10
April 2020 - 4:41 pm IST

Download Our Mobile App

Flash News
Archives

covid-19-story

ഈ ​കാ​ല​വും ക​ട​ന്നു​പോ​വും...

Published:26 March 2020

# എം.​ബി. സ​ന്തോ​ഷ്

ന​മു​ക്ക് ഈ ​കാ​ല​ത്ത് കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​ര​മാ​ക്കാം.​
ഒ​രു​മി​ച്ച് സി​നി​മ​ക​ൾ കാ​ണാം.​മൊ​ബൈ​ൽ​ഫോ​ണി​ൽ അ​തി​നു​ള്ള സൗ​ക​ര്യ​മു​ള്ള
ഈ ​കാ​ല​ത്ത് അ​ത് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മ​ല്ല.​സ​മ​യ​മി​ല്ലെ​ന്നു​ക​ണ്ട് പ​ല​പ്പോ​ഴും
മാ​റ്റി​വ​യ്ക്കു​ന്ന വാ​യ​ന വീ​ണ്ടെ​ടു​ക്കാം.​പ​ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും ന​മു​ക്ക്
ഓ​ൺ​ലൈ​നാ​യി വാ​യി​ക്കാം.​കൊ​ച്ചു​മ​ക്ക​ളു​ള്ള​വ​ർ​ക്ക് അ​വ​രെ നാ​ളെ​യു​ടെ
വാ​ഗ്ദാ​ന​ങ്ങ​ളാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പ​രി​ശ്ര​മി​ക്കാം.​അ​വ​രെ വീ​ട്ടു​ജോ​ലി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാം, ഭാ​ഷ​യു​ടെ മ​ധു​രം അ​നു​ഭ​വി​പ്പി​ക്കാം...​

ഇ​ത് ഡോ. ​ആ​നി ട്രീ​സ.​മു​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് .കോ​വി​ഡ് - 19 ബാ​ധി​ത രാ​ജ്യ​ത്തു നി​ന്നും മു​വാ​റ്റു​പു​ഴ​യി​ൽ എ​ത്തി ഹോം ​ക്വാ​റ​ൻ​റ്റൈ​നി​ൽ ക​ഴി​യു​ന്ന ഒ​രു ഗ​ർ​ഭി​ണി​യോ​ട് അ​വ​രു​ടെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ൾ ദി​വ​സേ​ന വീ​ഡി​യോ കോ​ളി​ലൂ​ടെ ഫോ​ളോ അ​പ് ചെ​യ്യു​ന്ന ഒ​രു കാ​ഴ്ച​യാ​ണി​ത്.​ന​മ്മു​ടെ​യൊ​ക്കെ ആ​രോ​ഗ്യം മോ​ശ​മാ​ക​രു​ത് എ​ന്ന് ക​രു​തി സ​ർ​ക്കാ​രി​ന്‍റെ മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ച് സ്വ​യം 28 ദി​വ​സം വീ​ട്ടി​ൽ ത​ന്നെ ഒ​രു മു​റി​യി​ൽ ക​ഴി​യാ​ൻ തീ​രു​മാ​നി​ച്ച ഒ​രു സ്ത്രീ​യു​ടെ മു​ഖ​മാ​ണ് ആ ​മൊ​ബൈ​ൽ സ്ക്രീ​നി​ൽ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തും ഒ​രു ഗ​ർ​ഭി​ണി.​പൊ​തു​വേ ഗ​ർ​ഭ​കാ​ല​ത്തു​ണ്ടാ​കു​ന്ന ഫി​സി​യോ​ള​ജി​ക്ക​ലാ​യ മാ​റ്റ​ങ്ങ​ൾ മൂ​ല​മു​ള്ള മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ കു​റേ​യ​ധി​ക​മാ​ണ്. ആ ​അ​വ​സ്ഥ​യി​ൽ ഹോം ​ക്വാ​റ​ൻ​റ്റൈ​ൻ കൂ​ടി...​എ​നി​ക്കു​റ​പ്പു​ണ്ട്, മാ​ഡ​ത്തി​ന്‍റെ വി​ളി​ക​ൾ അ​വ​ർ​ക്ക് ന​ൽ​കു​ന്ന മാ​ന​സി​ക ധൈ​ര്യം അ​ള​വ​റ്റ​താ​യി​രി​ക്കു​മെ​ന്ന്...'-​ഗ​വ​ണ്മെ​ന്‍റ് ന​ഴ്സ​സ് എ​ന്ന ഫെ​യ്സ്ബു​ക്ക് കൂ​ട്ടാ​യ്മ പ​ങ്കു​വ​ച്ച ഈ ​കു​റി​പ്പും വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന ഡോ.​ആ​നി ട്രീ​സ​യു​ടെ ചി​ത്ര​വും വൈ​റ​ലാ​ണ്.

ഡോ.​ആ​നി ട്രീ​സ​യ്ക്ക് പ​റ​യാ​നു​ള്ള​ത് ഇ​താ​ണ്:'​ഏ​റ്റ​വും ശ്ര​ദ്ധി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്.​ആ കു​ട്ടി​യോ​ടൊ​പ്പം ഭ​ർ​ത്താ​വ് മാ​ത്ര​മേ​യു​ള്ളൂ.​ഇ​വ​ർ ര​ണ്ടു​പേ​രും ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണ്.​ബ​ന്ധു​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ വി​ളി​ക്കാ​നാ​വി​ല്ല.​ആ കു​ട്ടി​യു​ടെ സ്ട്രെ​സും ടെ​ൻ​ഷ​നും മാ​റ്റി ആ​ശ്വാ​സം പ​ക​രാ​നാ​ണ് വീ​ഡി​യോ കോ​ളി​ലൂ​ടെ ശ്ര​മി​ച്ച​ത്.​യാ​ത്ര ചെ​യ്ത​തി​ന്‍റെ മ​സി​ൽ പെ​യ്ൻ​മാ​റ്റി​യാ​ൽ മ​റ്റ് ബു​ദ്ധി​മു​ട്ടൊ​ന്നു​മി​ല്ല.' ആ​ദ്യ​മാ​യി ഗ​ർ​ഭി​ണി​യാ​യ യു​വ​തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​മ്പോ​ൾ​എ​ല്ലാ ദി​വ​സ​വും രാ​വി​ലെ അ​വ​രെ വീ​ഡി​യോ കോ​ൾ ചെ​യ്ത് ആ​ശ്വ​സി​പ്പി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​റാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണം.​രോ​ഗി വി​ളി​ക്കു​ന്ന​ത​ല്ലാ​തെ രോ​ഗി​യെ തി​രി​ച്ചു​വി​ളി​ക്കു​ന്ന ഡോ​ക്‌​ട​ർ​മാ​ർ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ​പോ​ലും അ​പൂ​ർ​വ​മാ​വു​മ്പോ​ഴാ​ണ് കൊ​റോ​ണ​ക്കാ​ല​ത്തെ ഈ ​ക​രു​ത​ൽ.

കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ അ​മ്പ​ല​ക്ക​ട​വി​ൽ ക​ല്യാ​ൺ ഗാ​ർ​മെ​ന്‍റ്സ് ആ​ന്‍റ് സ്റ്റി​ച്ചിം​ഗ് സെ​ന്‍റ​ർ ന​ട​ത്തു​ക​യാ​ണ് മ​ഞ്ജു മ​ധു.​ക​ട​യി​ൽ ഒ​രാ​ളെ​ത്തി തൂ​വാ​ല ചോ​ദി​ച്ചു.​മു​ഴു​വ​ൻ തീ​ർ​ന്നു​പോ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ൽ മ​റ്റ് ക​ട​ക​ൾ തു​റ​ന്നി​ട്ടു​മി​ല്ല. 'മൂ​ന്നു​രൂ​പ​യു​ടെ മാ​സ്കി​ന് ക​ട​ക്കാ​ർ 30 രൂ​പ​യാ​ണ് ചോ​ദി​ക്കു​ന്ന​ത് ' - മാ​സ്ക് വാ​ങ്ങാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത അ​യാ​ളു​ടെ സ​ങ്ക​ടം മ​ഞ്ജ​വി​നും വി​ഷ​മ​മാ​യി.​അ​താ​ണ് മാ​സ്കി​ന് പ​ക​രം തൂ​വാ​ല​യി​ൽ അ​ഭ​യം​പ്രാ​പി​ക്കാ​ൻ അ​യാ​ളെ പ്രേ​രി​പ്പി​ച്ച​ത്.​കു​റ​ച്ചു സ​മ​യം നി​ൽ​ക്കാ​ൻ പ​റ​ഞ്ഞ​ശേ​ഷം ഒ​രു ക​ഷ​ണം തു​ണി​യെ​ടു​ത്ത് മാ​സ്ക് തു​ന്നി​ക്കൊ​ടു​ത്തു.​അ​പ്പോ​ഴാ​ണ്, ഈ ​കൊ​റോ​ണ​ക്കാ​ല​ത്ത് ത​നി​ക്കും ചി​ല​ത് ചെ​യ്യാ​നു​ണ്ട് എ​ന്ന് മ​ഞ്ജു​വി​ന് മ​ന​സ്സി​ലാ​യ​ത്.​തൊ​ഴി​ലു​റ​പ്പി​ന് പോ​കു​ന്ന ചേ​ച്ചി​മാ​ർ​ക്ക് ഈ ​തു​ണി മാ​സ്ക് സൗ​ജ​ന്യ​മാ​യി കൊ​ടു​ത്ത​പ്പോ​ൾ അ​വ​ർ​ക്ക് വ​ലി​യ സ​ന്തോ​ഷം.​അ​പ്പോ​ഴേ​യ്ക്കും കെ​എ​സ്ഇ​ബി​യും ജീ​ല്ലാ മി​ഷ​നും തേ​ടി​യെ​ത്തി.​ഭ​ർ​ത്താ​വ് മ​ധു ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് മ​രി​ച്ച​തി​നു​ശേ​ഷം മ​ക്ക​ളാ​യ യ​ദു​കൃ​ഷ്ണ​നും മാ​ധ​വും അ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​ഞ്ഞു കൂ​ടു​ന്ന​ത് ഈ ​വ​രു​മാ​ന​ത്തി​ൽ​നി​ന്നാ​യ​തി​നാ​ൽ ഇ​പ്പോ​ൾ അ​തി​ന് കു​റ​ഞ്ഞ കൂ​ലി ഈ​ടാ​ക്കാ​തി​രി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലെ​ന്ന് മ​ഞ്ജു പ​റ​യു​ന്നു.
എ​റ​ണാ​കു​ള​ത്ത് പാ​ച്ചാ​ള​ത്ത് ലൂ​ർ​ദ് ആ​ശു​പ​ത്രി​ക്ക് മു​മ്പി​ലു​ള്ള കൊ​ച്ചി​ൻ സ​ർ​ജി​ക്ക​ൽ​സും ശ്ര​ദ്ധേ​യ​രാ​യ​ത് മാ​സ്കി​ലൂ​ടെ​യാ​ണ്.​എ​ട്ടു​മു​ത​ൽ 10രൂ​

പ​വ​രെ ചെ​ല​വാ​ക്കി അ​വ​ർ മൊ​ത്ത​വി​ല​യ്ക്കെ​ടു​ത്ത മാ​സ്ക് ര​ണ്ട് രൂ​പ​യ്ക്ക് വി​ൽ​ക്കാ​ൻ പാ​ർ​ട്ണ​ർ​മാ​രാ​യ ത​സ്ലീ​മും ന​ദീ​മും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്കു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും മാ​സ്കി​ന്‍റെ ബു​ദ്ധി​മു​ട്ട് പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് 10 മാ​സ്കി​ൽ കൂ​ടു​ത​ൽ ന​ൽ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി.

പ​ത്ത​നം​തി​ട്ട ഇ​ര​വി​പേ​രൂ​ർ പേ​ൾ​ഹി​ൽ​സ് ക​ണ്ട​ത്തി​ൽ മാ​ത്യു​വ​ർ​ഗീ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ട്ട​ത്താ​ണ് സ്ഥി​ര​താ​മ​സം. ത​റ​വാ​ട് വീ​ട്ടി​ല്‍ ആ​രും താ​മ​സി​ക്കു​ന്നി​ല്ല. വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്ത് വേ​റെ വീ​ടു​ക​ളോ മ​റ്റും ഇ​ല്ല. 3,000 സ്ക്വ​യ​ര്‍ഫീ​റ്റ് വ​ലി​പ്പ​മു​ള്ള വീ​ടാ​ണ്. മു​റി​ക​ളും അ​ടു​ക്ക​ള​യു​മു​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും വെ​ള്ള​വും വൈ​ദ്യ​തി​യു​മൊ​ക്കെ​യു​ണ്ട്.​വെ​റു​തേ കി​ട​ക്കു​ക​യ​ല്ലേ, കൊ​റോ​ണ സം​ശ​യി​ക്കു​ന്ന​വ​രെ ഇ​വി​ടെ താ​മ​സി​പ്പി​ക്കാ​വു​ന്ന​ത​ല്ലേ. അ​ടു​ത്തൊ​ന്നും വീ​ടി​ല്ലാ​ത്ത​തു കൊ​ണ്ട് ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍ഡാ​ക്കാ​നും സാ​ധി​ക്കും. അ​ങ്ങ​നെ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി ഈ ​കൊ​റോ​ണ​ക്കാ​ല​ത്ത് വേ​ണ്ടെ​ന്നു​വ​ച്ച​ത് 12 കോ​ടി​യോ​ളം രൂ​പ​യു​ടെ വാ​ട​ക​യാ​ണ്.​ഇ​ട​പ്പ​ള്ളി ലു​ലു​മാ​ളി​ലെ റീ​ട്ടെ​യ്ൽ സ്റ്റോ​റു​ക​ളു​ടെ വാ​ട​ക​ത​ന്നെ 11 കോ​ടി രൂ​പ.​തൃ​ശൂ​ർ വൈ ​മാ​ളി​ലെ വാ​ട​ക ഒ​രു​കോ​ടി രൂ​പ.​ഇ​തു​ര​ണ്ടു​മാ​ണ് കൊ​റോ​ണ​ക്കാ​ല​ത്ത് വ്യാ​പാ​രം നി​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹം ഒ​ഴി​വാ​ക്കി​യ​ത്.​മ​ല​ബാ​ർ ഡ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും വ്യ​വ​സാ​യി​യു​മാ​യ സി.​ഇ ചാ​ക്കു​ണ്ണി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ത​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​റു​പ​ത് ക​ട​മു​റി​ക​ൾ​ക്ക് കൊ​റോ​ണ​ക്കാ​ല​ത്ത് വാ​ട​ക ഒ​ഴി​വാ​ക്കി ആ​ദ്യം​ത​ന്നെ മാ​തൃ​ക കാ​ട്ടി​യി​രു​ന്നു.​ഇ​ത്ത​രം മാ​തൃ​ക​യി​ൽ സം​സ്ഥാ​ന​ത്ത് പ​ലേ​ട​ത്തും ഇ​പ്പോ​ൾ വാ​ട​ക ഇ​ള​വ് ന​ൽ​കു​ന്നു​ണ്ട്.

'കൊ​റോ​ണാ കാ​ല​ത്ത് കൂ​ടെ​പ്പി​റ​പ്പു​ക​ളു​ടെ ക​ഞ്ഞി​കു​ടി മു​ട്ടി​ല്ലെ​ന്നു​റ​പ്പു​വ​രു​ത്താം'-​കോ​ഴി​ക്കോ​ട് മു​ക്ക​ത്തെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി​യും ആ​വ​ശ്യ​വ​സ്തു​ക്ക​ളും ന​ൽ​കു​ന്ന ഇ​ൻ​സാ​നി​യ​ത്ത് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന​യാ​ണി​ത്.

ഇ​തൊ​ക്കെ ന​മ്മു​ടെ ചു​റ്റും ന​ട​ക്കു​മ്പോ​ൾ​ത​ന്നെ അ​തൊ​ന്നും കാ​ണാ​തെ,കേ​ൾ​ക്കാ​തെ അ​ഹ​ങ്കാ​ര​ത്തോ​ടെ നി​യ​മ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ത​നി​ക്ക​ല്ല,അ​ന്യ​ർ​ക്ക് അ​നു​സ​രി​ക്കാ​ൻ​വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് ക​രു​തു​ന്ന കു​റേ​പ്പേ​രെ​ങ്കി​ലു​മു​ണ്ടെ​ന്ന​ത് വാ​സ്ത​വ​മാ​ണ്.​അ​വ​രു​ടെ ചെ​യ്തി​ക​ളി​ലൂ​ടെ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത് അ​വ​ർ​മാ​ത്ര​മ​ല്ലെ​ന്ന് ഇ​ത്ത​ര​ക്കാ​ർ തി​രി​ച്ച​റി​യാ​ത്ത​താ​ണ് ഖേ​ദ​ക​രം.​പ​ത്ത​നം​തി​ട്ട,കാ​സ​ർ​ഗോ​ഡ് ...തെ​ളി​വു​ക​ൾ ന​മു​ക്ക് മു​ന്നി​ലു​ണ്ടാ​യി​ട്ടും പാ​ഠം പ​ഠി​ക്കി​ല്ലെ​ന്ന വാ​ശി ആ​ർ​ക്കും ഗു​ണ​ക​ര​മ​ല്ല.

വീ​ടി​ന്‍റെ ആ​ശ്ര​യ​മി​ല്ലാ​തെ വ​ഴി​വ​ക്കി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​വ​ർ,വീ​ട​ക​ങ്ങ​ളി​ൽ പ​ട്ടി​ണി​യി​ൽ ക​ഴി​യു​ന്ന​വ​ർ,തൊ​ഴി​ലും കൂ​ലി​യും നി​ല​ച്ച​തോ​ടെ ബു​ദ്‌​ധി​മു​ട്ടി​ലാ​യ​വ​ർ...​ഇ​വ​രൊ​ക്കെ ന​മു​ക്ക് ചു​റ്റു​മു​ണ്ട്.​അ​വ​രെ ക​ണ്ണു തു​റ​ന്ന് കാ​ണാ​ൻ മ​ടി​ക്ക​രു​ത്,മ​റ​ക്ക​രു​ത്.​അ​യ​ൽ​ക്കാ​രാ​രൊ​ക്കെ​യാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ പ്ര​ള​യം വേ​ണ്ടി​വ​ന്നു​വെ​ന്ന​ത് മ​ല​യാ​ളി​ക​ളി​ൽ കു​റ​ച്ചു​പേ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ള​മെ​ങ്കി​ലും വെ​റു​തെ​യ​ല്ല.​അ​തു​കൊ​ണ്ടാ​ണ് വി​ൽ​ക്കാ​ൻ വേ​ണ്ടി സം​ഭ​രി​ച്ചു​വ​ച്ചി​രു​ന്ന മു​ഴു​വ​ൻ വ​സ്ത്ര​ങ്ങ​ളും വി​ട്ടു​ന​ൽ​കി​യ കൊ​ച്ചി​ക്കാ​ര​ൻ നൗ​ഷാ​ദും വ​ള്ള​ത്തി​ൽ ക​യ​റാ​ൻ സ്വ​ന്തം മു​തു​ക് ച​വി​ട്ടു​പ​ടി​യാ​ക്കി​യ താ​നൂ​രു​കാ​ര​ൻ ജൈ​സ​ലും കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൈ​ന്യ​മാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഇ​പ്പോ​ഴും ന​മ്മു​ടെ മ​ന​സ്സി​ന്‍റെ ഉ​യ​ര​ങ്ങ​ളി​ലു​ള്ള​ത്.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് ന​മ്മ​ളോ​രോ​രു​ത്ത​രെ​യും ര​ക്ഷി​ക്കാ​ൻ വീ​ട്ടി​ൽ​പോ​ലും പോ​കാ​നാ​വാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മ​റ​ന്നു​പോ​വ​രു​ത്. വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​തെ ക​ഴി​യ​ണ​മെ​ന്നു പ​റ​യു​മ്പോ​ൾ അ​ത് ന​മു​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക.'​സ്വ​ന്തം വീ​ട്ടി​ൽ,വെ​റു​തെ കാ​ലും നീ​ട്ടി,സോ​ഫ​യി​ൽ കി​ട​ന്ന് ,ടി​വി​യും ക​ണ്ട് ,ഈ ​ലോ​ക​ത്തെ മു​ഴു​വ​ൻ ര​ക്ഷി​ക്കാ​ൻ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ​മാ​ത്രം കി​ട്ടു​ന്ന അ​വ​സ​ര​മാ​ണി​ത്,പാ​ഴാ​ക്ക​രു​ത്' എ​ന്ന ട്രോ​ൾ ന​മു​ക്ക് വീ​ട്ടി​ലി​രു​ന്ന് ആ​സ്വ​ദി​ക്കാം. ക​ഴി​ഞ്ഞ നി​പാ കാ​ല​ത്ത് ന​മു​ക്കാ​യി ര​ക്ത​സാ​ക്ഷി​യാ​യ ലി​നി എ​ന്ന മാ​ലാ​ഖ​യെ ഓ​ർ​ക്കാം.

ന​മു​ക്ക് ഈ ​കാ​ല​ത്ത് കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​ര​മാ​ക്കാം.​ഒ​രു​മി​ച്ച് സി​നി​മ​ക​ൾ കാ​ണാം.​മൊ​ബൈ​ൽ​ഫോ​ണി​ൽ അ​തി​നു​ള്ള സൗ​ക​ര്യ​മു​ള്ള ഈ ​കാ​ല​ത്ത് അ​ത് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മ​ല്ല.​സ​മ​യ​മി​ല്ലെ​ന്നു​ക​ണ്ട് പ​ല​പ്പോ​ഴും മാ​റ്റി​വ​യ്ക്കു​ന്ന വാ​യ​ന വീ​ണ്ടെ​ടു​ക്കാം.​പ​ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും ന​മു​ക്ക് ഓ​ൺ​ലൈ​നാ​യി വാ​യി​ക്കാം.​കൊ​ച്ചു​മ​ക്ക​ളു​ള്ള​വ​ർ​ക്ക് അ​വ​രെ നാ​ളെ​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പ​രി​ശ്ര​മി​ക്കാം.​അ​വ​രെ വീ​ട്ടു​ജോ​ലി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാം,ഭാ​ഷ​യു​ടെ മ​ധു​രം അ​നു​ഭ​വി​പ്പി​ക്കാം...​അ​വ​രോ​ടൊ​പ്പം ക​ളി​ക്കാം,അ​വ​രു​ടെ ഇ​ഷ്ട​ങ്ങ​ൾ തി​രി​ച്ച​റി​യാം.​വീ​ട്ടു​കാ​രെ​ല്ലാ​മാ​യി പാ​ട്ടു​ക​ൾ കേ​ൾ​ക്കാം.​ഈ ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം.

മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന അ​ക്ബ​റി​ന്‍റെ മ​ന്ത്രി​യാ​യി​രു​ന്ന​ല്ലോ ബീ​ർ​ബ​ൽ.​ഒ​രി​ക്ക​ൽ ച​ക്ര​വ​ർ​ത്തി ബീ​ർ​ബ​ലി​നോ​ട് പ​റ​ഞ്ഞു:'​ഒ​രു വാ​ച​കം ചു​വ​രി​ൽ എ​ഴു​ത​ണം.​ഒ​രു നി​ബ​ന്ധ​ന - ആ ​വാ​ച​കം വാ​യി​ച്ചാ​ൽ സ​ന്തോ​ഷ​മു​ള്ള​പ്പോ​ൾ നോ​ക്കി​യാ​ൽ ദു:​ഖ​വും ദു:​ഖ​മു​ള്ള​പ്പോ​ൾ നോ​ക്കി​യാ​ൽ സ​ന്തോ​ഷ​വും ന​ൽ​കു​ന്ന​താ​യി​രി​ക്ക​ണം. 'ബീ​ർ​ബ​ൽ എ​ഴു​തി​യ വാ​ച​കം ഇ​താ​യി​രു​ന്നു:'​ഈ കാ​ല​വും ക​ട​ന്നു​പോ​കും... '
 യ​ശ​ശ്ശ​രീ​ര​നാ​യ ക​വി എ​ൻ.​എ​ൻ ക​ക്കാ​ടി​ന്‍റെ ഈ ​വ​രി​ക​ളും ഓ​ർ​ക്കാം-

'കാ​ല​മി​നി​യു​മു​രു​ളും..
വി​ഷു​വ​രും വ​ർ​ഷം വ​രും
തി​രു​വോ​ണം വ​രും
പി​ന്നെ​യൊ​രോ​ത​ളി​രി​നും
പൂ ​വ​രും കാ​യ്‌​വ​രും
അ​പ്പോ​ഴാ​രെ​ന്നും
എ​ന്തെ​ന്നും ആ​ർ​ക്ക​റി​യാം...
ന​മു​ക്കി​പ്പോ​ഴീ​യാ​ർ​ദ്ര​യെ
ശാ​ന്ത​രാ​യ് സൗ​മ്യ​രാ​യ്

എ​തി​രേ​ൽ​ക്കാം'-​ആ​സു​ര​മാ​ണെ​ന്ന് തോ​ന്നു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ ഈ ​അ​വ​സ്ഥ​യെ അ​ർ​ദ്ര​ത​യോ​ടെ സ്വീ​ക​രി​ക്കാം,അ​നു​ഭ​വി​ക്കാം.​അ​തെ,ഈ ​കാ​ല​വും ക​ട​ന്നു​പോ​വും.


വാർത്തകൾ

Sign up for Newsletter



top