10
April 2020 - 4:56 pm IST

Download Our Mobile App

Flash News
Archives

National

kashmir

കൊറോണ കാലത്ത് കശ്മീരിൽ ലോകാവസാന ഭീതി

Published:26 March 2020

പ്രചാരണങ്ങൾ കൈവിട്ടതോടെ ശ്രീനഗറുൾപ്പെടെ കശ്മീരിലെ ഉൾഭാഗങ്ങളിൽ വരെ രാത്രിയിൽ പ്രാർഥനയ്ക്കുള്ള ആഹ്വാനം വന്നു. എന്നാൽ ചിലയിടങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചിലർ വീടിന് പുറത്തിറങ്ങി കാത്തിരുന്നു.

ശ്രീനഗർ: രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിരിക്കെ കശ്മീരിൽ ലോകാവസാന ഭീതി പടരുന്നു. വ്യാഴാഴ്ച ലോകം അവസാനിക്കുമെന്ന തരത്തിലുള്ള പ്രചരണം കശ്മീരിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലായി. ലോകാവസാനത്തിന്‍റെ ലക്ഷണങ്ങൾ സ്ത്രീകളും കുട്ടികളുമടക്കം കണ്ടുവെന്ന പ്രചരണമാണ് കശ്മീരിൽ വ്യാപകമാകുന്നത്.

പ്രചാരണങ്ങൾ കൈവിട്ടതോടെ ശ്രീനഗറുൾപ്പെടെ കശ്മീരിലെ ഉൾഭാഗങ്ങളിൽ വരെ രാത്രിയിൽ പ്രാർഥനയ്ക്കുള്ള ആഹ്വാനം വന്നു. എന്നാൽ ചിലയിടങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചിലർ വീടിന് പുറത്തിറങ്ങി കാത്തിരുന്നു. മാർച്ച് 26 ന് ഭൂമിക്ക് സമീപത്തു കൂടി ഒരു ഛിന്നഗ്രഹം കടന്നുപോകും എന്ന വാർത്തകളെ അടിസ്ഥാനമാക്കിയുള്ള കിംവദന്തികളാണ് കശ്മീർ താഴ്വരയിൽ പ്രചരിക്കുന്നത്.

ഒരു വ്യാഴാഴ്ചയാണ് ലോകാവസാനം സംഭവിക്കുകയെന്ന വിശ്വാസം പൊതുവേ കശ്മീരികൾക്കിടയിലുണ്ട്. കശ്മീരിൽ ഇതുവരെ 11 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top