13
July 2020 - 5:02 am IST

Download Our Mobile App

Kollywood

rrr-poster

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്ത്

Published:25 March 2020

അതോടൊപ്പം ചിത്രത്തിന്‍റെ ടൈറ്റിലും പുറത്തുവന്നിരിക്കുകയാണ്. രൗദ്രം രണം രുതിരം എന്നാണ് ചിത്രത്തിന്‍റെ പേര്.

എസ് രാജമൗലിയുടേതായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ് സിനിമയില്‍ നായക വേഷങ്ങളിലെത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ജൂനിയർ എൻടിആറിന്‍റെയും രാംചരണിന്‍റെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

അതോടൊപ്പം ചിത്രത്തിന്‍റെ ടൈറ്റിലും പുറത്തുവന്നിരിക്കുകയാണ്. രൗദ്രം രണം രുതിരം എന്നാണ് ചിത്രത്തിന്‍റെ പേര്. 400 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായികയായെത്തുന്നത്. അജയ് ദേവ്ഗണാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അടുത്ത വര്‍ഷം ജനുവരി എട്ടിനാണ് രാജമൗലി ചിത്രം തിയെറ്ററുകളിലേക്ക് എത്തുന്നത്. 


വാർത്തകൾ

Sign up for Newsletter



top