03
June 2020 - 9:15 pm IST

Download Our Mobile App

Offbeat

covid-19

കൊറോണ പിടിയിൽ നിന്ന് രക്ഷപ്പെട്ടത് ഈ രാജ്യങ്ങൾ...

Published:26 March 2020

ഉത്തരകൊറിയ, ബോട്സ്വാന, ദക്ഷിണ സുഡാൻ എന്നിവയാണ് ആ രാജ്യങ്ങൾ. ലിബിയ, യെമൻ എന്നിവിടങ്ങളിലും വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ 198 രാജ്യങ്ങളിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുമ്പോൾ എല്ലാവർക്കും അത്ഭുതമായി മാറിയിരിക്കുകയാണ് മൂന്ന് രാജ്യങ്ങൾ. ഉത്തരകൊറിയ, ബോട്സ്വാന, ദക്ഷിണ സുഡാൻ എന്നിവയാണ് ആ രാജ്യങ്ങൾ. ലിബിയ, യെമൻ എന്നിവിടങ്ങളിലും വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ 198 രാജ്യങ്ങളിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

എന്നാൽ 14 കോടി ജനങ്ങളുള്ള റഷ്യയിൽ ഒരേയൊരാൾ മാത്രമാണ് കോവിഡ് ബാധയെത്തുടർന്ന് മരണമടഞ്ഞതെന്നാണ് അവർ അവകാശപ്പെടുന്നത്. ഇത് വിശ്വാസ യോഗ്യമല്ലെന്നാണ് മറ്റു ലോകരാജ്യങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം ലോകത്ത് കോവിഡ് മരണം 21,000 കടന്നു. നാല് ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലേറെ പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇറ്റലിയിൽ ഇതുവരെ കോവിഡ് മരണം 7503 ആയി.


വാർത്തകൾ

Sign up for Newsletter



top