10
April 2020 - 4:58 pm IST

Download Our Mobile App

Flash News
Archives

National

kashmi-death

ജമ്മു കശ്മീരിൽ ആദ്യ കൊറോണ മരണം; നാല് പേർക്ക് കൂടി രോഗബാധ

Published:26 March 2020

ഇയാളുടെ കുടുംബത്തിലെ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. കശ്മീരിലെ ആദ്യ കോവിഡ് മരണമാണിത്. മതപ്രബോധകനായിരുന്ന ഇയാൾ ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ യാത്ര ചെയ്തിരുന്നു.

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ കോവിഡ് ബാധിച്ച് 65 കാരൻ മരിച്ചു. ഇയാളുടെ കുടുംബത്തിലെ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. കശ്മീരിലെ ആദ്യ കോവിഡ് മരണമാണിത്. മതപ്രബോധകനായിരുന്ന ഇയാൾ ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ യാത്ര ചെയ്തിരുന്നു.

രണ്ട് ദിവസം മുൻപാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. യാത്രാവിവരങ്ങൾ ഇയാൾ മറച്ചുവെച്ചതായും അധികൃതർ അറിയിച്ചു. അതേസമയം കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് 606 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതിൽ 42 പേർക്ക് രോഗം ഭേദമായതായും ആരോഗ്യവകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 125 പേർക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്.


വാർത്തകൾ

Sign up for Newsletter



top