26
May 2020 - 1:06 pm IST

Download Our Mobile App

Updates

bank-lockdown

ഇ​ങ്ങ​നെ​യാ​ണ് ബാ​ങ്കി​ങ് ലോ​ക്ക്ഡൗ​ണ്‍

Published:26 March 2020

നേ​ര​ത്തെ ത​ന്നെ ബ്രാ​ഞ്ചു​ക​ളി​ല്‍ എ​ത്തു​ന്ന ആ​ളു​ക​ളെ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ട് ന​ട​ത്താ​ന്‍ ബാ​ങ്കു​ക​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും അ​ത് വി​ജ​യി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ര്‍ത്ത​ന സ​മ​യം വെ​ട്ടി​ക്കു​റയ്​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കു​ന്ന​തി​നും ബാ​ങ്കു​ക​ള്‍ സം​യു​ക്ത തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള​ത്

കൊ​ച്ചി: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദേ​ശ​വ്യാ​പ​ക​മാ​യി ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ത​ന്നെ ബ്രാ​ഞ്ചു​ക​ളി​ല്‍ എ​ത്തു​ന്ന ആ​ളു​ക​ളെ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ട് ന​ട​ത്താ​ന്‍ ബാ​ങ്കു​ക​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും അ​ത് വി​ജ​യി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ര്‍ത്ത​ന സ​മ​യം വെ​ട്ടി​ക്കു​റയ്​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കു​ന്ന​തി​നും ബാ​ങ്കു​ക​ള്‍ സം​യു​ക്ത തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള​ത്.

എ​സ്ബിഐ, എ​ച്ച്ഡി​എ​ഫ്സി, ​ഐസിഐസിഐ തു​ട​ങ്ങി​യ മു​ന്‍നി​ര ബാ​ങ്കു​ക​ള്‍ ബാ​ങ്കിങ് സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യും  പ്ര​വ​ര്‍ത്ത​നം പ​രി​മി​തപ്പെ​ടു​ത്തി. ഇ​ന്‍ഡ​സ് ഇ​ന്‍ഡ് ബാ​ങ്ക് ആ​ക്സി​സ് ബാ​ങ്ക് അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ ബാ​ങ്കു​ക​ളും പ്ര​വ​ര്‍ത്ത​ന രീ​തി​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്.   വ്യ​ക്തി​ഗ​ത വാ​യ്പ അ​നു​വ​ദി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ര്‍ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ക്ഷേ​പം, പ​ണം പി​ന്‍വ​ലി​ക്ക​ല്‍, ചെ​ക്ക് ക്ലി​യ​റിങ്, സ​ര്‍ക്കാ​ര്‍ ഇ​ട​പാ​ടു​ക​ള്‍ എ​ന്നീ നാ​ലു അ​ത്യാ​വ​ശ്യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലേ​ക്കാ​ണ് ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍ത്ത​നം പ​രി​മി​തപ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ്ര​തി​സ​ന്ധി ക​ടു​ത്ത​താ​ണെ​ങ്കി​ലും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടു​ന്ന​ത് കൂ​ടു​ത​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ല്‍ പ്ര​വ​ര്‍ത്ത​നം പ​രി​മി​ത​പ്പെടു​ത്തു​ക എ​ന്ന ന​യ​മാ​ണ് ഇ​പ്പോ​ള്‍ ബാ​ങ്കു​ക​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

എ​സ്ബി​ഐ

അ​ക്കൗ​ണ്ട് ഓ​പ്പ​ണിങ്, പാ​സ് ബു​ക്ക് പ്രി​ന്‍റിങ്, പ​ണം പി​ന്‍വ​ലി​ക്കു​ന്ന​ത്, വി​ദേ​ശ ക​റ​ന്‍സി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍ത്തി വ​ച്ചു. ക​സ്റ്റ​മേ​ഴ്സി​ന് ബാ​ങ്കി​ന് വെ​ളി​യി​ല്‍ വെ​ച്ചി​ട്ടു​ള്ള ബോ​ക്സി​ല്‍ അ​വ​രു​ടെ റി​ക്വ​സ്റ്റ് നി​ക്ഷേ​പി​ക്കാം.

ഫെ​ഡ​റ​ല്‍ ബാ​ങ്ക്

ഫെ​ഡ​റ​ല്‍ ബാ​ങ്ക് പ്ര​വ​ര്‍ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി. രാ​വി​ലെ 10 മു​ത​ല്‍ ഉച്ചയ്ക്ക് 2 മണി വ​രെ​യോ രാവിലെ 11 മു​ത​ല്‍ വൈകിട്ട് 3 മ​ണി വ​രെ​യോ ആ​ക്കി പ്ര​വ​ര്‍ത്ത​ന സ​മ​യം പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ച്ച്ഡിഎ​ഫ്സി

മാ​ര്‍ച്ച് 31 വ​രെ രാ​വി​ലെ 10 മു​ത​ല്‍ ര​ണ്ട് വ​രെ​യാ​ണ് ബാ​ങ്ക് പ്ര​വ​ര്‍ത്തി​ക്കു​ക. പാ​സ് ബു​ക്ക് അ​പ്ഡേ​റ്റു​ക​ളും വി​ദേ​ശ ക​റ​ന്‍സി സ​ര്‍വ്വീ​സു​ക​ളും നി​ര്‍ത്തി വ​ച്ചു. ചെ​ക്കു​ക​ള്‍ ബോ​ക്സി​ല്‍ നി​ക്ഷേ​പി​ക്കാം.

ആ​ക്സി​സ് ബാ​ങ്ക്

അ​ടി​സ്ഥാ​ന ബാ​ങ്കിങ് സൗ​ക​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണി​പ്പോ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ള്‍ക്കാ​യു​ള്ള സേ​വ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ശാ​ഖ​ക​ളി​ല്‍ ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, അ​വ​ര്‍ക്ക് ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ആ​ക്സി​സ് ബാ​ങ്ക് ഒ​രു​ക്കു​ന്നു​ണ്ട്.

ഐ​സി​ഐ​സി​ഐ ബാ​ങ്ക്

മാ​ര്‍ച്ച് 31 വ​രെ രാ​വി​ലെ 10 മു​ത​ല്‍ ഉച്ചയ്ക്ക് 2 വ​രെ പ്ര​വ​ര്‍ത്ത​നം വെ​ട്ടി​ച്ചു​രു​ക്കി.

കാ​ന​റ ബാ​ങ്ക് 

കാ​ന​റ ബാ​ങ്ക് സ്റ്റാ​ഫു​കൾക്ക് പ​ര​മാ​വ​ധി അ​വ​ധി ന​ല്‍കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ബാ​ങ്കിങ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഒ​ഴി​വാ​ക്കി​യി​ട്ടുണ്ട്. ബാ​ങ്ക് ശാ​ഖ​ക​ള്‍ പ​ണനി​ക്ഷേ​പ​വും പി​ന്‍വ​ലി​ക്ക​ലും, ചെ​ക്കു​ക​ള്‍ മാ​റ​ല്‍, സ​ര്‍ക്കാ​ര്‍ ഇ​ട​പാ​ടു​ക​ള്‍ തു​ട​ങ്ങി​യ അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മേ ന​ല്‍കു​ക​യു​ള്ളൂ​വെ​ന്ന് ഇ​ന്ത്യ​ന്‍ ബാ​ങ്ക് അ​സോ​സി​യേ​ഷ​നും (ഐ​ബി​എ) അ​റി​യി​ച്ചി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top