26
May 2020 - 12:56 pm IST

Download Our Mobile App

Bollywood

ramayana

പൊതുജനങ്ങൾ ആവശ്യപ്പെട്ടു; രാമായണം വീണ്ടും ദൂരദർശനിൽ

Published:27 March 2020

ശനിയാഴ്ച മുതൽ രാവിലെ ഒൻപത് മുതൽ 10 വരെയും രാത്രി ഒൻപതു മുതൽ 10 വരെയുമാണ് സീരിയൽ പുന:സംപ്രേഷണം ചെയ്യുന്നത്. 1987 ലാണ് ആദ്യമായി രാമായണം ദൂരദർശൻ വഴി പ്രക്ഷേപണം ചെയ്തത്.

ന്യൂഡൽഹി: രാമായണം വീണ്ടും ദൂരദർശനിൽ പുന:സംപ്രേഷണം ചെയ്യുന്നു. കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇതിനെക്കറിച്ച് ട്വീറ്റ് ചെയ്തത്. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം കുറിച്ചു.

ശനിയാഴ്ച മുതൽ രാവിലെ ഒൻപത് മുതൽ 10 വരെയും രാത്രി ഒൻപതു മുതൽ 10 വരെയുമാണ് സീരിയൽ പുന:സംപ്രേഷണം ചെയ്യുന്നത്. 1987 ലാണ് ആദ്യമായി രാമായണം ദൂരദർശൻ വഴി പ്രക്ഷേപണം ചെയ്തത്. സിനിമ സംവിധായകൻ രാമനന്ദ സാഗർ ആണ് ഈ പരമ്പരയുടെ നിർമാതാവ്.

ഇത് പോലെ തന്നെ ബി.ആർ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും ദൂരദർശൻ പുന:സംപ്രേഷണം ചെയ്യണം എന്ന ആവശ്യം ഉയരുന്നുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top