09
August 2020 - 4:07 pm IST

Download Our Mobile App

Kerala

pinaray-corona

കേരളത്തിൽ ഒൻപത് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Published:25 March 2020

ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 112 ആയി. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 112 ആയി. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എറണാകുളത്ത് മൂന്ന് പേർക്കും പത്തനംതിട്ടയിലും പാലക്കാട് രണ്ട് പേർക്ക് വീതവും കോഴിക്കോടും ഇടുക്കിയിലും ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതിൽ നാല് പേർ ദുബായിൽ നിന്നും വന്നവരാണ്. യുകെയിൽ നിന്നും ഫ്രാൻസിൽ നിന്നും വന്ന ഓരോരുത്തർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗം നിയന്ത്രിക്കാൻ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണ്.


വാർത്തകൾ

Sign up for Newsletter



top