍ ഉത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ തു​ട​ങ്ങി. ഒ​രി​ക്ക​ല്‍ രു​ചി​ച്ച​റി​ഞ്ഞ​വ​ര്‍ വീ​ണ്ടും ഉ​ത്പ​ന്നം തേ​ടി​യെ​ത്തി. കേ​ര​ള ബ്രാ​ന്‍ഡി​ല്‍ നി​ന്ന് ദേ​ശീ​യ ബ്രാ​ന്‍ഡി​ലേ​ക്കു​ള്ള വ​ള​ര്‍ച്ച​യി​ല്‍ പ്രൊ​ഫ​ഷ​ണ​ലി​സം മു​ഖ്യ ഘ​ട​ക​മാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്രൊ​ഫ​ഷ​ണ​ലി​സം കൊ​ണ്ടു​വ​ന്നു. ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ടീ​മം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഡെ​ലി​ഗേ​ഷ​ന്‍ എ​ന്ന​ത് അ​തി​ന്‍റെ എ​ല്ലാ അ​ര്‍ത്ഥ​ത്തി​ലും ന​ട​പ്പാ​ക്കി. 

സ്ഥാ​പ​ന​ത്തി​ന് ദീ​ര്‍ഘ​കാ​ല​ത്തേ​ക്കു​ള്ള വ​ലി​യ ല​ക്ഷ്യ​ങ്ങ​ള്‍ വെ​ക്കു​ന്നു. ആ ​ലക്ഷ്യ​ത്തി​ലേ​ക്ക് എ​ത്താ​ന്‍ ഹ്ര​സ്വ​കാ​ല​ത്തേക്കു​ള്ള ചെ​റു ല​ക്ഷ്യ​ങ്ങ​ള്‍ വെ​ക്കു​ന്നു. ചെറി​യ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​യ​ത്ന​ങ്ങ​ള്‍ ടീ​മം​ഗ​ങ്ങ​ള്‍ക്ക് ആ​വേ​ശം പ​ക​രു​ന്നു. ഉത്പ​ന്ന​ത്തിന്‍റെ ഗു​ണ​മേ​ന്മ​യി​ല്‍ ഉ​റ​ച്ച വി​ശ്വാ​സം ഉ​ള്ള​തു​കൊ​ണ്ട് ചെ​റി​യ വെ​ല്ലു​വി​ളി​ക​ളി​ലും പ്ര​തി​സ​ന്ധി​ക​ളി​ലും ത​ള​രാ​റി​ല്ലെ​ന്ന് ന​വാ​സ് മീ​രാ​ന്‍. ഉത്പ​ന്ന​ത്തി​ന്‍റെ ഗു​ണ​മേ​ന്മ തി​രി​ച്ച​റി​ഞ്ഞ ഉ​പ​ഭോ​ക്താ​ക്ക​ള്‍ മ​റ്റൊ​രി​ട​ത്തേ​ക്കും പോ​കി​ല്ലെ​ന്ന വി​ശ്വാ​സ​മാ​ണ് ഗ്രൂ​പ്പി​നു​ള്ള​ത്.

ചെ​യ​ര്‍മാ​ന്‍ ന​വാ​സ് മീ​രാ​ന്‍
 


വാർത്തകൾ

Sign up for Newslettertop