26
May 2020 - 1:07 pm IST

Download Our Mobile App

Cricket

shreyas-iyyer

ശ്രേ​യ​സ് അയ്യർ ഇ​നി ഇ​ന്ത്യ​യു​ടെ നാ​യ​ക​ന്‍?

Published:26 March 2020

നേ​ര​ത്തേ വീ​രേ​ന്ദ​ര്‍ സെ​വാ​ഗ്, യു​വ​രാ​ജ് സി​ങ് തു​ട​ങ്ങി​യ സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ നാ​യ​ക​സ്ഥാ​ന​ത്തേ​ക്കു വ​രാ​ന്‍ ശേ​ഷി​യു​ള്ള​വ​രാ​യി രം​ഗ​ത്തു​ണ്ടാ​യി​ട്ടും ഇ​ന്ത്യ എം​എ​സ് ധോ​ണി​യെ ക്യാ​പ്റ്റ​നാ​ക്കി​യ​ത് പ​ല​ര്‍ക്കും ഷോ​ക്കാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ക​ണ്ട​ത് ച​രി​ത്രം.

മും​ബൈ: നി​ല​വി​ലെ ക്യാ​പ്റ്റ​നും സ്റ്റാ​ര്‍ ബാ​റ്റ്‌​സ്മാ​നു​മാ​യ വി​രാ​ട് കോ​ഹ്്‌​ലി 30 ക​ഴി​ഞ്ഞ​തോ​ടെ ഇ​ന്ത്യ​യു​ടെ അ​ടു​ത്ത നാ​യ​ക​ന്‍ ആ​രാ​യി​രി​ക്കു​മെ​ന്ന ച​ര്‍ച്ച ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍ക്കി​ട​യി​ല്‍ പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. കേ​ഹ്ലി​ക്കു ഇ​പ്പോ​ള്‍ പ്രാ​യം 31 ആ​ണ്. ഇ​നി​യൊ​രു നാ​ലോ, അ​ഞ്ചോ വ​ര്‍ഷം കൂ​ടി മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തി​നു നാ​യ​ക​സ്ഥാ​ന​ത്തു തു​ട​രാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.  എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ന്യൂ​സി​ല​ന്‍ഡ് പ​ര്യ​ട​ന​ത്തി​ലേ​റ്റ ദ​യ​നീ​യ തോ​ല്‍വി​ക​ളെ തു​ട​ര്‍ന്നു കോ​ഹ്്‌​ലി​യു​ടെ നാ​യ​ക​സ്ഥാ​ന​ത്തി​നെ​തി​രേ ചി​ല കോ​ണു​ക​ളി​ല്‍നി​ന്ന് വി​മ​ര്‍ശ​ന​ങ്ങ​ളു​യ​ര്‍ന്നി​രു​ന്നു. കോ​ഹ്്‌​ലി​യെ നാ​യ​ക​സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി പ​ക​രം വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ​യ്ക്കു ചു​മ​ത​ല ന​ല്‍ക​ണ​മെ​ന്നാ​യി​രു​ന്നു ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട​ത്. 

എ​ന്നാ​ല്‍ ബി​സി​സി​ഐ അ​തി​നു ത​യാ​റാ​യി​ല്ല. പ​ക​രം കോ​ഹ്ലി​ക്ക് അ​വ​സ​രം നീ​ട്ടി​ന​ല്‍കു​ക​യാ​ണു​ണ്ടാ​യ​ത്. 32കാ​ര​നാ​യ ഹി​റ്റ്മാ​ന് ഇ​നി ഇ​ന്ത്യ ക്യാ​പ്റ്റ​നാ​ക്കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്. പ​ക​രം കോ​ഹ്ലി ഒ​ഴി​ഞ്ഞാ​ല്‍ മും​ബൈ​യി​ല്‍ നി​ന്നു​ള്ള യു​വ ബാ​റ്റ്‌​സ്മാ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ക്കു നാ​യ​ക​നാ​യി ന​റു​ക്ക് വീ​ഴാ​നാ​ണ് സാ​ധ്യ​ത. യു​വ ടീ​മി​ന് യു​വ നാ​യ​ക​ന്‍ കോ​ഹ്‌​ലി​യെ​യും രോ​ഹി​ത്തി​നെ​യും കൂ​ടാ​തെ ശി​ഖ​ര്‍ ധ​വാ​നും 30 പി​ന്നി​ട്ടു ക​ഴി​ഞ്ഞു. അ​ടു​ത്ത ത​ല​മു​റ​യു​ടെ താ​ര​ങ്ങ​ളെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന പൃ​ഥ്വി ഷാ, ​ശു​ഭ്മാ​ന്‍ ഗി​ല്‍, വാ​ഷി​ങ്ട​ണ്‍ സു​ന്ദ​ര്‍ എ​ന്നി​വ​ര​ട​ക്ക​മു​ള്ള യു​വ​താ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ അ​വ​സ​രം കാ​ത്തു നി​ല്‍ക്കു​ന്ന​ത്. ഇ​വ​ര​ട​ങ്ങു​ന്ന യു​വ​നി​ര​യെ ന​യി​ക്കാ​ന്‍ ശ്രേ​യ​സി​നെ​പ്പോ​ലൊ​രു യു​വ ക്യാ​പ്റ്റ​ന്‍ ത​ന്നെ​യാ​ണ് ഇ​ന്ത്യ​ക്കു വേ​ണ്ട​ത്. 

നേ​ര​ത്തേ വീ​രേ​ന്ദ​ര്‍ സെ​വാ​ഗ്, യു​വ​രാ​ജ് സി​ങ് തു​ട​ങ്ങി​യ സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ നാ​യ​ക​സ്ഥാ​ന​ത്തേ​ക്കു വ​രാ​ന്‍ ശേ​ഷി​യു​ള്ള​വ​രാ​യി രം​ഗ​ത്തു​ണ്ടാ​യി​ട്ടും ഇ​ന്ത്യ എം​എ​സ് ധോ​ണി​യെ ക്യാ​പ്റ്റ​നാ​ക്കി​യ​ത് പ​ല​ര്‍ക്കും ഷോ​ക്കാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ക​ണ്ട​ത് ച​രി​ത്രം. കോ​ഹ്‌​ലി​ക്കു പ​ക​രം ഇ​നി ശ്രേ​യ​സി​നെ നാ​യ​ക​നാ​ക്കി​യാ​ലും ഇ​തു​പോ​ലെ ത​ന്നെ പ​ല​രും നെ​റ്റി ചു​ളി​ക്കും. ടീ​മി​നു വേ​ണ്ടി ക​ളി​ക്കു​ന്ന ബാ​റ്റ്‌​സ്മാ​നാ​ണ് താ​നെ​ന്ന് ഇ​തി​ന​കം തെ​ളി​യി​ച്ച താ​ര​മാ​ണ് 25കാ​ര​നാ​യ ശ്രേ​യ​സ്. 

അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ക്രീ​സി​ലെ​ത്തി​യ ഉ​ട​ന്‍ ത​ന്നെ അ​നാ​വ​ശ്യ ഷോ​ട്ട് ക​ളി​ച്ച് വി​ക്ക​റ്റ് ക​ള​യാ​ന്‍ ശ്ര​മി​ക്കാ​തെ ക്ഷ​മാ​പൂ​ര്‍വ്വം താ​രം ഇ​ന്നി​ങ്‌​സ് പ​ടു​ത്തു​യ​ര്‍ത്തു​ന്ന​ത്. ഈ ​ക​ഴി​വ് ത​ന്നെ ശ്രേ​യ​സി​ന്‍റെ പ​ക്വ​ത​യ്്ക്കു മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്.ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ല്‍ കൂ​ടു​ത​ല്‍ അ​നു​ഭ​വ​സ​മ്പ​ത്ത് നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന താ​ര​മാ​ണ് ശ്രേ​യ​സ്. ഐ​പി​എ​ല്ലി​ല്‍ നി​ല​വി​ല്‍ ഡ​ല്‍ഹി ക്യാ​പ്പി​റ്റ​ല്‍സി​ന്‍റെ നാ​യ​ക​നാ​ണ് അ​ദ്ദേ​ഹം. ഓ​രോ മ​ല്‍സ​ര​വും സീ​സ​ണും ക​ഴി​യു​ന്തോ​റും നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ ശ്രേ​യ​സ് മെ​ച്ച​പ്പെ​ടു​മെ​ന്നു ത​ന്നെ ഇ​തി​ലൂ​ടെ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യാം. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഡ​ല്‍ഹി​യെ പ്ലേ​ഓ​ഫി​ലെ​ത്തി​ക്കാ​ന്‍ ശ്രേ​യ​സി​നാ​യി​രു​ന്നു. ഡ​ല്‍ഹി​യു​ടെ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ന്‍ എ ​ടീ​മി​നെ​യും ന​യി​ച്ച അ​നു​ഭ​വ​സ​മ്പ​ത്ത് ശ്രേ​യ​സി​നു​ണ്ട്. 

ഐ​പി​എ​ല്ലി​ലെ​യും ലി​സ്റ്റ് എ ​ക്രി​ക്ക​റ്റി​ലെ​യു​മെ​ല്ലാം മ​ത്സ​ര​പ​രി​ച​യം അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ല്‍ മി​ക​ച്ച ക്യാ​പ്റ്റ​നാ​ക്കി മാ​റ്റു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.സ​മ്മ​ര്‍ദ ഘ​ട്ട​ങ്ങ​ളി​ല്‍ ക​ളി​ക്ക​ള​ത്തി​ല്‍ വ​ള​രെ കൂ​ളാ​യി പെ​രു​മാ​റു​ന്ന താ​ര​മാ​ണെ​ന്ന​താ​ണ് ശ്രേ​യ​സി​ന്‍റെ മ​റ്റൊ​രു മി​ടു​ക്ക്. മി​ക​ച്ച ക്യാ​പ്റ്റ​ന്‍റെ ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണി​ത്. മു​ന്‍ നാ​യ​ക​ന്‍ എം​എ​സ് ധോ​ണി​യി​ല്‍ നി​ന്നും പ​ല​തും പ​ഠി​ച്ചെ​ടു​ക്കാ​ന്‍ കോ​ഹ്‌ലി​ക്കാ​യി​രു​ന്നു. സ​മാ​ന​മാ​യി കോ​ലി​യി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ മ​ന​സ്സി​ലാ​ക്കാ​നാ​വും ശ്രേ​യ​സ് ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ശ്രേ​യ​സ് ഇ​പ്പോ​ള്‍ ക​ളി​ക്കു​ന്ന നാ​ലാം ന​മ്പ​ര്‍ പൊ​സി​ഷ​നാ​യി​രു​ന്നു കോ​ലി​യും ബാ​റ്റ് ചെ​യ്തി​രു​ന്ന​ത്. അ​ടു​ത്തി​ടെ ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ നാ​ലാ​മ​നാ​യി ഇ​റ​ങ്ങി ശ്രേ​യ​സ് ക​രി​യ​റി​ലെ ക​ന്നി സെ​ഞ്ചു​റി​യും നേ​ടി​യി​രു​ന്നു. പ​ക്വ​ത കൊ​ണ്ടും പ്രാ​യം കൊ​ണ്ടും കോ​ഹ്‌​ലി​ക്കു പ​ക​രം നാ​യ​ക​നാ​വാ​ന്‍ ശേ​ഷി​യു​ള്ള ഏ​റ്റ​വും മി​ക​ച്ച താ​രം ശ്രേ​യ​സ് ത​ന്നെ.​


വാർത്തകൾ

Sign up for Newsletter



top