26
May 2020 - 12:55 pm IST

Download Our Mobile App

Market

anna-aluminium-mc-jacob

പാ​ത്ര​ക്ക​ച്ച​ട​വത്തി​ല്‍ നി​ന്ന് നേ​ട്ട​ത്തിന്‍റെ പൊ​ന്‍ത​ളി​ക​യി​ലേ​ക്ക്

Published:26 March 2020

# പി.ബി. ബാലു

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു പാ​ത്രം വ​രാ​താ​യ​തോ​ടെ അ​ന്ന അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ള്‍ ആ​ളു​ക​ള്‍ വാ​ങ്ങി​ത്തു​ട​ങ്ങി. വാ​ങ്ങി​യ​വ​ര്‍ ഉ​ത്പ​ന്ന​ത്തിന്‍റെ ഗു​ണ​മേ​ന്മ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഗ്രൂ​പ്പി​ന് പി​ന്നെ തി​രി​ഞ്ഞു​നോ​ക്കേ​ണ്ട​താ​യി വ​ന്നി​ട്ടി​ല്ല. വൈ​വി​ധ്യ​വ​ത്ക​ര​ണ​മാ​ണ് അ​ന്ന ​ഗ്രൂ​പ്പി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കി​ഴ​ക്ക​മ്പ​ലം എ​ന്ന ക​ര്‍ഷ​ക​ഗ്രാ​മ​ത്തെ ലോ​ക​വ്യ​വ​സാ​യ​ത്തി​ന്‍റെ നെ​റു​ക​യി​ല്‍ എ​ത്തി​ച്ച​ത് അ​ന്ന ഗ്രൂ​പ്പ് സ്ഥാ​പ​ക​നാ​യ എം.​സി. ​ജേ​ക്ക​ബാ​ണ്. ക​ര്‍ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി ഇ​ങ്ങ​നെ ഒ​രു സം​രം​ഭ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. 1968ല്‍ ​എ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​മാ​യാ​ണ് അ​ദ്ദേ​ഹം ബി​സി​നസി​ന് തു​ട​ക്ക​മി​ട്ട​ത്. 

വൈ​ദ്യു​തി പ്ര​തി​സ​ന്ധി വ​ള​ര്‍ത്തി​യ ഗ്രൂ​പ്പ്

ത​മി​ഴ്നാ​ട്ടി​ലു​ണ്ടാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യാ​ണ് അ​ന്ന ഗ്രൂ​പ്പി​നെ വ​ള​ര്‍ത്തി​യ​തെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. 1968 കാ​ല​ത്താ​ണ് അ​ന്ന ഗ്രൂ​പ്പി​ന്‍റെ അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. വ്യ​ക്ത​മാ​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശു​ദ്ധ​മാ​യ അ​ലു​മി​നി​യം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ന്ന അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ള്‍ നി​ര്‍മി​ച്ച​ത്. 99.5 ശ​ത​മാ​നം ശു​ദ്ധ​മാ​യ അ​ന്ന അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ അ​ൽപ്പം വി​ല കൂ​ട്ടി​യാ​യി​രു​ന്നു വി​റ്റ​ഴി​ച്ച​ത്. അ​തു​കൊ​ണ്ടു ത​ന്നെ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു വ​രു​ന്ന വി​ഷാം​ശം ക​ല​ര്‍ന്ന അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ള്‍ വാ​ങ്ങാ​നാ​ണ് ജ​ന​ങ്ങ​ള്‍ അ​ക്കാ​ല​ത്ത് താത്പ​ര്യം കാ​ട്ടി​യ​ത്. ഇ​ത് ക​മ്പ​നി​യെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഉത്പാ​ദ​നം ക​ഴി​ഞ്ഞ പാ​ത്ര​ങ്ങ​ള്‍ വി​റ്റ​ഴി​ക്കാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ന്നു. എ​ന്നാ​ല്‍ അ​ക്കാ​ല​ത്താ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ക്കു​ന്ന​തും അ​വി​ടെ അ​ലു​മി​നി​യം ഉ​ത്പന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്ന​തും. ഇ​ത് അ​ന്ന അ​ലു​മി​നി​യ​ത്തിന്‍റെ ത​ലവ​ര മാ​റ്റി മ​റി​ച്ചു.

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു പാ​ത്രം വ​രാ​താ​യ​തോ​ടെ അ​ന്ന അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ള്‍ ആ​ളു​ക​ള്‍ വാ​ങ്ങി​ത്തു​ട​ങ്ങി. വാ​ങ്ങി​യ​വ​ര്‍ ഉ​ത്പ​ന്ന​ത്തിന്‍റെ ഗു​ണ​മേ​ന്മ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഗ്രൂ​പ്പി​ന് പി​ന്നെ തി​രി​ഞ്ഞു​നോ​ക്കേ​ണ്ട​താ​യി വ​ന്നി​ട്ടി​ല്ല. വൈ​വി​ധ്യ​വ​ത്ക​ര​ണ​മാ​ണ് അ​ന്ന ​ഗ്രൂ​പ്പി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. 1968ലാ​ണ് അ​ന്ന ഗ്രൂ​പ്പ് അ​വ​രു​ടെ പ്ര​ഥ​മ സം​രം​ഭ​മാ​യ അ​ന്ന അ​ലു​മി​നി​യ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. അ​തു​ക​ഴി​ഞ്ഞ്  വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര​നി​ര​യാ​യി എ​ത്തി. 1968ൽ അ​ന്ന അ​ലു​മി​നി​യം, 1975ൽ കി​റ്റെ​ക്സ് ലി​മി​റ്റ​ഡ്, 1979ൽ കി​റ്റെ​ക്സ് ടെ​ക്സ്റ്റൈ​ല്‍, 1979ൽ സാ​റാ​സ്, 1993ൽ ചാ​ക്സ​ൺ, 2000ൽ സ്‌​കൂ​ബീ ഡേ, 2007ൽ ​അ​ഡോ​ണി​സ് അ​ഗ്‌​നാ,‌ 2007ൽ സ്‌​കൂ​ബീ ലൂ​ബീ, 2008ൽ ട്രാ​വ​ല്‍ഡേ ബാ​ഗ്സ്. ഒ​രോ​ന്നു ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ്രി​യ​പ്പെ​ട്ട ബ്രാ​ൻഡാമാ​യി മാ​റി.

ഇ​ന്നും വ​ള​ര്‍ച്ച​യു​ടെ പ​ട​വു​ക​ള്‍ ക​യ​റി അ​ന്ന ഗ്രൂ​പ്പ് മു​ന്നേ​റു​ക​യാ​ണ്. കൈ​വ​ച്ച സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ആ ​മു​ന്നേ​റ്റം പ്ര​ക​ട​മാ​ണ്. ഗു​ണ​മേ​ന്മ​യു​ടെ കാ​ര്യ​ത്തി​ല്‍ ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​കു​മ്പോ​ള്‍ ഗ്രൂ​പ്പി​നെ ന​യി​ക്കാ​ന്‍ ബോ​ബി എം. ​ജേ​ക്ക​ബും, സാ​ബു എം. ​ജേ​ക്ക​ബും മു​ന്‍നി​ര​യി​ലു​ണ്ട്. കേ​ര​ള​ത്തി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍ എ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​മാ​യി തു​ട​ങ്ങി​യ അ​ന്ന​ഗ്രൂ​പ്പി​ന്‍റെ വ്യ​വ​സാ​യ സാ​മ്രാ​ജ്യം ഇ​ന്ന് പ​ട​ര്‍ന്ന് പ​ന്ത​ലി​ച്ചു നി​ല്‍ക്കു​ന്നു. കു​ട്ടി​ക​ളു​ടെ വ​സ്ത്രനി​ർമാ​ണ രം​ഗ​ത്ത് ലോ​ക​ത്ത് മൂ​ന്നാ​മ​ത്തെ സ്ഥാ​നം കൈ​യ​ട​ക്കാ​ന്‍ അ​ന്ന ഗ്രൂ​പ്പി​ന് ക​ഴി​ഞ്ഞു എ​ന്ന​ത് അ​വ​രു​ടെ ഗു​ണ​മേ​ന്മയേ​യും വ്യ​വ​സാ​യ വി​ജ​യ​ത്തേ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഒ​രു ബ്രാ​ന്‍ഡ് ത​ന്നെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​കൊ​ണ്ട് പോ​കാ​ന്‍ ക​മ്പ​നി​ക​ള്‍ ന​ട്ടം തി​രി​യു​ന്ന കാ​ല​ത്താ​ണ് അ​ന്ന​യു​ടെ വി​വി​ധ ബ്രാ​ന്‍ഡു​ക​ള്‍ വി​പ​ണി​യി​ല്‍ വി​ജ​യ​ക​ര​മാ​യി വാ​ഴു​ന്ന​ത്. ചാ​ക്സ​ണ്‍, സാ​റാ​സ്, കി​റ്റെ​ക്സ്, സ്‌​കൂ​ബി​ഡേ, സ്‌​കൂ​ബി​ലൂ​ബീ തു​ട​ങ്ങി​യ ബ്രാ​ന്‍ഡു​ക​ള്‍ ലോ​ക​ത്തി​നു മു​ന്നി​ല്‍ മി​ക​വിന്‍റെ പ​ട്ടി​ക​യി​ലു​ള്ള​വ​യാ​ണ്. 

കു​ട്ടി​ക​ളു​ടെ വ​സ്ത്ര നി​ര്‍മാണ​ത്തി​ല്‍ ലോ​കോ​ത്ത​ര ക​മ്പ​നി​ക​ളി​ല്‍ മൂ​ന്നാം​സ്ഥാ​ന​മാ​ണ് കി​റ്റെ​ക്സി​ന്. അ​തി​ലേ​ക്ക് ക​മ്പ​നി എ​ത്തു​ന്ന​ത്‌ കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 1992ലാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തൃ​പ്പൂ​ണി​ത്തു​റ​യ്ക്ക​ടു​ത്ത് കി​ഴ​ക്കമ്പ​ല​ത്ത് ഒ​രു വ​ലി​യ സ്വ ​പ്ന​ത്തി​നു പു​തി​യ നൂ​ലി​ഴ​ക​ള്‍ തു​ന്നി​ച്ചേ​ര്‍ക്കാ​ന്‍ തു​ട​ങ്ങി​. ആ ​സ്വ​പ്ന​ത്തി​നു നി​റ​പ്പൊ​ലി​മ കൂ​ട്ടി ഓ​രോ പു​തി​യ തൊ​ഴി​ലാ​ളി വ​ന്നു​ചേ​ര്‍ന്ന​പ്പോ​ഴും വ​ര്‍ഷ​ങ്ങ​ള്‍ക്കി​പ്പു​റം തെ​ക്കേ ഇ​ന്ത്യ​യി​ല്‍ ത​ന്നെ ഏ​റ്റ​വു​മ​ധി​കം സ്ത്രീ​ തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​മാ​യി അ​തു വ​ള​രു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കി​ല്ല.

ഇ​ന്ത്യ​യൊ​ട്ടാ​കെ 22 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 8000 സ്ത്രീ​ക​ള്‍ ഒ​രേ മ​ന​സോ​ടെ ജോ​ലി ചെ​യ്യു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് കി​ഴ​ക്കമ്പ​ലം ടെ​ക്‌​സ്റ്റൈ​ല്‍സ് എ​ന്നാ​ണ്. അ​തി​ന്‍റെ ചു​രു​ക്കെ​ഴു​ത്താ​ണ് മ​ല​യാ​ളി​ക്ക് ഏ​റെ പ​രി​ചി​തം, കി​റ്റെ​ക്‌​സ് ഗാ​ര്‍മെ​ന്‍റ്​സ്. പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച് 25 വ​ര്‍ഷം പി​ന്നി​ടു​മ്പോ​ള്‍ അ​മെ​രി​ക്ക ഉ​ള്‍പ്പ​ടെ​യു​ള്ള ആ​ഗോ​ള​വി​പ​ണി​യി​ല്‍ കു​ഞ്ഞു​ടു​പ്പു​ക​ളു​ടെ വി​ല്‍പപ്പന​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് കി​റ്റെക്‌​സി​ന്‍റെ സ്ഥാ​നം.

കി​ഴ​ക്കമ്പ​ല​മെ​ന്ന കൊ​ച്ചു​ഗ്രാ​മ​ത്തി​ല്‍ ജ​നി​ച്ച് അ​മെ​രി​ക്ക വ​രെ വ​ള​ര്‍ന്ന ക​മ്പനി​യു​ടെ വി​ജ​യ​ത്തി​നു പി​ന്നി​ല്‍ നി​ര​വ​ധി സ്ത്രീ​ക​ളു​ടെ പ​രി​ശ്ര​മ​മു​ണ്ടെ​ന്ന് കി​റ്റെക്‌​സിന്‍റെ അ​മ​ര​ക്കാ​രാ​യ ബോ​ബി എം. ​ജേ​ക്ക​ബും സാ​ബു എം. ​ജേ​ക്ക​ബും പ​റ​യു​ന്നു. "ഒ​രേ ജോ​ലി പ​തി​വാ​യി ശ്ര​ദ്ധ​യോ​ടെ ചെ​യ്യാ​നു​ള്ള ക​ഴി​വ് സ്ത്രീ​ക​ള്‍ക്കു​ണ്ട്. വ​ള​രെ​യ​ധി​കം ക്ഷ​മ​യും ശ്ര​ദ്ധ​യും വേ​ണ്ട ജോ​ലി​യാ​ണ് സ്റ്റി​ച്ചി​ങ്. 8000 സ്ത്രീ​ക​ള്‍ ഒ​ന്നി​ച്ചു ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ക​ല​പി​ല സം​സാ​ര​മാ​കും കൂ​ടു​ത​ല്‍ മു​ഴ​ങ്ങു​ക എ​ന്നാ​കും ക​രു​തു​ക. പ​ക്ഷേ, ക​മ്പനി​ക്കു​ള്ളി​ല്‍ ക​യ​റി​യാ​ല്‍ ത​ങ്ങ​ളു​ടെ ടാ​ര്‍ഗ​റ്റ് കൃ​ത്യ​മാ​യി പൂ​ര്‍ത്തി​യാ​ക്കു​ന്ന പെ​ണ്‍കൂ​ട്ട​മാ​ണ് കാ​ണു​ക. അ​ത്ര​മാ​ത്രം ക​രു​ത​ലോ​ടെ, അ​മ്മ​യു​ടെ സ്‌​നേ​ഹ​ത്തോ​ടെ​യാ​ണ് ഓ​രോ കു​ഞ്ഞു​ടു​പ്പും അ​വ​ര്‍ തു​ന്നി​യെ​ടു​ക്കു​ന്ന​ത്. അ​താ​ണ് ഞ​ങ്ങ​ളു​ടെ വി​ജ​യ​വും.'

60 ഏ​ക്ക​റി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന കി​റ്റെ​ക്‌​സ് ക്യാം​പ​സി​ല്‍ 20 ല​ക്ഷം സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ലാ​ണ് കമ്പ​നി കെ​ട്ടി​ട​മു​ള്ള​ത്. പൂ​ര്‍ണ​മാ​യും ശീ​തീ​ക​രി​ച്ച ആ​ദ്യ​ത്തെ ഗാ​ര്‍മെ​ന്‍റ് ഫാ​ക്റ്ററി​യാ​ണ് ഇ​വി​ടു​ത്തേ​ത്. രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് ആ​ദ്യ​ത്തെ സൈ​റ​ണ്‍ മു​ഴ​ങ്ങു​മ്പോ​ഴേ​ക്കും പ​ല നി​റ​ങ്ങ​ളി​ലു​ള്ള യൂ​ണി​ഫോ​മി​ട്ട് 8000 പെ​ണ്‍മ​ണി​ക​ളും ത​ങ്ങ​ളു​ടെ സീ​റ്റി​ലെ​ത്തി​യി​ട്ടു​ണ്ടാ​കും. വൈ​കി​ട്ട് അ​ഞ്ച് മ​ണി​യാ​യാ​ല്‍ സ്വി​ച്ചി​ട്ട​തു പോ​ലെ ജോ​ലി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി ഹോ​സ്റ്റ​ല്‍ മു​റി​യി​ലേ​ക്ക്. 

കിറ്റെ​ക്‌​സ് എ​ന്നു കേ​ള്‍ക്കു​മ്പോ​ള്‍ ലു​ങ്കി​യും ബെ​ഡ്ഷീ​റ്റും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന ക​മ്പ​നി​യെന്നാ​ണ് പ​ല​രു​ടെ​യും ധാ​ര​ണ. എ​ന്നാ​ല്‍ കു​ട്ടി​ക​ളു​ടെ വ​സ്ത്ര​നിര്‍മാ​ണ രം​ഗ​ത്ത് ഇ​ന്ത്യ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​ന​വു​മാ​ണ് കി​റ്റെ​ക്‌​സി​ന്. ന​വ​ജാ​ത​ശി​ശു​ക്ക​ള്‍ക്കു മു​ത​ല്‍ ര​ണ്ടു​വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍ക്കാ​ണ് വ​സ്ത്ര​ങ്ങ​ള്‍ തു​ന്നു​ന്ന​ത്. തു​ണി നെ​യ്‌​തെ​ടു​ക്കു​ന്ന​തും ഇ​വി​ടെ ത​ന്നെ. മൃ​ദു​വാ​യ തു​ണി​യാ​ക​ണ​മെ​ന്നു മാ​ത്ര​മ​ല്ല, ന​ല്ല ബ​ല​വു​മു​ണ്ടാ​ക​ണം. കു​ഞ്ഞു​ങ്ങ​ള്‍ ഉ​ടു​പ്പു​ക​ള്‍ ക​ടി​ക്കു​മ്പോ​ള്‍ ഉ​മി​നീ​രി​ല്‍ ക​ല​ര്‍ന്ന് വ​യ​റ്റി​ലെ​ത്താ​വു​ന്ന രാ​സ​പ​ദാ​ര്‍ഥ​ങ്ങ​ളൊ​ന്നും പാ​ടി​ല്ല. അ​തി​നാ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന നി​റ​ങ്ങ​ളെ​ല്ലാം ഓ​ര്‍ഗാ​നി​ക്കാ​ണ്. അ​മെരി​ക്ക​യി​ലെ 28,000 സ്റ്റോ​റു​ക​ളി​ലേ​ക്കാ​യി പ്ര​തി​ദി​നം ആ​റ​ര ല​ക്ഷം ഉ​ടു​പ്പു​ക​ളാ​ണ് ക​യ​റ്റി​യ​യ​ക്കു​ന്ന​ത്.

ലി​റ്റി​ല്‍ സ്റ്റാ​ര്‍ എ​ന്ന പേ​രി​ല്‍ കി​റ്റെ​ക്‌​സിന്‍റെ സ്വ​ന്തം ബ്രാ​ന്‍ഡും അ​മെ​രി​ക്ക​യി​ല്‍ വി​ല്‍ക്കു​ന്നു. 1992ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കി​റ്റെ​ക്‌​സ് ഗാ​ര്‍മെ​ന്‍റ്​സ് 2000 വ​രെ പ​ല പ്രൊഡക്റ്റു​ക​ളും വി​പ​ണി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ വ​സ്ത്ര ക​യ​റ്റു​മ​തി​യി​ല്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ. ആ​ഗോ​ള​പ്ര​മു​ഖ​രാ​യ മ​ദ​ര്‍കെ​യ​ര്‍, കാ​ര്‍ട്ടേ​ര്‍സ്, ചി​ല്‍ഡ്ര​ന്‍സ് പ്ലേ​സ്, ഗ​ര്‍ബ​ര്‍, ടോ​യ്‌​സ​റാ​സ്, ആ​മ​സോ​ണ്‍, വാ​ള്‍മാ​ര്‍ട്ട്, ടാ​ര്‍ഗ​റ്റ്, ബൈ​ബൈ ബേ​ബി, റോ​സ് സ്റ്റോ​ര്‍സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ കി​റ്റെ​ക്‌​സി​ന്‍റെ ഇ​ട​പാ​ടു​കാ​രാ​ണ്.

1978ല്‍ ​കി​റ്റെ​ക്സ് എ​ന്ന ബ്രാ​ന്‍ഡി​ന് ഗ്രൂ​പ്പ് തു​ട​ക്ക​മി​ട്ട് അ​ന്ന ഗ്രൂ​പ്പിന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളെ​യും ബ്രാ​ന്‍ഡു​ക​ളെ​യും ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ സ്വീ​കാ​ര്യ​മാ​ക്കി​യ​ത് താ​ങ്ങാ​ന്‍ പ​റ്റു​ന്ന വി​ല​യും വി​ശ്വ​സ​നീ​യ​മാ​യ ഗു​ണ​നി​ല​വാ​ര​വു​മാ​യി​രു​ന്നു. പു​തി​യൊ​രു ഉ​ത്പ​ന്നം വി​പ​ണി​യി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ഗു​ണ​മേ​ന്മ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ ഉ​ത്പ​ന്നം വാ​ങ്ങാ​ന്‍ ആ​രും ത​യാ​റാ​കി​ല്ല എ​ന്ന സ​ത്യം തി​രി​ച്ച​റി​ഞ്ഞാ​ണ് അ​ന്ന ഗ്രൂ​പ്പ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ​ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വേ​ണ്ട​ത് എ​ന്താ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​ത് ഏ​റ്റ​വും ന​ല്ല രീ​തി​യി​ല്‍ അ​വ​രി​ല്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ അ​ന്ന ഗ്രൂ​പ്പ് തി​ക​ഞ്ഞ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ബി​സി​ന​സ് വ​ള​രു​ന്ന​തി​നൊ​പ്പം തന്‍റെ ഗ്രാ​മ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യും സ്വ​പ്നം ക​ണ്ടി​രു​ന്നു കി​റ്റെക്‌​സ് ഗാ​ര്‍മെന്‍റ്​സ് ഉ​ട​മ​ക​ളാ​യ സാ​ബു ജേ​ക്ക​ബും ബോ​ബി ജേ​ക്ക​ബും. അ​തി​ന്‍റെ ഭാ​ഗ​മാ​യി കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​നെ ഏ​റ്റെ​ടു​ത്ത് പു​രോ​ഗ​മ​ന​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് കിറ്റെ​ക്‌​സ്. 


വാർത്തകൾ

Sign up for Newsletter



top