10
April 2020 - 6:16 pm IST

Download Our Mobile App

Flash News
Archives

Special

corona

കൊറോണയെ തുരത്താൻ കടകൾക്ക് മുന്നിൽ വൃത്തവും ചതുരവും; വൈറലായി വിഡിയോ

Published:25 March 2020

ചിലയിടത്ത് വൃത്താകൃതിയിലും ചിലർ ചതുരം വരച്ചുമെല്ലാം സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങരുതെന്നാണ് നിർദേശം. എന്നാൽ അവശ്യസാധനങ്ങൾ വാങ്ങാനുള്ള സൗകര്യമുണ്ട്. അതിനായി എല്ലാവരും സ്വയം നിയന്ത്രിച്ച് വേണം കടകളിൽ പോകാൻ. പക്ഷേ പലപ്പോഴും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ ജനത്തിരക്ക് അനുഭവപ്പെടാം. സ്വയം നിയന്ത്രിക്കാൻ കഴിയാത്തവരോട് ഇത്തരം കടകളിൽ വരുമ്പോൾ സാമൂഹിക അകലം പാലിക്കാൻ പറയുന്നതും ക്ലേശകരമാണ്.

എന്നാൽ അതിനെല്ലാം ചില വ്യാപാരികൾ തന്നെ പോംവഴി കണ്ടെത്തിയിട്ടുണ്ട്. പുതുച്ചേരി ലെഫ്.ഗവർണർ കിരൺ ബേദിയാണ് ചില വ്യാപാര സ്ഥാപനങ്ങളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിലയിടത്ത് വൃത്താകൃതിയിലും ചിലർ ചതുരം വരച്ചുമെല്ലാം സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്. മുൻഗണനാക്രമത്തിൽ ഈ വൃത്തം കടന്ന് എല്ലാവർക്കും കടയിൽ പ്രവേശിക്കാം.

 

നേരത്തെ കേരളത്തിലെ ചില ബിവ്റേജ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലും സമാനരീതിയിൽ സ്ഥാനം രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top