13
July 2020 - 3:39 am IST

Download Our Mobile App

World

corona

കോവിഡ്: മരണം 21,000 കടന്നു, ഇറ്റലിയിൽ ഒറ്റ ദിവസം മരിച്ചത് 683 പേർ

Published:26 March 2020

24 മണിക്കൂറിനിടെ 2000 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിലും സ്പെയിനിലുമാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്.

റോം: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 കടന്നു. 21,180 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 2000 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിലും സ്പെയിനിലുമാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ മാത്രം മരിച്ചത് 683 പേരാണ്. ഇതോടെ ഇറ്റലിയിൽ കൊറോണ മരണം 7503 ആയി. സ്പെയിനിൽ ഇന്നലെ 443 പേരും മരിച്ചു.

ഇറാനിൽ മരണസംഖ്യ 2077ആയി. ലോകത്തെയാകെ കോവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷം കവിഞ്ഞു. സ്പെയിനിൽ ഉപപ്രധാനമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. കാർമെൻ കാൽവോയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അമെരിക്കയിലും നില അതീവഗുരുതരമാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലേറെ പേർക്കാണ്.

ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് പുറമേ നെതർലൻഡിലും കോവിഡ് 19 ഭീകരമായി പടരുന്നുണ്ട്. രോഗം ബാധിച്ച് 356 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഒറ്റദിവസം കൊണ്ട് 852 പേരിലാണ് രോഗം സ്ഥിരീകിരച്ചത്.


വാർത്തകൾ

Sign up for Newsletter



top