26
May 2020 - 11:40 am IST

Download Our Mobile App

Analysis

kerala-treasury-covid-19

കൊ​വി​ഡ് ബാ​ധി​ച്ച് ഖ​ജ​നാ​വ്, ത​ല​പു​ക​ഞ്ഞ് ധ​ന​വ​കു​പ്പ്

Published:26 March 2020

# ബി​സി​ന​സ് ലേ​ഖ​ക​ന്‍

മാ​ന്ദ്യ​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റാ​ന്‍ പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​ക​ള്‍ ഒ​ന്നും പോ​ര, ഏ​പ്രി​ലി​ന് ശേ​ഷം ഉ​യ​രു​ന്ന കൊ​വി​ഡി​ന്‍റെ ബാ​ധ്യ​ത​ക​ളി​ല്‍ നി​ന്ന് ക​ര​ക​യ​റാ​ന്‍.സം​സ്ഥാ​ന​ങ്ങ​ളെ​യെ​ല്ലാം ത​ക​ര്‍ത്ത് ക​ള​യു​ക​യാ​ണ് കൊ​വി​ഡ്-19. രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ധാ​ന വ്യാ​പ​ര​കേ​ന്ദ്ര​ങ്ങ​ളും പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

കൊ​ച്ചി: രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ പാ​ടെ താ​ളം തെ​റ്റി​ച്ച കൊ​വി​ഡ് ബാ​ധ​യി​ല്‍ നി​ന്ന് ക​ര​ക​യ​റാ​നു​ള്ള വ​ഴി തേ​ടു​ക​യാ​ണ് ധ​ന​വ​കു​പ്പി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം. മാ​ന്ദ്യ​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റാ​ന്‍ പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​ക​ള്‍ ഒ​ന്നും പോ​ര, ഏ​പ്രി​ലി​ന് ശേ​ഷം ഉ​യ​രു​ന്ന കൊ​വി​ഡി​ന്‍റെ ബാ​ധ്യ​ത​ക​ളി​ല്‍ നി​ന്ന് ക​ര​ക​യ​റാ​ന്‍.സം​സ്ഥാ​ന​ങ്ങ​ളെ​യെ​ല്ലാം ത​ക​ര്‍ത്ത് ക​ള​യു​ക​യാ​ണ് കൊ​വി​ഡ്-19. രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ധാ​ന വ്യാ​പ​ര​കേ​ന്ദ്ര​ങ്ങ​ളും പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഖ​ജ​നാ​വു​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ പ​ണം എ​ത്തി​ക്കു​ന്ന വി​നോ​ദ മേ​ഖ​ല​യും, മ​ദ്യ​മേ​ഖ​ല​യും പൂ​ര്‍ണമാ​യും ത​ക​ര്‍ന്ന നി​ല​യി​ലാ​ണ്. 

ല​ഭ്യ​മാ​വു​ന്ന ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് വാ​ണി​ജ്യ, വ്യാ​പാ​ര മേ​ഖ​ല​യി​ലെ ത​ള​ര്‍ച്ച​യും റ​വന്യൂ റി​ക്ക​വ​റി കു​ഞ്ഞ​തും സം​സ്ഥാ​ന​ങ്ങ​ളു​ടെ ഖ​ജ​നാ​വി​ലേ​ക്ക് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള പ​ണ​മൊ​ഴു​ക്കി​ന്‍റെ കൊ​ഴു​പ്പ് കു​റ​ച്ചി​ട്ടു​ണ്ട്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷം അ​വ​സാ​നി​ക്കാ​ന്‍ 9 ദി​വ​സ​മേ ശേ​ഷി​ക്കു​ന്നു​ള്ളൂ. ല​ക്ഷ്യം വ​ച്ച​

തി​ന്‍റെ 60 ശ​ത​മാ​ന​മേ ഖ​ജ​നാ​വി​ല്‍ എ​ത്തി​യി​ട്ടു​ള്ളു​വെ​ന്നാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്.സ​ര്‍ക്കാ​രി​ലേ​ക്ക് വി​വി​ധ ഇ​ന​ത്തി​ല്‍ പ​ണം അ​ട​ക്കാ​നു​ള്ള കു​ടി​ശി​ക​ക്കാ​രെ പി​ടി​കൂ​ടി പ​ണം ഈ​ടാ​ക്കു​ന്ന ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൊ​റോ​ണ​യു​ടെ വ​ര​വ്. രോ​ഗ​ഭീ​ഷ​ണി​ക്കി​ട​യി​ല്‍ തൊ​ഴി​ല്‍ മേ​ഖ​ല ത​ള​ര്‍ന്ന​തോ​ടെ കു​ടി​ശി​ക​ക്കാ​രെ സ​മീ​പി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​യി. കു​ടി​ശി​ക പി​രി​വ് പ​തി​വു പോ​ലെ സാ​മ്പ​ത്തി​ക​വ​ര്‍ഷാ​വ​സാ​ന​ത്തേ​ക്കു നീ​ട്ടി വ​യ്ക്ക​രു​തെ​ന്ന വി​ഭ​വ സ​മാ​ഹ​ര​ണ സ​മി​തി​യു​ടെ നി​ര്‍ദേ​ശം ന​ട​പ്പാ​ക്കാ​തി​രു​ന്ന​താ​ണ് പി​രി​വി​നെ ബാ​ധി​ച്ച​ത്.കു​ടി​ശി​ക അ​ട​ക്കാ​തെ ഒ​ഴി​ഞ്ഞു മാ​റു​ന്ന​വ​ര്‍ക്കെ​തി​രെ ജ​പ്തി, അ​റ​സ്റ്റ് ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​ലോ​ചി​ച്ചി​രു​ന്ന​ത്. കു​ടി​ശി​ക ന​ല്‍കാ​തെ സ​ര്‍ക്കാ​രി​നെ ക​ബ​ളി​പ്പി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക തയാറാ​ക്കാ​ന്‍ താ​ലൂ​ക്ക്തല റ​വന്യൂ റി​ക്ക​വ​റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. അ​തെ​ല്ലാം നി​ര്‍ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. 

 അ​ടു​ത്ത ആ​ഴ്ച്ച ധ​ന​മ​ന്ത്രി നി​ര്‍മല സീ​താ​രാ​മ​ന്‍ പ്ര​ത്യേ​ക പാ​ക്കെജ് പ്ര​ഖ്യാ​പി​ക്കാ​ന്‍ ഇ​ട​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. രോ​ഗ​ത്തിന്‍റെ വ്യാ​പ​നം വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും പ്ര​ഖ്യാ​പ​നം. ലോ​കരാ​ജ്യ​ങ്ങ​ളെ മാ​തൃ​ക​യാ​ക്കി​യു​ള്ള ന​ട​പ​ടി​യാ​യി​രി​ക്കും വ​രി​ക.അ​തി​നു മു​ന്നോ​ടി​യാ​യി ബാ​ങ്കി​ങ് മേ​ഖ​ല​യു​ടെ വി​ശ്വാസ്യ​ത ത​ക​രാ​തെ​യു​ള്ള ന​ട​പ​ടി​ലേ​ക്ക് സ​ര്‍ക്കാ​രി​ന് ക​ട​ക്കേ​ണ്ട​തു​ണ്ട്.  പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്ക​ലും മൊ​റ​ട്ടോ​റി​യ​വു​മാ​ണ് വ്യ​വ​സാ​യി​ക​ളും സാ​ധാ​ര​ണ​ക്കാ​രും ഒ​രു​പോ​ലെ കേ​ന്ദ്ര​സ​ര്‍ക്കാ​രി​ല്‍ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ നി​ല​പാ​ട് നി​ർണാ​യ​ക​മാ​വും. അ​തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണ് ത​ക​രു​ന്ന വി​പ​ണി​യും സാ​മ്പ​ത്തി​ക രം​ഗ​വും.


വാർത്തകൾ

Sign up for Newsletter



top