26
May 2020 - 12:42 pm IST

Download Our Mobile App

Hollywood

michel-jakson

ലോകം മുഴുവൻ വ്യാപിക്കുന്നൊരു മഹാമാരി വരുമെന്ന് മൈക്കിൾ ജാക്സനും പറഞ്ഞിരുന്നു!

Published:28 March 2020

ഇപ്പോഴിത അന്തരിച്ച മുൻ പോപ് ഗായകനും ഡാൻസറുമായ മൈക്കിൾ ജാക്സനും സമാനമായൊരു പ്രവചനം നടത്തിയിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

കോവിഡ് 19 ലോകം മുഴുവൻ വ്യാപിക്കുന്ന സാഹചര്യത്തിൽ പല പ്രവചനങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിത അന്തരിച്ച മുൻ പോപ് ഗായകനും ഡാൻസറുമായ മൈക്കിൾ ജാക്സനും സമാനമായൊരു പ്രവചനം നടത്തിയിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. പത്ത് വർഷത്തോളം ജാക്സന്‍റെ ബോഡിഗാർഡായിരുന്ന മാറ്റ് ഫിഡേസ് എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകം മുഴുവൻ വ്യാപിക്കുന്നൊരു മഹാമാരി ഉണ്ടാവുമെന്നായിരുന്നു മൈക്കിൾ ജാക്സൻ പറഞ്ഞത്. അതുകൊണ്ടാണ് കളിയാക്കലുകൾ ഉണ്ടായിട്ടും അദ്ദേഹം മുഖം മറച്ചുള്ള മാസ്ക് ധരിച്ച് നടന്നിരുന്നത്. ഒരു പ്രകൃതിദുരന്തം ഉണ്ടാവുമെന്ന് ജാക്സൻ വിശ്വസിച്ചിരുന്നു. ആഗോളതലത്തിൽ വളരെ വേഗം വ്യാപിക്കുന്ന വൈറസ് നമ്മളേ എപ്പോ വേണമെങ്കിലും തുടച്ചു നീക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ വിനോദത്തിൽ ഏർപ്പെടുത്തിയ വ്യക്തി എന്ന പേരിൽ ഗിന്നസ് ബുക്കിലും അദ്ദേഹം ഇടംനേടിയിരുന്നു. 2009 ജൂൺ 25 നാണ് ജാക്സൺ ലോകത്തോട് വിടപറയുന്നത്.


വാർത്തകൾ

Sign up for Newsletter



top