26
May 2020 - 12:46 pm IST

Download Our Mobile App

Special

bengaluru

നിയന്ത്രണങ്ങൾ "കാറ്റിൽ പറത്തി' ചന്തയിൽ കൂട്ടംകൂടി ആളുകൾ; വിഡിയോ

Published:28 March 2020

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുള്ള നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയിരിക്കുന്ന ഒരു കാഴ്ചയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ബംഗളൂരു: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പുരോഗമിക്കുകയാണ്. സാമൂഹ്യ അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ കടുത്ത നടപടിയിലേക്ക് കടന്നത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുള്ള നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയിരിക്കുന്ന ഒരു കാഴ്ചയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കർണാടകയിലെ ഗഡാഗിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അവിടെ പ്രവർത്തിക്കുന്ന ചന്തയിൽ നിന്നുള്ള ദൃശ്യങ്ങൾ ഏവരെയും ഞെട്ടിക്കുന്നതാണ്. സാധാരണ ദിവസം പോലെ തന്നെ ജനങ്ങൾ കൂടി നിന്ന് പച്ചക്കറി വാങ്ങുന്ന ദൃശ്യങ്ങളാണ് ഈ വിഡിയോയിലുള്ളത്. നിയന്ത്രണങ്ങളെ ഒന്നും ഭയപ്പെടാതെ വിലപേശുന്നതും വിഡിയോയിൽ കാണാം.

സാമൂഹ്യ അകലം പോലും ആളുകൾ പാലിക്കുന്നില്ല. രോഗബാധ തടയുന്നതിനുള്ള സുരക്ഷ മാർഗങ്ങളും സ്വീകരിച്ചിട്ടില്ല. മാസ്ക് പോലും ധരിക്കാതെ പലരും ചന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും കാണാം. 

courtesy: ANI


വാർത്തകൾ

Sign up for Newsletter



top