26
May 2020 - 12:21 pm IST

Download Our Mobile App

Market

gokulam-gopalan

മ​ല​യാ​ളം മ​ന​സ് നി​റ​ഞ്ഞ് സ്വീ​ക​രി​ച്ച ഗോ​കു​ല​ഗാ​ഥ

Published:27 March 2020

# പി.​ബി. ബാ​ലു

ബ്ര​ണ്ണ​ന്‍ കോ​ളെ​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം. വീ​ട്ടി​ല്‍ നി​ന്നും കോ​ളേളെജി​ലേ​ക്കു​ള്ള ദൂ​രം ഏ​ഴു കി​ലോ​മീ​റ്റ​ര്‍. ദി​വ​സ​വും ന​ട​ക്കു​ന്ന​ത് 14 കി​ലോ​മീ​റ്റ​ര്‍ ദൂ​രം. ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ആ​കാ​ന്‍ പി​ന്നെ ഒ​രു​പാ​ട് ഓ​ടി​യി​ട്ടു​ണ്ട്. പ്ര​തി​സ​ന്ധി​ക​ള്‍ ഏ​റെ ക​ണ്ടി​ട്ടും കി​ത​യ്ക്കാ​ത്ത​ത് അ​നു​ഭ​വ​സ​മ്പ​ത്തു​കൊ​ണ്ടു മാ​ത്രം

പ​ഠി​ക്കാ​ന്‍വേ​ണ്ടി മ​റു​നാ​ട്ടി​ലേ​ക്ക് പോ​വു​ക, അ​വി​ടെ പ​ഠ​ന​ത്തി​നൊ​പ്പം തൊ​ഴി​ല്‍ ചെ​യ്യു​ക, അ​തി​നി​ട​യി​ല്‍ സ്വ​ന്തം വ​ഴി തെ​ളി​ച്ചെ​ടു​ത്ത് വി​ജ​യ പ​ട​വു​ക​ള്‍ ക​യ​റു​ക, അ​താ​ണ് മ​ല​യാ​ളി​യു​ടെ മ​ന​സി​ല്‍ എ​ഴു​തി​യ ഗോ​കു​ലം എ​ന്ന പേ​രി​ന്‍റെ ക​ഥ. വ​ട​ക​ര​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന അ​മ്പ​ല​ത്തു​മീ​ത്ത​ല്‍ കു​ടും​ബ​ത്തി​ല്‍ എ.​എം. ചാ​ത്തു​വി​ന്‍റെ​യും മാ​തു​വി​ന്‍റെ​യും മൂ​ത്ത മ​ക​ന്‍ ഗോ​പാ​ല​നോ​ട് പ​ഠി​ച്ച് മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​ച്ഛ​ന്‍ പ​റ​ഞ്ഞ​ത്. അ​ത് ​നേ​ടി​യ​താ​ക​ട്ടെ അൽപ്പം ബു​ദ്ധി​മു​ട്ടി​യും. അ​തി​നി​ട​യി​ലാ​ണ് ജീ​വി​തം അ​നേ​കം പേ​ര്‍ക്ക് ആ​ശ്ര​യ​മാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​വ​നാ​ക്കു​ന്ന​ത്. 

ബ്ര​ണ്ണ​ന്‍ കോ​ളെ​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം. വീ​ട്ടി​ല്‍ നി​ന്നും കോ​ളേളെജി​ലേ​ക്കു​ള്ള ദൂ​രം ഏ​ഴു കി​ലോ​മീ​റ്റ​ര്‍. ദി​വ​സ​വും ന​ട​ക്കു​ന്ന​ത് 14 കി​ലോ​മീ​റ്റ​ര്‍ ദൂ​രം. ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ആ​കാ​ന്‍ പി​ന്നെ ഒ​രു​പാ​ട് ഓ​ടി​യി​ട്ടു​ണ്ട്. പ്ര​തി​സ​ന്ധി​ക​ള്‍ ഏ​റെ ക​ണ്ടി​ട്ടും കി​ത​യ്ക്കാ​ത്ത​ത് അ​നു​ഭ​വ​സ​മ്പ​ത്തു​കൊ​ണ്ടു മാ​ത്രം. കോ​ളെജി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ സ്വ​ന്തം കാ​ര്യം നോ​ക്കി​യ​ത് ട്യൂ​ഷ​നെ​ടു​ത്താ​ണ്. അ​വി​ടെ നി​ന്ന് തു​ട​ങ്ങു​ക​യാ​ണ് വി​ജ​യ​ങ്ങ​ളു​ടെ ക​ഥ.

ല​ക്ച​ര്‍ ആ​വാ​ന്‍ ചെ​ന്നൈ​യ്ക്ക്

എം.​എസ്‌സി പ​ഠി​ക്കു​മ്പോ​ഴാ​ണ് ഞാ​ന്‍ മ​ദ്രാ​സി​ലേ​ക്കു പോ​യ​ത്. ല​ക്ച​റ​ര്‍ ആ​കാ​നാ​യി​രു​ന്നു അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹം. നേ​വി​യി​ല്‍ സെ​ല​ക്ഷ​ന്‍ കി​ട്ടി​യി​രു​ന്നു. ചെ​റി​യൊ​രു ആ​രോ​ഗ്യ​പ്ര​ശ്നം ഉള്ളതു​കൊ​ണ്ട് അ​ത് ല​ഭി​ക്കാ​തെ പോ​യി. പി​ന്നെ നാ​ട്ടി​ല്‍ പ​ഠി​ക്കാ​ന്‍ പോ​കാ​ന്‍ ചെ​റി​യൊ​രു മ​ടി വ​ന്നു. അ​താ​യി​രു​ന്നു പു​റ​ത്തേ​ക്ക് പോ​വാ​നു​ള്ള കാ​ര​ണം. ആ​ദ്യം ഒ​രു ചി​ട്ടി​ഫ​ണ്ടി​ലാ​യിരുന്നു (ശ്രീ​കൃ​ഷ്ണ) ജോ​ലി. അ​വി​ട​ത്തെ അ​നാ​സ്ഥ​യും ക​ള്ള​ത്ത​ര​വും മു​ത​ലാ​ളി​യെ ചൂ​ഷ​ണം ചെ​യ്യ​ലും ശ്ര​ദ്ധി​ച്ചു. അ​ക്കാ​ര്യം മു​ത​ലാ​ളി​യോ​ടു പ​റ​ഞ്ഞു. ശ​മ്പ​ളം വാ​ങ്ങു​ന്ന​ത​ല്ലേ അ​തു​കൊ​ണ്ടാ​ണ് പ​റ​ഞ്ഞ​ത്. പി​റ്റേ​ദി​വ​സം മ​റ്റ് ആ​ളു​ക​ള്‍ എ​ന്നെ ശ​ത്രു​വി​നെ പോ​ലെ കാ​ണാ​ന്‍ തു​ട​ങ്ങി. അ​ങ്ങ​നെ അ​വി​ടെ നി​ന്നും ഇ​റ​ങ്ങി. 

തു​ട​ക്കം ലോ​ട്ട​റി ക​ച്ച​വ​ടം

പ​ഠി​ക്ക​ണം, പ​ണം വേ​ണം അ​തി​നാ​യി ശ്ര​മം, ജോ​ലി തേ​ടു​ന്ന​തി​ലും എ​ളു​പ്പ​മു​ള്ള വ​ഴി പ​രി​ച​യ​മു​ള്ള​വ​ര്‍ കാ​ട്ടി ത​ന്നു. അ​ന്ന് അ​വി​ടെ ലോ​ട്ട​റി വ്യാ​പാ​ര​മു​ണ്ടാ​യി​രു​ന്നു. ഏ​റ്റ​വും ലാ​ഭ​മെ​ന്ന് ക​ണ്ട ലോ​ട്ട​റി ബി​സി​ന​സ് ആ​രം​ഭി​ച്ചു. ന​ല്ല ലാ​ഭം കി​ട്ടി. ഒ​രു ദി​വ​സം ലാ​ഭം കി​ട്ടി​യാ​ല്‍ പി​റ്റേ​ദി​വ​സം വേ​റെ ജോ​ലി​ക്കു​വേ​ണ്ടി ഇ​ന്‍റര്‍വ്യൂ​വി​ന് പോ​കു​മാ​യി​രു​ന്നു. ഒ​രി​ക്ക​ല്‍ എ​വ​ര്‍ ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യി​ല്‍ നി​ന്നും ഇ​ന്‍റ​ര്‍വ്യൂ​വി​ന് വി​ളി​ച്ചു. 200 പേ​രി​ല്‍ നി​ന്നും 11 പേ​രെ​യാ​ണ് തെര​ഞ്ഞെ​ടു​ത്ത​ത്. അ​വ​സാ​ന​മാ​യി ഒ​രു ഇന്‍റ​ര്‍വ്യൂ കൂ​ടി ഉ​ണ്ട്. അ​തി​ന് കൊ​ല്‍ക്ക​ത്ത​യി​ല്‍ നി​ന്നാ​ണ് ആ​ൾ വ​ന്ന​ത്. അ​ദ്ദേ​ഹം വ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ പി​ടിവി​ട്ടു പോ​യി. ഇ​ന്ന് ലോ​ക​മാ​കെ​യു​ള്ള സം​രംഭ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന ബി​സി​ന​സു​കാ​ര​ന് ക​ടു​ക​ട്ടി ഇം​ഗ്ലീ​ഷ്, അ​ങ്ങ​നെ അ​ത് ല​ഭി​ച്ചി​ല്ല. പി​ന്നെ പു​തി​യ അ​വ​സ​ങ്ങ​ള്‍ തേ​ടി ന​ട​പ്പാ​യി.
  
മൂ​ന്നാം അ​ങ്കം മെ​ഡി​ക്ക​ല്‍

ഗോ​കു​ലം മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പു​ക​ളു​ടെ വി​ജ​യ​ത്തി​ന് ഒ​രു പി​ന്നാ​മ്പു​റ ക​ഥ​യു​ണ്ട്, ആ ​ഫീ​ല്‍ഡി​ലും ജോ​ലി ചെ​യ്തിട്ടുണ്ട് ഗോ​കു​ലം ഗോ​പാ​ല​ന്‍.  ലോ​ട്ട​റി വി​ല്‍ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഒ​രു വ​നി​ത‌ ഡോ​ക്റ്റ​റെ സ​മീ​പി​ച്ച​ത്, പേ​ര് ഡോ.​ മം​ഗ​ളം. സം​സാ​ര​ത്തി​നി​ട​യി​ല്‍ എ​ന്താ​ണ് പ​ഠി​ച്ച​തെ​ന്ന് ചോ​ദി​ച്ചു. ഞാ​ന്‍ ബി​എസ്‌സി എ​ന്നു പ​റ​ഞ്ഞു.  അ​വ​രു​ടെ ​ക​ത്ത് ന​ല്‍കി യൂ​ണി​വേ​ഴ്‌​സ​ല്‍ ല​ബോ​റ​ട്ട​റീ​സി​ലേ​ക്ക​യ​ച്ചു. അ​വി​ടെ റെ​പ്ര​സെന്‍റേ​റ്റീ​വാ​യി ജോ​ലി ല​ഭി​ച്ചു. ന​ന്നാ​യി പ​ണി​യെ​ടു​ത്തു. ആ​റു മാ​സം കൊ​ണ്ട് ന​ല്ല ബി​സി​നി​സ് കി​ട്ടി​യ​തി​നാ​ല്‍ ബൈ​ക്ക് വാ​ങ്ങി ത​ന്നു. അ​റി​യാ​ത്ത ഒ​രു ബ​ന്ധ​ത്തി​ല്‍ നി​ന്നും സ​ഹാ​യം കി​ട്ടി, അ​താ​ണ് ഇ​തു​വ​രെ​യു​ള്ള വി​ജ​യ​ത്തിന്‍റെ പ്ര​ധാ​ന​കാ​ര​ണം. 

സ്വ​പ്നം 

സ്വ​ന്തം സ്ഥാ​പ​നം എ​ന്നതായിരുന്നു സ്വപ്നം. അ​ങ്ങ​നെയാണ് 1968ല്‍ ​ചെ​ന്നൈ​യി​ലെ മൈ​ലാ​പ്പൂ​രി​ലാ​ണ് ശ്രീ​ഗോ​കു​ലം ചി​റ്റ്‌​സ് ആ​ന്‍ഡ് ഫി​നാ​ന്‍സ് ക​മ്പ​നി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തു​ട​ങ്ങു​ന്ന​ത്. പി​ന്നെ അ​ധ്വാനം ത​ന്നെ. കാ​ല​ത്തും വൈ​കി​ട്ടും നാ​ലു വീ​തം ഡോ​ക്റ്റ​ര്‍മാ​രെ കാ​ണും. ശ്രീ​ഗോ​കു​ലം ചി​റ്റ്‌​സി​ന് പേ​രാ​യി. 1975ലാ​ണ് ചി​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ആ​ദ്യ​മു​ത​ല്‍ മു​ട​ക്ക് 600 രൂ​പ. ക​ഷ്ട​പ്പെ​ടാ​തെ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ പ​റ്റി​ല്ല. ഒ​രു കു​ഞ്ഞി​നെ അ​മ്മ നോ​ക്കു​ന്ന​തു പോ​ലെ ക​രു​ത​ല്‍ വേ​ണം അ​താണ് വി​ജ​യ ര​ഹ​സ്യം.വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മെ​ഡി​ക്ക​ല്‍ കോ​ളെ​ജും ആ​തു​രാ​ല​യ​ങ്ങ​ളും ഒ​ടു​വി​ല്‍ ടി. വി ചാ​ന​ലു​ക​ളു​മാ​യി വ​ള​ര്‍ന്ന​പ്പോ​ഴും ലാ​ളി​ത്യ​മാ​ണ് മു​ഖ​മു​ദ്ര. ഗോ​കു​ലം കൈ​വ​യ്ക്കാ​ത്ത മേ​ഖ​ല​ക​ളി​ല്ല. ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ക്കൊ​പ്പം ജ്വ​ല്ല​റി, ഹൗ​സിങ് ക​മ്പ​നി, ഫു​ഡ് പ്രോ​സ​സിങ്, ഫു​ട്‌​ബോ​ള്‍ ക്ല​ബ്, ഗോ​കു​ലം ടി, ​ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ​ത്. 31ഓ​ളം അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്.

പേ​രി​ന് പി​ന്നി​ല്‍ 

അ​ച്ഛ​ന് വ​ട​ക​ര​യി​ലെ ഓ​ര്‍ക്കാ​ട് ബി​സി​ന​സ് ഉ​ണ്ടാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ​യൊ​പ്പം കൃ​ഷി​ക്കി​റ​ങ്ങി​യി​ട്ടു​ണ്ട്. കു​ട്ടി​ക്കാ​ല​ത്ത് എ​ന്നും രാ​വി​ലെ ര​ണ്ട് ഗ്ലാ​സ് പാ​ല്‍ കു​ടി​ക്കും.​ ഞാ​ന്‍ ത​ന്നെ​യാ​ണ് ചൂ​ടു​പാ​ല്‍ ക​റ​ന്നെ​ടു​ത്ത് കു​ടി​ക്കു​ന്ന​ത്. അ​പ്പോ​ള്‍ അ​ച്ഛ​ന്‍ പ​റ​യും, രാ​വി​ലെ  പാ​ല്‍ കു​ടി​ക്ക​ണ​മെ​ങ്കി​ല്‍ പ​ശു​ക്ക​ളെ കൊ​ണ്ടു പോ​യി മേ​യ്ക്ക​ണം. ആ ​ജോ​ലി​യും ചെ​റു​പ്പ​ത്തി​ല്‍ ചെ​യ്തി​ട്ടു​ണ്ട്. ഈ ​വ്യ​വ​സാ​യി ​മ​ക​ന്‍ വ​ള​ര്‍ന്ന് വ​ലു​താ​കു​മ്പോ​ള്‍  അ​ത് മ​റ​ക്കാ​ന്‍ പാ​ടി​ല്ല​ല്ലോ. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ഗോ​കു​ല​മെ​ന്ന് പേ​രി​ട്ട​ത്. 

സ​മ​ര്‍പ്പ​ണ​വും സ്ഥി​രോ​ത്സാ​ഹ​വും

1968 ജൂ​ലൈ 23ന് ​ചെ​ന്നൈ മൈ​ലാ​പ്പൂ​രി​ല്‍ നി​ന്നാ​യി​രു​ന്നു ഈ ​സ്ഥാ​പ​ന​ത്തിന്‍റെ തു​ട​ക്കം. ക​ഠി​നാ​ധ്വാ​നം, നി​സ്വാ​ര്‍ത്ഥ സേ​വ​നം വി​വേ​ക​മു​ള്ള വ​ന്‍ മാനെ​ജ്മെന്‍റ് രീ​തി​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ ഈ ​സ്ഥാ​പ​നം വ​ള​ര്‍ന്നു​കൊ​ണ്ടേ​യി​രു​ന്നു. എ.​എം. ഗോ​പാ​ല​ന്‍ അ​ങ്ങ​നെ പ​തി​യെ ഗോ​കു​ലം ഗോ​പാ​ല​നാ​യി. രാ​ജ്യ​മെ​മ്പാ​ടും നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍. തു​ട​ക്കം മു​ത​ല്‍ ത​ന്നെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും, സ​മ​ര്‍പ്പ​ണ​വും സ്ഥി​രോ​ത്സാ​ഹ​വു​മാ​ണ് വ​ള​ര്‍ച്ച​യ്ക്ക് കാ​ര​ണ​മാ​യ​ത്. ഒ​രു പ​രാ​തി​ക്കും ഇ​ട​വ​രാ​തെ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ട്ടി ക​മ്പ​നി എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ര്‍ന്നു.  

പ​തി​നൊ​ന്നാ​യി​രം തൊ​ഴി​ലാ​ളി​ക​ള്‍, വ​ര്‍ഷ​ത്തി​ല്‍ അ​വ​രി​ല്‍ ഓ​രോ​രു​ത്ത​രെ​യും അ​ഞ്ച് മി​നു​ട്ടെ​ങ്കി​ലും കാ​ണു​ന്ന മു​ത​ലാ​ളി. പ്ലസ് ടു യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ്പ​നി​ക​ളി​ല്‍ മാ​നെ​ജ​ര്‍മാ​രാ​കു​ന്നു, പ്രാ​യോ​ഗി​ക പ​രി​ച​യം അ​ടി​സ്ഥാ​ന​മാ​ക്കി ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ ശ​മ്പ​ള​വും വാ​ങ്ങു​ന്നു. ഇ​തി​നു​ള്ള വ്യ​ക്ത​മാ​യ മ​റു​പ​ടി​യും ഈ ​വ്യ​വ​സാ​യി​ക്കു​ണ്ട്.

"എ​ന്‍റെ പ​തി​നൊ​ന്നാ​യി​രം സ്റ്റാ​ഫി​ല്‍ എ​ല്ലാ കൊ​ല്ല​വും അ​തി​ല്‍ എ​ല്ലാ​വ​രെ​യും അ​ഞ്ചു നി​മി​ഷ​മെ​ങ്കി​ലും ഞാ​ന്‍ കാ​ണും. ചി​ട്ടി ഫ​ണ്ടി​ല്‍ പ്ര​ത്യേ​കി​ച്ചും. കാ​ര​ണം ഇ​ത് വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ ന​ട​ത്തു​ന്ന​താ​ണ്. അ​ത് ഗ്ര​ഹി​ക്കാ​നു​ള്ള ക​ഴി​വു​ള്ള ആ​ളു​ക​ള്‍ വേ​ണം. അ​വ​രെ സെ​ലക്റ്റ് ചെ​യ്യു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ കാ​ര്യം. പ്ലസ് ടു പ​ഠി​ച്ച​വ​ന്‍ ഇ​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ വ​രെ ശ​മ്പ​ളം വാ​ങ്ങു​ന്നു​ണ്ട്. അ​ത് അ​വന്‍റെ എ​ക്സ്പീ​രി​യ​ന്‍സ് ആ​ണ്. അ​വ​ന്‍ ന​ല്ല വി​ശ്വ​സ്ത​നാ​യി​രി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വ​ള​രെ സ​ത്യ​സ​ന്ധ​മാ​യി​രി​ക്കും. അ​ങ്ങ​നെ​യു​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വ​രെ ശ​മ്പ​ളം വാ​ങ്ങു​ന്ന മാ​നെജ​ര്‍മാ​ര്‍ ഉ​ണ്ട്. ക​മാ​ന്‍ഡ​ര്‍ക്ക് ക​മാ​ന്‍ഡ് ചെ​യ്യാ​നേ പ​റ്റൂ, യു​ദ്ധം ചെ​യ്യ​ണ​മെ​ങ്കി​ല്‍ ഇ​വ​ര്‍ ത​ന്നെ വേ​ണം. ആ ​ബോ​ധം ലീ​ഡ​ര്‍ക്ക് വേ​ണം'.

കേ​ര​ള​ത്തി​ലേ​ക്ക്

സ്വ​ന്തം നാ​ടെ​ന്ന രീ​തി​യി​ലാ​ണ് കേ​ര​ള​ത്തി​ല്‍ മു​ത​ല്‍ മു​ട​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ചി​ട്ടി​ക​മ്പ​നി​യു​ടെ വ​ള​ര്‍ച്ച കേ​ര​ളത്തിന്‍റെ വി​ശ്വാ​സം നേ​ടി​യെടു​ത്താ​യി​രു​ന്നു. പി​ന്നെ കൈ ​വ​യ്ക്കു​ന്ന​ത് വി​ദ്യാ​ഭ്യാസ രം​ഗ​ത്താ​ണ്. 25 കൊ​ല്ലം മു​മ്പ് വ​ട​ക​ര​യി​ലാ​ണ് ആ​ദ്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ള്‍ സി​ബി​എസ്​ഇ സ്‌​കൂ​ളു​ക​ള്‍, ബി ​എ​ഡ് കോ​ളെ​ജ്, ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ളെ​ജ്, എ​ന്‍ജി​നീയ​റിങ് കോ​ളെ​ജ്, കാ​റ്റ​റിംങ് കോ​ളെ​ജ്, ഫാ​ര്‍മ​സി കോ​ളെ​ജ്, ന​ഴ്‌​സിം​ഗ് കോ​ളെ​ജ്, മെ​ഡി​ക്ക​ല്‍ കോളെ​ജ് എ​ന്നി​വ​യു​ണ്ട്. ഡ്രി​ങ്കിങ് വാ​ട്ട​ര്‍ ബി​സി​ന​സും ന​ട​ത്തു​ന്നു​ണ്ട്.

1976ല്‍ ​ഗോ​കു​ലം  സി​നി​മ നി​ർമി​ച്ചു. അ​ല്ല​രു വ​യ​സു എ​ന്ന തെ​ലു​ങ്ക് ചി​ത്രം, ക​ളി​പ്രാ​യ​മെ​ന്നാ​ണ് അ​തി​ന്‍റെ മ​ല​യാ​ളം. എ​സ് ​ഐ ച​ന്ദ്ര​ശേ​ഖ​രന്‍റെ ആ​ദ്യ​ചി​ത്ര​മാ​യി​രു​ന്നു. വി​ജ​യ്‌യു​ടെ അ​ച്ഛ​നാ​ണ് ച​ന്ദ്ര​ശേ​ഖ​ര്‍. അ​ന്നേ​രം ഭ​യ​ങ്ക​ര ക്രി​ട്ടി​ക്ക​ലാ​യി​രു​ന്നു ബി​സി​ന​സ്. അ​തു​കൊ​ണ്ട് പി​ന്നെ വ​ന്ന സം​വി​ധാ​യ​ക​രു​ടെ അ​ഭ്യ​ർഥ​ന​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ല്ല. അ​ക്കാ​ല​ത്ത് നി​ര​വ​ധി ചി​ട്ടി​ക്ക​മ്പ​നി​ക​ള്‍ പൊ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.  കു​റെക്കാ​ലം ക​ഴി​ഞ്ഞ് വി​ന​യ​ന്‍ വ​ന്നു​പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് അ​തി​ശ​യ​ന്‍ എ​ടു​ത്ത് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യത്. നാ​ൽപ്പതോ​ളം പ​ട​ങ്ങ​ളെ​ടു​ത്തു. നി​ർമി​ച്ച​വ​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് ഏ​റെ​യും ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​ങ്ങ​ളാ​ണ്. ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ഈ ​മേ​ഖ​ല​യി​ല്‍ ക​മ്പ​നി ന​ല്‍കു​ന്നു​ണ്ട്.

ന​യം 

വി​ജ​യ​ത്തി​ല്‍ ഒ​രു പ​ങ്ക് ഗോ​കു​ലം വി​ശ്വാ​സ​ത്തി​ന് ന​ല്‍കു​ന്നു. മ​നു​ഷ്യ​ന് ക​ഴി​വ് മാ​ത്രം പോ​രാ, ദൈ​വാ​ധീ​നം കൂ​ടി വേ​ണം. എ​ന്‍റെ കീ​ഴി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രി​ല്‍ എ​ന്നേ​ക്കാ​ള്‍ സാമ​ര്‍ത്ഥ്യം ഉ​ള്ള​വ​രും വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രും ഉ​ണ്ട്. ഇ​തു ര​ണ്ടും പോ​രാ ദൈ​വാ​ധീ​ന​വും കൂ​ടി വേ​ണം ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​ന്‍. തി​രി​ച്ച​ടി ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​പ്പ​പ്പോ​ള്‍ ചി​ല പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കും. അ​ത് തോ​ല്‍വി​യാ​യ​ല്ല, പ്രോ​ത്സാ​ഹ​ന​മാ​യി​ട്ടെ​ടു​ക്കും. വി​ശ്വ​സി​ച്ച ആ​ളു​ക​ള്‍ ച​തി​ച്ചി​ട്ടു​ണ്ട്. ഒ​രു​കാ​ര്യം തീ​രു​മാ​നി​ച്ചാ​ല്‍ അ​തു ചെ​യ്യും. പി​ന്നെ, ന​ഷ്ടം ഓ​ര്‍ത്ത് പ​ശ്ചാ​ത്ത​പി​ച്ചി​ട്ട് കാ​ര്യ​മി​ല്ല എ​ന്ന​താ​ണ് ന​യം. 

ആ​ദ്യ​മാ​യി തു​ട​ങ്ങി​യ വി​നോ​ദ​ ചാ​ന​ലും തു​ട​ര്‍ന്നു​ള്ള ന്യൂ​സ് ചാ​ന​ലും ജ​ന​പ്രി​യ​മാ​യി മാ​റു​ന്ന​തി​ല്‍ സ​ന്തോ​ഷ​മേ ഉ​ള്ളൂ. ഓട്ടോ മൊ​ബൈ​ല്‍സ് ആ​രം​ഭി​ച്ചു. ഇ-​വാ​ഹ​ന​ങ്ങ​ളു​ടെ വി​പ​ണി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. കു​ടും​ബ​മാ​ണ് ശ​ക്തി. മ​ക​ന്‍ ബൈ​ജു ഗോ​പാ​ല​നാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്റ്റ​ര്‍, മ​ക​ള്‍ ജ​ലീ​ഷ, മ​രു​മ​ക​ന്‍ വി.​സി. പ്ര​വീ​ണാ​ണ് ഡ​യ​റ​ക്റ്റര്‍ ഓ​പ്പ​റേ​ഷ​ന്‍സ്.


വാർത്തകൾ

Sign up for Newsletter



top